Quantcast

ചെറുപ്പക്കാരിലും സ്ട്രോക്ക്; ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കില്‍ പണി കിട്ടും

പ്രമേഹമുള്ളവർക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത ഏകദേശം രണ്ടിരട്ടി കൂടുതലാണ്

MediaOne Logo

Web Desk

  • Published:

    13 Feb 2024 4:15 PM GMT

prevent stroke, stroke,lifestyle changes,health news,സ്ട്രോക്ക്,ജീവിതശൈലി,ഹെല്‍ത്ത് ന്യൂസ്
X

ഇന്ത്യക്കാർക്കിടയിൽ പ്രത്യേകിച്ചും ചെറുപ്പക്കാർക്കിടയിൽ പോലും മസ്തിഷ്‌കാഘാതം വർധിച്ചുവരികയാണ്. 45 വയസ്സിന് താഴെയുള്ളവരിൽ പോലും സ്‌ട്രോക്കിന്റെ സാധ്യത വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പഠനങ്ങൾ പറയുന്നു. അനാരോഗ്യകരമായ ജീവിതശൈലികൾ തന്നെയാണ് സ്‌ട്രോക്കിന് പ്രധാന കാരണം.

ഉറക്കക്കുറവ്, അമിതമായ മദ്യപാനം, പുകവലി, അമിത സമ്മർദ്ദം, ഉദാസീനമായ ജീവിതശൈലി എന്നിവയെല്ലാം സ്‌ട്രോക്കിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്‌ട്രോൾ, പാരമ്പര്യം എന്നിവയാണ് മറ്റ് കാരണങ്ങൾ. പഞ്ചസാരയുടെ ഉയർന്ന അളവ് തലച്ചോറ് ഉൾപ്പെടെയുള്ള ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്തക്കുഴലുകളെ തകരാറിലാക്കുകയും സ്‌ട്രോക്കിന് കാരണമാവുകയും ചെയ്യുന്നു.അതുകൊണ്ട് പ്രമേഹമുള്ളവർക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത ഏകദേശം രണ്ടിരട്ടി കൂടുതലാണ്.

ജീവിത ശൈലിയിൽ മാറ്റം അനിവാര്യം...

പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ രോഗങ്ങൽ നിയന്ത്രിക്കുന്നതിന് പതിവായി വ്യായാമം ചെയ്യുക. മാത്രവുമല്ല സമീകൃതാഹാരം കഴിക്കുകയും ചെയ്യുക.

നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ പഴങ്ങളും പച്ച ഇലക്കറികളും ധാരാലം ഉൾപ്പെടുത്തുക. പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇതുവഴി രക്തക്കുഴലുകളിൽ കൊഴുപ്പുകൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കും.

രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് കൃത്യമായി നിരീക്ഷിക്കുക.

മദ്യപാനം നിർത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക

പുകവലിയോട് നോ പറയുക.

നല്ല ഉറക്കം തലച്ചോർ,മാനസികം,ശാരീരികവുമായ ഉണർവിനും ആരോഗ്യത്തിനും അത്യാവശ്യമായ ഒന്നാണ്.അതുകൊണ്ട് തന്നെ ദിവസവും രാത്രി കുറഞ്ഞത് ഏഴ്-എട്ടുമണിക്കൂർ ഉറങ്ങാനായി ശ്രദ്ധിക്കുക.

TAGS :

Next Story