Quantcast

തലവേദനയും അസിഡിറ്റിയും വലയ്ക്കുന്നുണ്ടോ... വീട്ടിലുണ്ട് പരിഹാരം

തലവേദന കുറയ്ക്കാനുള്ള പ്രകൃതിദത്ത മാർഗം കൂടിയാണ് ഗുൽക്കന്ദ് പാൽ

MediaOne Logo

Web Desk

  • Published:

    18 Oct 2022 4:58 AM GMT

തലവേദനയും അസിഡിറ്റിയും വലയ്ക്കുന്നുണ്ടോ... വീട്ടിലുണ്ട് പരിഹാരം
X

കടുത്ത തലവേദനയ്ക്കും ദഹനപ്രശ്‌നങ്ങളും പലരെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ്. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ, സമ്മർദം, പിരിമുറുക്കം, ഉറക്കക്കുറവ് ഇവയെല്ലാം ഇതിന് കാരണമാകാറുണ്ട്. മൈഗ്രെയ്ൻ, സൈനസ് തുടങ്ങി പലതരത്തിലുള്ള തലവേദനകളുണ്ട്. തലവേദന വരുമ്പോൾ ഗുളികകളും മറ്റ് മരുന്നുകളും ആശ്രയിക്കാൻ കഴിയില്ല. ചില മരുന്നുകളാകട്ടെ ശരീരത്തിന് വലിയ ക്ഷീണമാണ് സമ്മാനിക്കുക. മരുന്നുകളുടെ സഹായമില്ലാതെ തലവേദയും അസിഡിറ്റിയും കുറയ്ക്കാൻ ഇവ ഭക്ഷണത്തിലുൾപ്പെടുത്തിയാൽ മതി.

മൺകൂജയിൽ നിന്ന് വെള്ളം കുടിക്കാം

ശരീരത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനാൽ ധാരാളം വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. മൺകൂജയിൽ നിന്ന് വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ പ്രധാന ഊഷ്മാവ് കുറയ്ക്കാൻ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്.

തൈര് സാദം

ഉച്ചഭക്ഷണത്തിനും വൈകുന്നേരത്തെ ലഘുഭക്ഷണത്തിനും തൈര് സാദം കഴിക്കുന്നത് തലവേദനയും അസിഡിറ്റിയും അകറ്റും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഒരു മികച്ച പ്രീ/പ്രോബയോട്ടിക് ഭക്ഷണമാണ്.

ഗുൽക്കന്ദ് പാൽ

റോസിന്റെ ഇതളുകൾ പഞ്ചസാരയിലിട്ട് ഉണക്കിയതിനെയാണ് ഗുൽകന്ദ് എന്ന് പറയുന്നത്. ഇത് ചേർത്ത പാല് കുടിക്കുന്നത് ക്ഷീണത്തിനും അസിഡിറ്റിക്കും നല്ലതാണ്. ഇതിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിനും മുടിക്കും ഇത് വളരെ നല്ലതാണ്. കൂടാതെ ശാന്തമായ ഉറക്കം ഉറപ്പാക്കും. തലവേദന കുറയ്ക്കാനുള്ള പ്രകൃതിദത്ത മാർഗം കൂടിയാണ്.

പഴങ്ങൾ

ഓരോ സീസണിലും ലഭ്യമായ പഴങ്ങൾ കഴിക്കുക. വേനൽക്കാലത്ത് മാമ്പഴമാണ് ഏറ്റവും കൂടുതൽ ലഭിക്കുന്നത്. അങ്ങനെ ഓരോ സമയത്തും കിട്ടുന്ന പഴങ്ങൾ ധാരാളം കഴിക്കുക. പഴങ്ങളിലെ വിറ്റമിനുകളും ജലാംശവും ശരീരത്തെ തണുപ്പിക്കാനും ഉന്മേഷം നിലനിര്‍ത്താനും സഹായിക്കും.

മോര്

ഉറക്കമില്ലായ്മയും ക്ഷീണവും മാറ്റാൻ മോര് സഹായിക്കും. തൈരു കലക്കി അതിൽ കല്ലുപ്പ്, കായം, ജീരകം ഇവ ചേർത്ത് കുടിക്കുന്നത് ദഹനത്തിനും സഹായിക്കും. ശരീരത്തിൽ ജലാംശം നിലനിർത്താനും അസിഡിറ്റി, മലബന്ധം ഇവ അകറ്റാനും സഹായിക്കും.

TAGS :

Next Story