Quantcast

ചര്‍മസംരക്ഷണത്തില്‍ നാം പിന്തുടരുന്ന അഞ്ച് അബദ്ധങ്ങള്‍

പോഷകാഹാരങ്ങൾ കഴിക്കാത്തവരും ചർമ്മ സംരക്ഷണത്തിന് വേണ്ടി ശരിയായ മാര്‍ഗങ്ങള്‍ പിന്തുടരാത്തവരും ഇതിൽ പെടുന്നു

MediaOne Logo

Web Desk

  • Published:

    15 Sept 2022 12:42 PM IST

ചര്‍മസംരക്ഷണത്തില്‍ നാം പിന്തുടരുന്ന അഞ്ച് അബദ്ധങ്ങള്‍
X

ചര്‍മസംരക്ഷണത്തിനായി എത്ര പണം വേണമെങ്കിലും ചെലവഴിക്കാന്‍ മടിയില്ലാത്തവരാണ് പലരും. എന്നാൽ അധികം ചെലവില്ലാതെയും ചർമ്മം പരിപാലിക്കാൻ സാധിക്കും. ദിനചര്യയെ സൂക്ഷ്മമായി പരിശോധിച്ചാൽ ചർമ്മത്തിൽ വരുന്ന മാറ്റത്തെ മനസ്സിലാക്കാൻ ഒരാൾക്ക് സാധിക്കും. ആരോഗ്യകരമായ ചർമ്മം കൈവരിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് കൊണ്ട് നിരവധി അബദ്ധങ്ങൾ ചെയ്യുന്നവരാണ് അധികവും.പോഷകാഹാരങ്ങൾ കഴിക്കാത്തവരും ചർമ്മ സംരക്ഷണത്തിന് വേണ്ടി ശരിയായ മാര്‍ഗങ്ങള്‍ പിന്തുടരാത്തവരും ഇതിൽ പെടുന്നു.

ശരീരത്തില്‍ ജലാംശം നിലനിർത്തുന്നതു വഴി ആരോഗ്യകരമായ ചർമ്മം നേടിയെടുക്കാൻ കഴിയുമെന്ന് ഡെർമറ്റോളജിസ്റ്റ് വിദഗ്ദ ഡോ.അപർണ സനാതം പറയുന്നു. കൂടാതെ കാലാവസ്ഥയിൽ വരുന്ന മാറ്റവും ചർമ്മത്തെ കാര്യമായി ബാധിക്കും.ചർമ്മ പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ശരിയായ രീതിയിൽ മേക്കപ്പ് നീക്കം ചെയ്യാതിരിക്കുക

മേക്കപ്പ് നീക്കം ചെയ്യുന്നതിനായി ക്ലെന്‍സിങ് വൈപ്പുകൾ ഉപയോഗിക്കാതിരിക്കുക. തെളിഞ്ഞ ചർമത്തിന്‍റെ സുഖം നൽകാൻ ഇവക്ക് സാധിക്കുമെങ്കിലും യഥാർഥത്തിൽ ഇവ മേക്കപ്പ് പൂർണ്ണമായി നീക്കം ചെയ്യുന്നില്ല.അതുകൊണ്ട് മേക്കപ്പ് നീക്കം ചെയ്യാൻ മൈകെല്ലാർ പോലുള്ള വെള്ളം ഉപയോഗിച്ച് രണ്ടു തവണ വൃത്തിയാക്കണം. അഴുക്കും മുഖത്ത എണ്ണമയവും നീക്കം ചെയ്യാൻ ശരിയായ ശുദ്ധീകരണം അനിവാര്യമാണ്.

സെറം ഉപയോഗിക്കാതിരിക്കുക

മുഖം വൃത്തിയാക്കിയതിന് ശേഷമുള്ള അടുത്ത പടിയാണ് സെറം ഉപയോഗിക്കുന്നത്. മുഖക്കുരു,മുഖത്തെ നേർത്ത വരകൾ, തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിൽ സെറം പ്രധാന പങ്ക് വഹിക്കുന്നുണ്ട്.ചർമ്മത്തെ പരിപോഷിപ്പിക്കാനും ജലാംശം നിലനിർത്തി സംരക്ഷിക്കാനും സെറം സഹായിക്കുന്നുണ്ട്. ഓരോരുത്തരുടെയും ചർമ്മത്തിനനുസരിച്ച് വ്യത്യസ്ത സെറം ഉപയോഗിക്കാവുന്നതാണ്.

മൃത കോശങ്ങളെ അമിതമായി നീക്കം ചെയ്യുന്നത്

ചർമ്മത്തിന്‍റെ ഗുണനിലവാരത്തെ മോശമാക്കുന്നതാണ് കെമിക്കൽ ആസിഡുകളും ഫിസിക്കൽ സ്ക്രബുകളും.ഇവ മൃത കോശങ്ങളെ അമിതമായി നീക്കം ചെയ്യും . കെമിക്കൽ ആസിഡുകളുടെയും ഫിസിക്കൽ സ്ക്രബുകളുടെയും അമിതമായ ഉപയോഗം വരണ്ട ചർമ്മത്തിനും മുഖക്കുരുവിനും പൊട്ടലിനും കാരണമാവും.

സൺസ്ക്രീൻ ഉപയോഗിക്കാതിരിക്കുക

അധിക പേരുടെയും ചർമ്മ പരിപാലനത്തിൽ സൺസ്ക്രീൻ ഉൾപ്പടാറില്ല.പുറത്ത് പോകുന്നില്ലെങ്കിൽ കൂടി സൺസ്ക്രീൻ ഉപയോഗിക്കണ്ടതാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ വരുന്ന നീല വെളിച്ചം,യു.വി.എ,യു.വി.ബി രശ്മികൾ എന്നിവ ചർമ്മത്തെ ബാധിക്കുന്നതാണ്.സൺസ്ക്രീൻ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കുന്നത് നല്ലതാണ്.

പുത്തൻ രീതികളെ അന്ധമായി പിന്തുടരുന്നത്

ഇന്‍റര്‍നെറ്റില്‍ കാണുന്ന എല്ലാ കാര്യങ്ങളും ചർമ്മത്തിൽ പരീക്ഷിക്കുന്നത് ഒഴിവാക്കുക. ചർമ്മത്തിന് അനുയോജ്യമായ തരത്തിലുള്ള ഉൽപന്നങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക.മറ്റ് ഉൽപന്നങ്ങളിലേക്ക് മാറുന്നതിന് മുമ്പ് ഉപയോഗിച്ച ഉൽപന്നങ്ങൾക്ക് പ്രവർത്തിക്കാൻ സമയം നൽകുക.ഇത്തരത്തിൽ കൃത്യതയോട് കൂടി ചർമ്മത്തെ പരിപാലിക്കാനും അതിനുള്ള സംവിധാനം കണ്ടെത്തുവാനും എല്ലാവർക്കും കഴിയണം.ഭക്ഷണത്തിൽ ധാരാളം വെള്ളവും പോഷകഗുണം തരുന്ന പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുവാനും ശ്രദ്ധിക്കണം

TAGS :

Next Story