Quantcast

മൂഡ് ഓഫ് ആണോ? ഉഷാറാകാൻ ഈ പഴങ്ങൾ കഴിച്ചു നോക്കൂ...

ടെൻഷനോ സ്‌ട്രെസോ ഉന്മേഷക്കുറവോ ഒക്കെയുണ്ടെങ്കിൽ പഴങ്ങൾ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും

MediaOne Logo

Web Desk

  • Updated:

    2022-10-07 16:10:29.0

Published:

7 Oct 2022 4:07 PM GMT

മൂഡ് ഓഫ് ആണോ? ഉഷാറാകാൻ ഈ പഴങ്ങൾ കഴിച്ചു നോക്കൂ...
X

നമ്മുടെ മൂഡിനെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.നമ്മുടെ ജീവിതരീതി,നാം കഴിക്കുന്ന ഭക്ഷണം,വർക്കൗട്ടിലെ ശീലങ്ങൾ... മൂഡ് സ്വിങ്‌സുകൾക്ക് ഇവയ്ക്കുള്ള പങ്ക് ചെറുതല്ല.

സ്‌ട്രെസ് കുറയ്ക്കാനും സന്തോഷം നൽകാനുമൊക്കെ ഭക്ഷണത്തിന് കഴിയും എന്നൊക്കെ തമാശക്ക് പറയാറുണ്ട്. എന്നാലിത് തമാശയല്ല. ടെൻഷനോ സ്‌ട്രെസോ ഉന്മേഷക്കുറവോ ഒക്കെയുണ്ടെങ്കിൽ പഴങ്ങൾ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

മൂഡ് ഉഷാറാക്കാൻ പരീക്ഷിക്കാവുന്ന എട്ട് പഴങ്ങളിതാ...

1.ബ്ലൂബെറീസ്

തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ബ്ലൂബെറിക്ക് സാധിക്കും. ആന്റിഓക്‌സിഡന്റുകൾ ധാരാളമടങ്ങിയിരിക്കുന്ന ഇവ ഓർമശക്തി വർധിപ്പിക്കുമെന്നും മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നും കണ്ടെത്തിയിട്ടുണ്ട്.

2.നാളികേരം

തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ നാളികേരം വലിയ രീതിയിൽ സ്വാധീനം ചെലുത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്.ചിരകിയ നാളികേരമോ, തേങ്ങാവെള്ളമോ ഒക്കെ തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചതാണ്.

3.തക്കാളി

പച്ചക്കറികളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും തക്കാളി പഴമായാണ് ശാസ്ത്രം കണക്കാക്കുന്നത്. ലൈക്കോപ്പീൻ എന്ന ആന്റിഓക്‌സിഡന്റുകളാൽ സമൃദ്ധമാണ് തക്കാളി. ഉന്മേഷം നൽകാൻ തക്കാളിയോളം പോന്ന ഒന്നില്ലെന്നാണ് ആരോഗ്യവിദഗ്ധർ അറിയിക്കുന്നത്.

4.വാഴപ്പഴം

വാഴപ്പഴത്തിൽ നാരുകൾ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വൈറ്റമിൻ ബി6ഉം വാഴപ്പഴത്തിലുണ്ട്. മൂഡ് ഉഷാറാക്കുന്നതിനും ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകൾക്കും മികച്ച പരിഹാരമാണ് വാഴപ്പഴം.

5.ആപ്രിക്കോട്‌

നൂട്രിയന്റ്‌സിന്റെ കലവറയാണ് ആപ്രിക്കോട്‌സ്. വൈറ്റമിൻ സിയും ബീറ്റകരോട്ടിനും ഇതിൽ ധാരാളമായി കാണപ്പെടുന്നു.

6.നാരങ്ങ

വൈറ്റമിനുകൾ ധാരാളമടങ്ങിയ നാരങ്ങകൾക്ക് കൂടുതൽ വിശേഷണമാവശ്യമില്ല.

7.തണ്ണിമത്തൻ

വെള്ളം ഏറ്റവും കൂടുതലടങ്ങിയിരിക്കുന്ന പഴമാണ് തണ്ണിമത്തൻ. ശരീരത്തിൽ വെള്ളത്തിന്റെ അംശം കുറയുന്നത് ഉന്മേഷക്കുറവിനുള്ള കാരണമായി കണക്കാക്കാറുണ്ട്. അങ്ങനെ നോക്കുമ്പോൾ തണ്ണിമത്തൻ മൂഡ് ഉഷാറാക്കുന്നതിൽ മുൻപന്തിയിൽ തന്നെയുണ്ട്.

8.ഓറഞ്ച്

ജലാംശം ധാരാളമുള്ള മറ്റൊരു പഴവർഗമാണ് ഓറഞ്ച്. ഇതിൽ പൊട്ടാസ്യവും വൈറ്റമിൻ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും നമ്മുടെ മാനസികാവസ്ഥയെ ഉജ്ജീവിപ്പിക്കും.

TAGS :

Next Story