Quantcast

കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ രണ്ടു വര്‍ഷം കൊണ്ട് മരിക്കുമോ? വൈറലായ പോസ്റ്റിന് പിന്നിലെ സത്യമെന്ത്?

പ്രമുഖ ഫ്രെഞ്ച് വൈറോളജിസ്റ്റും നൊബേല്‍ സമ്മാന ജേതാവുമായ ലൂക് മോണ്ടേന്യര്‍ ഇങ്ങനെ പറഞ്ഞിരുന്നോ?

MediaOne Logo

Web Desk

  • Updated:

    2021-05-26 08:17:15.0

Published:

26 May 2021 8:15 AM GMT

കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ രണ്ടു വര്‍ഷം കൊണ്ട് മരിക്കുമോ? വൈറലായ പോസ്റ്റിന് പിന്നിലെ സത്യമെന്ത്?
X

കോവിഡ് മഹാമാരി ലോകം കീഴടക്കിയതുമുതല്‍ തന്നെ 'വാട്സ് ആപ്പ് യൂണിവേഴ്‍സിറ്റി'കളില്‍ ഇതു സംബന്ധിച്ചുള്ള പല വ്യാജ പഠനറിപ്പോര്‍ട്ടുകളും പ്രചരിക്കാന്‍ തുടങ്ങിയതാണ്. ജനങ്ങളെ ഭീതിപ്പെടുത്തുന്നതും വൈറസിനെതിരായ പോരാട്ടത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ് പല വ്യാജവാര്‍ത്തകളും. പലപ്പോഴും പലതും വ്യാജമാണെന്ന ഔദ്യോഗിക അറിയിപ്പുകളേക്കാള്‍ പ്രചരണം വ്യാജവാര്‍ത്തകള്‍ക്ക് അപ്പോഴേക്കും ലഭിച്ചിട്ടുണ്ടാകും. അത്തരത്തിലുള്ള ഒരു വ്യാജ വാര്‍ത്തയുടെ നിജസ്ഥിതി വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

പ്രമുഖ ഫ്രെഞ്ച് വൈറോളജിസ്റ്റും നൊബേല്‍ ജേതാവുമായി ലൂക് മോണ്ടേന്യര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്ന് പറഞ്ഞെന്നായിരുന്നു ആ വ്യാജവാര്‍ത്ത. വാര്‍ത്ത അതിവേഗമാണ് സോഷ്യല്‍ മീഡിയയിലൂടെ പരന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ പറയുന്ന അവകാശവാദം വ്യാജമാണെന്നും കോവിഡ് വാക്സിന്‍ സുരക്ഷിതമാണെന്നും പറഞ്ഞ് ട്വിറ്ററിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഈ വ്യാജവാര്‍ത്തയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു. ഈ സന്ദേശം ഫോര്‍വേഡ് ചെയ്യരുത് എന്നും കേന്ദ്രം ട്വീറ്റ് ചെയ്തു.

പ്രതിരോധ കുത്തിവെയ്പ് എടുത്ത എല്ലാവരും 2 വർഷത്തിനുള്ളിൽ മരിക്കും. ഏതെങ്കിലും തരത്തിലുള്ള വാക്സിൻ സ്വീകരിച്ചവര്‍ മരണത്തെ അതിജീവിക്കാൻ സാധ്യതയില്ലെന്ന് നൊബേൽ സമ്മാന ജേതാവ് ലൂക് മോണ്ടേന്യര്‍ സ്ഥിരീകരിച്ചു. ഞെട്ടിക്കുന്ന അഭിമുഖമാണിത്, "പ്രതീക്ഷയില്ലെന്നാണ്'' ലോകത്തിലെ പ്രമുഖ വൈറോളജിസ്റ്റ് തുറന്നടിക്കുന്നത് എന്ന കാപ്ഷനോട് കൂടിയാണ് ലൂക് മോണ്ടേന്യറിന്‍റെ അഭിമുഖം പ്രചരിക്കുന്നത്.

'ഇതിനകം വാക്സിനേഷൻ ലഭിച്ചവർക്ക് പ്രതീക്ഷയും ചികിത്സയും ഇല്ല. മൃതദേഹങ്ങൾ സംസ്‌കരിക്കാൻ നാം തയാറായിരിക്കണം. ആൻറിബോഡി-ആശ്രിത വർധനവ് മൂലം അവരെല്ലാം മരിക്കും. അത്രമാത്രം പറയാം '- എന്നാണ് അഭിമുഖത്തിൽ അദ്ദേഹം പറയുന്നതെന്നും പോസ്റ്റുകളില്‍ പറയുന്നു.

ഫ്രഞ്ച് ഭാഷയിലുള്ളതാണ് അഭിമുഖം. ഈ മാസം ആദ്യമാണ് അഭിമുഖം പുറത്ത് വന്നിട്ടുള്ളത്. ഹോള്‍ഡ് അപ്പ് മീഡിയയിലെ പിയറി ബാര്‍നെറിയസിന് ലൂക് മോണ്ടേന്യര്‍ നല്‍കിയ അഭിമുഖത്തിനൊപ്പമാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. അഭിമുഖത്തില്‍ കോവിഡ് 19 മഹാവാക്സിനേഷന്‍ യജ്ഞത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാല്‍ പകര്‍ച്ചവ്യാധിയുടെ സമയത്ത് വൈറസിനെതിരെ വാക്സിനേഷന്‍ നല്‍കുന്നത് വൈറസിന്റെ വകഭേദങ്ങള്‍ സൃഷ്ടിക്കുമെന്നും അത് രോഗബാധിതരെ മരണത്തിലേക്ക് നയിക്കുമെന്നും ഉള്ള ആശങ്കയായിരുന്നു അദ്ദേഹം പങ്കുവെച്ചത്.

ലൂക് മോണ്ടേന്യറിന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി ഡോക്ടര്‍മാരുടെ ഫെയ്സ് ബുക്ക് കൂട്ടായ്മയായ ഇന്‍ഫോ ക്ലിനിക്കും രംഗത്തെത്തിയിട്ടുണ്ട്.

TAGS :

Next Story