Quantcast

കരളിനെ സംരക്ഷിക്കാനായി ചെയ്യേണ്ടതെല്ലാം

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാൽ അത് ശരീരത്തെ ആകെ ബാധിക്കും

MediaOne Logo

Web Desk

  • Updated:

    2023-02-02 16:48:32.0

Published:

2 Feb 2023 4:45 PM GMT

protect,  liver, CARROT, ALCOHOL, SMOKING,
X

ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധിക്കുന്ന പലരം കരളിന്റെ ആരോഗ്യ കാര്യത്തിൽ അത്ര ശ്രദ്ധാലുക്കളല്ല. അതുകൊണ്ടു തന്നെ കരൾ രോഗം സർവസാധാരണയായി മാറിയിട്ടുണ്ട്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാൽ അത് ശരീരത്തെ ആകെ ബാധിക്കും.

കരളിൻറെ ആരോഗ്യം നിലനിർത്താൻ പിന്തുടരേണ്ട ശീലങ്ങൾ

. നിത്യവുമുള്ള വ്യായാമം

. മദ്യപാനം, പുകവലി എന്നിവ പൂർണമായി ഉപേക്ഷിക്കുക

. പോഷകസമ്പുഷ്ടമായ ആഹാരരീതി തെരെഞ്ഞെടുക്കുക

കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവ കുറഞ്ഞതും ഫൈബറും ഒമേഗ-3 ഫാറ്റി ആസിഡും കൂടിയതുമായ ഭക്ഷണക്രമമാണ് തെരെഞ്ഞെടുക്കേണ്ടത്. കോഫി, നട്‌സ്, മീൻ, ഒലീവ് എണ്ണ എന്നിവയും കരളിൻറെ ആരോഗ്യത്തിന് നല്ലതാണ്

. വെള്ളം കുടിക്കുക

. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

. ശരീരഭാരം നിയന്ത്രിക്കുക

. ഹെപറ്റൈറ്റിസ് എ, ബി, സി എന്നീ രോഗങ്ങളിൽ നിന്ന് കരളിനെ സംരക്ഷിക്കാനായി വാക്‌സീനുകൾ എടുക്കുക

. ആരോഗ്യവിദഗ്ദരുടെ നിർദ്ദേശപ്രകാരമല്ലാതെ മരുന്നുകൾ കഴിക്കരുത്

കരളിന്റെ ആരോഗ്യ സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ബ്രോക്കോളി

സൾഫർ ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ടു തന്നെ ബ്രോക്കോളി കരളിലെ വിഷാംശത്തെ പുറത്തേക്ക് തള്ളി കരളിനെ ശുദ്ധീകരിക്കുന്നു. മെറ്റാബോളിസം ഉയർത്തുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഒരു ആഴ്ചയിൽ ഒരു കപ്പ് ബ്രോക്കോളി രണ്ടോ മൂന്നോ തവണയായി കഴിക്കാം.

ബീറ്റ്റൂട്ട്

ബീറ്റ്‌റൂട്ട് ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യ സംരക്ഷണത്തിന് സഹായിക്കും. കരൾ രോഗങ്ങൾക്ക് പരിഹാരമാണ് ബീറ്റ്‌റൂട്ട്. ദിവസവും ഒരു ഗ്ലാസ്സ് ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. ഇത് കരളിനുണ്ടാകുന്ന ഓക്സിഡേറ്റീവ് ക്ഷതങ്ങൾ പരിഹരിച്ച് കരൾ വീക്കം ഇല്ലാതാക്കുന്നു.

മുന്തിരി

മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് കരളിലെ വീക്കം കുറയ്ക്കുകയും കരളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

കാരറ്റ്

കാരറ്റിലുള്ള ആന്റി ഓക്സിഡന്റ്, വിറ്റാമിൻ, മിനറൽ, ഫൈബർ തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നവയാണ്. കരൾ രോഗങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാനും കഴിയും. മദ്യപിക്കുന്നവർ കാരറ്റിന്റെ കഴിക്കുന്നത് നല്ലതാണ്.

ലക്ഷണങ്ങള്‍

. തൂക്കക്കുറവ്

. വയറു വീർക്കൽ

. മൂത്രത്തിന്റെ ഇരുണ്ട നിറം

. വിശപ്പില്ലായ്മ

. കുറഞ്ഞ രോഗപ്രതിരോധ ശേഷി

. വിഷാദം

. അമിത ക്ഷീണം

. അമിത വിയർപ്പ്

. ഉയർന്ന ടെൻഷൻ

. മഞ്ഞ നിറമുള്ള കണ്ണും ചർമ്മവും

ഇവ തുടർച്ചയായി കാണുന്നത് കരൾ കൃത്യമായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ ലക്ഷണങ്ങളാണ്. ഹെപറ്റോളജിസ്റ്റിൻറെ നിർദ്ദേശപ്രകാരം ഫൈബ്രോസ്‌കാനെടുക്കുകയും ചികിത്സ തേടുകയും ചെയ്യണം

TAGS :

Next Story