ക്യാൻസറിനെ തടയാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ..
ജീവിതശൈലിയിലെ മാറ്റങ്ങള്‍ മാത്രമല്ല ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങളും കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്

Photo: Special Arrangement
ലോകത്ത് ദശലക്ഷക്കണക്കിനാളുകളാണ് കാൻസർ മൂലം ഓരോ വർഷവും മരിക്കുന്നത്. ജീവിത ശൈലികളിലുണ്ടാകുന്ന മാറ്റവും ഉയര്‍ന്ന സമ്മര്‍ദവുമെല്ലാം ഈ രോഗത്തിന്‍റെ വ്യാപ്തി കൂട്ടുന്നുവെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. ക്യാൻസർ ജനിതകമാകാമെങ്കിലും മിക്ക ക്യാൻസറുകളും പൊണ്ണത്തടി, പ്രമേഹം, മോശം ഭക്ഷണക്രമം തുടങ്ങിയ ജീവിതശൈലി പ്രശ്നങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. ജീവിതശെെലിയിലെ മാറ്റങ്ങൾ മാത്രമല്ല ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങളും ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
അത്തരത്തില്‍ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം:
ബ്രോക്കോളി
ബ്രോക്കോളിയിൽ ക്യാൻസർ വിരുദ്ധ ഏജന്റുകളിലൊന്നായ സൾഫോറാഫെയ്ൻ എന്ന ഒരു തന്മാത്ര അടങ്ങിയിരിക്കുന്നു. സൾഫോറാഫെയ്ൻ ശരീരത്തെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുക മാത്രമല്ല ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്താൻ കഴിയും. ബ്രോക്കോളി പതിവായി കഴിക്കുന്നത് സ്തനാർബുദം, പ്രോസ്റ്റേറ്റ്, വൻകുടൽ ക്യാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.
വെളുത്തുള്ളി
വെളുത്തുള്ളിയിൽ അലിസിൻ പോലുള്ള സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ക്യാൻസർ വിരുദ്ധ ഗുണങ്ങള്‍ ഉണ്ട്. അതിനാല്‍ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. വെളുത്തുള്ളി പതിവായി കഴിക്കുന്നവർക്ക് ആമാശയം, വൻകുടൽ, സ്തനങ്ങൾ, അന്നനാളം എന്നിവയുടെ അർബുദ സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു.
ബ്ലൂബെറി
ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ക്യാൻസർ കോശങ്ങൾക്കെതിരെ പോരാടാൻ സഹായിക്കും. അതിനാല്‍ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഇഞ്ചി
ഇഞ്ചിയിലെ ജിഞ്ചറോൾ, ഷോഗോൾ തുടങ്ങിയ സംയുക്തങ്ങള്‍ക്ക് ക്യാന്‍സര്‍ വിരുദ്ധ ഗുണങ്ങളുണ്ട്. ഇവ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും വിവിധ ക്യാൻസറുകളുടെ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
മഞ്ഞള്‍
മഞ്ഞളിലെ കുർക്കുമിൻ ക്യാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്. മഞ്ഞളിലെ ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ദന്‍റെ ഉപദേശം തേടുക)
Adjust Story Font
16

