Quantcast

പല്ലിലെ മഞ്ഞനിറമാണോ പ്രശ്നം? ഭക്ഷണശീലത്തിൽ ഇവ ഉൾപ്പെടുത്തൂ...

പല്ലിന്റെ സ്വാഭാവിക ആരോഗ്യത്തിന് കേടുവരുത്താതെ തന്നെ പല്ല് വെളുപ്പിക്കാൻ ചില വഴികളുണ്ട്.

MediaOne Logo

Web Desk

  • Published:

    16 Feb 2024 2:32 PM GMT

പല്ലിലെ മഞ്ഞനിറമാണോ പ്രശ്നം? ഭക്ഷണശീലത്തിൽ ഇവ ഉൾപ്പെടുത്തൂ...
X

പല്ലിലെ മഞ്ഞനിറം ദന്തസംരക്ഷണത്തിന്റെ കാര്യത്തിൽ എന്നും വെല്ലുവിളിയുയർത്തുന്ന ഒന്നാണ്. ആത്മവിശ്വാസം ഇല്ലാതാക്കുന്നതുൾപ്പെടെ പലവിധ പ്രതിസന്ധികളാണ് പല്ലിലെ മഞ്ഞനിറം കാരണം അഭിമുഖീകരിക്കേണ്ടി വരുന്നത്. എന്നാൽ, പല്ലിന്റെ സ്വാഭാവിക ആരോഗ്യത്തിന് കേടുവരുത്താതെ തന്നെ പല്ല് വെളുപ്പിക്കാൻ ചില വഴികളുണ്ട്. ഇതിന് നമ്മുടെ ഭക്ഷണശീലത്തിൽ ചിലത് ഉൾപ്പെടുത്തിയാൽ മതിയാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.


പാൽ

പാലിലെ ലാക്റ്റിക് ആസിഡാണ് പല്ലിന് നിറം നല്‍കാൻ സഹായിക്കുന്നത്. ഉമിനീര്‍ ഉല്‍പാദനത്തിനും ഇത് സഹായിക്കുന്നു. ഉമിനീർ പല്ലിന് നിറം നല്‍കുന്നതിന് നല്ലതാണെന്ന് അമേരിക്കൻ ഹെൽത്ത് വെബ്സൈറ്റായ ഹൈൽത്ത്‍ലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഇതിലെ കസീന്‍ എന്ന ഘടകം ഒരു പ്രോട്ടീനാണ്. ഇത് പല്ലില്‍ പ്ലേക് അടിഞ്ഞ് കൂടുന്നത് തടയുന്നു. പല്ലിലെ പോടുകള്‍ നീക്കാന്‍ സഹായിക്കുന്നു. പാലുല്‍പന്നങ്ങളായ തൈര്, ചീസ് എന്നിവയും പല്ലിന് നിറം നല്‍കാന്‍ നല്ലതാണ്.


തണ്ണിമത്തൻ

തണ്ണിമത്തൻ പല്ലിന് നിറം നൽകും. ഇതില്‍ ബ്ലീച്ചിങ് ഗുണമുള്ള മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പല്ല് വെളുക്കാൻ സഹായിക്കുന്ന ഘടകമാണ്. മാലിക് ആസിഡ് വായിലെ ഉമിനീര്‍ ഉല്‍പാദനത്തിനും സഹായിക്കും. തണ്ണിമത്തനിലെ ഫൈബറസ് ഘടകവും പല്ലിന് സ്‌ക്രബിങ് ഗുണം നൽകും. വരണ്ട വായ പല്ലിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യും. തണ്ണിമത്തനിൽ ധാരാണം വെള്ളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തിന്റെ ഈർപ്പം നിലനിർത്തുകയും ചെയ്യും.


സ്ട്രോബെറി

പല്ലിന് വെളുത്തനിറം നൽകുന്ന മറ്റൊരു ഭക്ഷണവസ്തുവാണ് സ്ട്രോബെറി. സ്ട്രോബെറിയിലും മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പല്ലിലെ കറയകറ്റാന്‍ നല്ലതാണ്. പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഉമിനീര്‍ ഉല്‍പാദത്തിനും സ്‌ട്രോബെറി ഗുണകരമാണ്.


പൈനാപ്പിൾ

പല്ലിൽ സലൈവറി പ്രോട്ടീനുകളായ പെല്ലിക്കിള്‍ എന്നൊരു ആവരണമുണ്ട്. ഇത് പല്ലിനെ സംരക്ഷിക്കുന്നതിനൊപ്പം ഭക്ഷണത്തിലെ പിഗ്മെന്റുകള്‍ വലിച്ചെടുക്കുകയും ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ പല്ലിന് നിറവ്യത്യാസമുണ്ടാക്കാൻ കാരണമാകുന്നുണ്ട്. പൈനാപ്പിളിൽ അടങ്ങിയിട്ടുള്ള പ്രോട്ടിയോലൈറ്റിക് എന്‍സൈമായ ബ്രോമെലീന്‍, പെല്ലിക്കിള്‍ നീക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ പല്ലിന് നിറം നല്‍കുകയും ചെയ്യും.


പപ്പായ

പൈനാപ്പിളിലേതുപോലെ തന്നെ പപ്പായയിലും പ്രോട്ടിയോലൈറ്റിക് എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന് നിറം നൽകാൻ കാരണമാകും. പപ്പായയിൽ അടങ്ങിയിട്ടുള്ള പപ്പൈൻ എന്ന എൻസൈമും പല്ലിന് നിറവ്യത്യാസമുണ്ടാകുന്നതിനെ തടയും.


ചില ഭക്ഷണപദാർഥങ്ങൾ പല്ലിന്റെ നിറംകെടുത്താൻ കാരണമാകുന്നുമുണ്ട്. ഡാർക്ക് ബെറീസ്, ടൊമാറ്റോ സോസ്, കോഫി, ബ്ലാക്ക് ടീ, റെഡ് വൈൻ, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവയാണവ. പല്ലിന്റെ നിറം സംരക്ഷിക്കാൻ പല്ല് തേപ്പിലും ചില രീതികൾ അവലംബിക്കേണ്ടതായുണ്ട്.

പല്ല് തേക്കാന്‍ ഉപയോഗിക്കുന്ന പരമ്പരാഗത മാര്‍ഗമാണ് കരിക്കട്ട. അതുകൊണ്ട് പല്ല് തേക്കുന്നതിന് കരിക്കട്ടയോ ചാര്‍ക്കോള്‍ ടൂത്ത് പേസ്റ്റോ ക്യാപ്‌സൂളുകളോ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ബേക്കിങ് സോഡയും നാരങ്ങനീരും വെളുത്ത പല്ലുകള്‍ ലഭിക്കാന്‍ അനുയോജ്യമാണ്. ഉപ്പും കടുകെണ്ണയും കാലങ്ങളായി എല്ലാ ദന്തപ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.

TAGS :

Next Story