ഹൃദയത്തെവരെ ബാധിക്കാം; കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്
ഇന്ത്യൻ ജനസംഖ്യയുടെ 81 ശതമാനത്തിലധികം പേരെയും കൊളസ്ട്രോൾ കാരണമുള്ള പ്രശ്നങ്ങൾ, ബാധിച്ചിരിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്

ഇന്ത്യയിലെ ഭൂരിപക്ഷം മരണത്തിനും വൈകല്യത്തിനും പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണെന്നാണ് 2023-ൽ പ്രസിദ്ധീകരിച്ച ലാൻസെറ്റ് പഠനത്തിൽ പറയുന്നത്. Cardiovascular Disease അഥവാ സിവിഡി മറ്റ് പല രാജ്യങ്ങളിലെയും ആളുകളേക്കാൾ നേരത്തെ ഇന്ത്യക്കാരിൽ കണ്ടുവരുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.
ഹൃദയത്തിൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് കാരണങ്ങളിൽ ഒന്നാണ് ഉയർന്ന കൊളസ്ട്രോളിൻ്റെ അളവ്. ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ അഭിപ്രായത്തിൽ , കൊളസ്ട്രോൾ ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാത സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു. വർധിച്ചുവരുന്ന അപകട സാധ്യത ലഘൂകരിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഭക്ഷണക്രമമാണ്. കൊളസ്ട്രോൾ കാരണമുള്ള പ്രശ്നങ്ങൾ, ഇന്ത്യൻ ജനസംഖ്യയുടെ 81 ശതമാനത്തിലധികം പേരെയും ബാധിക്കുന്നു. ഡിസ്ലിപിഡീമിയ എന്നാണ് പലരും ഇതിനെ വിളിക്കുന്നത്. ഈ അവസ്ഥ മിക്കവാറും നിശബ്ദമാണ് എന്നത് തന്നെ കാരണം. ഉയർന്ന കൊളസ്ട്രോൾ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു.
നാരുകൾ അടങ്ങിയ ഭക്ഷണം, ആരോഗ്യകരമായ കൊഴുപ്പുകൾ, സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ എന്നിവ ഉപയോഗിക്കുകയും സാറ്റുറേറ്റഡ് (പൂരിത) കൊഴുപ്പിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ദീർഘകാല ഹൃദയാരോഗ്യം നിലനിർത്തുന്നതിനും കാരണമാകും.
ഓട്‌സും തവിടുകൂടിയ ധാന്യങ്ങളും: ലയിക്കുന്ന നാരുകളാൽ സമ്പന്നമായ ഓട്‌സ്, ബാർലി, സമാനമായ ധാന്യങ്ങൾ എന്നിവ കൊളസ്‌ട്രോളിൽ നിന്ന് സംരക്ഷണം നൽകും.
പയർവർഗ്ഗങ്ങൾ: നാരുകൾ കൂടുതലും സാവധാനത്തിൽ ദഹിക്കുന്നതുമാണ്. പയർവർഗ്ഗങ്ങൾ കൊളസ്ട്രോൾ കുറയ്ക്കുന്നതിനോടൊപ്പം, ഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു
പഴങ്ങളും പച്ചക്കറികളും: ആപ്പിൾ, മുന്തിരി, സിട്രസ് പഴങ്ങൾ, വഴുതനങ്ങ, വെണ്ടക്ക എന്നിവയിൽ പെക്റ്റിൻ പോലുള്ള ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് എൽഡിഎൽ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) കുറയ്ക്കുന്നു
നട്സ്: ബദാം, വാൽനട്ട്, നിലക്കടല എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പുകളും പോഷകങ്ങളും നിറഞ്ഞിരിക്കുന്നു, ഇത് എൽഡിഎൽ കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.
ആരോഗ്യകരമായ എണ്ണകൾ: ഒലിവ്, സൂര്യകാന്തി, കനോല തുടങ്ങിയ സസ്യ എണ്ണകൾ ഉപയോഗിക്കുന്നത് ഉപകാരം ചെയ്യും
കൊഴുപ്പുള്ള മത്സ്യം: ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ സാൽമൺ, അയല, സാർഡിൻ മത്സ്യങ്ങൾ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു.
ഒഴിവാക്കേണ്ടവ
ചുവന്നതും സംസ്കരിച്ചതുമായ മാംസങ്ങൾ - കൊഴുപ്പുകളാൽ സമ്പന്നമായ ഇവ ഉയർന്ന എൽഡിഎൽ കൊളസ്ട്രോളിന്റെ ഏറ്റവും വലിയ ഉറവിടങ്ങളിൽ ഒന്നാണ്.
കൊഴുപ്പ് കൂടിയ പാലുൽപ്പന്നങ്ങളും ബേക്ക് ചെയ്ത ഭക്ഷണങ്ങളും: ഈ ഭക്ഷണങ്ങൾ മറഞ്ഞിരിക്കുന്ന കൊഴുപ്പുകളുടെ സാധാരണ ഉറവിടങ്ങളാണ്
Adjust Story Font
16

