Quantcast

30 വയസിന് ശേഷം മുടികൊഴിച്ചിൽ കൂടുന്നുണ്ടോ?; കാരണങ്ങളും പരിഹാരങ്ങളും

ഹെയർ ഫോളിക്കിളുകളിലേക്കുള്ള രക്തയോട്ടം കുറയുന്നത് മുടി കൊഴിച്ചിൽ വർധിപ്പിക്കും

MediaOne Logo
30 വയസിന്  ശേഷം മുടികൊഴിച്ചിൽ കൂടുന്നുണ്ടോ?; കാരണങ്ങളും പരിഹാരങ്ങളും
X

ആൺ-പെൺ ഭേദമില്ലാതെ എല്ലാവരും നേരിടുന്ന പ്രശ്‌നമാണ് മുടി കൊഴിച്ചിൽ. ചെറിയ രീതിയിൽ മുടി കൊഴിയുന്നത് സാധാരണമാണ്. എന്നാൽ അമിതമായി മുടി കൊഴിയുന്നത് പലർക്കും ടെന്‍ഷനുണ്ടാക്കും. 30 വയസിന് ശേഷം മുടി കൊഴിയുന്നതും കഷണ്ടിയുടെ ലക്ഷണങ്ങൾ കാണുന്നത് സാധാരണമാണെന്ന് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു. സമ്മർദം,ഹോർമോൺ മാറ്റം,ജീവിത ശൈലിയിലെ മാറ്റങ്ങൾ,പാരമ്പര്യം തുടങ്ങിയവ ഈ പ്രായത്തിലെ മുടികൊഴിച്ചിലിന്റെ പ്രധാനകാരണങ്ങളാണ്.

സമ്മർദം

കരിയർ, കുടുംബം, വ്യക്തിഗത ഉയർച്ച എന്നിവയുമായി ബന്ധപ്പെട്ട നിരവധി സമ്മർദങ്ങളിലൂടെയാണ് ഓരോരുത്തരുടെയും 30കൾ കടന്നുപോകുന്നത്. സമ്മർദം കൂടുന്നത് കോർട്ടിസോൾ ഹോർമോണിന്റെ അളവ് വർധിപ്പിക്കുകയും രോമകൂപങ്ങളിലേക്കുള്ള പോഷകങ്ങളുടെ ആഗിരണം കുറയ്ക്കുകയും ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു. സമ്മർദം തലയോട്ടിയിൽ ചെറിയ വീക്കങ്ങളുണ്ടാക്കുകയും ഇതുവഴി മുടിയുടെ വേരുകൾ ദുർബലപ്പെടുകയും ചെയ്യും.കൂടാതെ ശരിയായ ഉറക്കം നഷ്ടമാകുന്നതും മുടിയുടെ വളർച്ചയെ തടസപ്പെടുത്തുമെന്നും ഡോക്ടർമാർ പറയുന്നു.സമ്മർദം ചിലരുടെ തലയോട്ടിയിലെ പേശികൾ ചുരുങ്ങാൻ കാരണമാകും,ഇത് ഹെയർ ഫോളിക്കിളുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും മുടി കൊഴിച്ചിൽ വർധിപ്പിക്കുകയും ചെയ്യും.

ഹോർമോണുകൾ

മുടിയുടെ ആരോഗ്യത്തിന് ഹോർമോണുകളുടെ പങ്ക് വലുതാണ്. വിട്ടുമാറാത്ത സമ്മർദം ഹോർമോൺ ബാലൻസ് തകിടം മറിക്കുന്നു. സമ്മർദവും ഉറക്കമില്ലായ്മയും സ്‌ട്രെസ് ഹോർമോൺ കൂടുതലായി ഉത്പാദിപ്പിക്കാൻ കാരണമാകും. സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ വർധനവ് മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു.

ജീവിതശൈലി

മുടികൊഴിച്ചിലിന് മറ്റൊരു പ്രധാന കാരണമാണ് ജീവിതശൈലിയിലെ മാറ്റങ്ങള്‍.ക്രമരഹിതമായ ഉറക്കം, ഭക്ഷണക്രമം, പുകവലി, അമിതമായ കാപ്പി എന്നിവയുടെ അമിത ഉപയോഗവും മുടിയുടെ ഫോളിക്കിളുകൾക്ക് ആവശ്യമായ പോഷകങ്ങളും ഓക്‌സിജനും ലഭിക്കാത്തതിന് കാരണമായേക്കാം. 30കളിലെ മുടി കൊഴിച്ചിൽ പലപ്പോഴും അയണ്‍, പ്രോട്ടീൻ, വിറ്റാമിൻ ഡി, ബി വിറ്റാമിൻ കുറവുകളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.കൂടാതെ മുടിയിൽ നടത്തുന്ന ട്രീറ്റ്‌മെന്റുകൾ,ഇടക്കിടക്ക് കളർ ചെയ്യുക,അമിതമായ സ്‌റ്റൈലിംഗ് എന്നിവ മുടിയുടെ ആരോഗ്യത്തെ ദുർബലപ്പടുത്തുകയും മുടിയുടെ ഉള്ള് കുറയാൻ കാരണമാകുകയും ചെയ്യും.

ജനിതകം

മുടി കൊഴിച്ചിലിന് ജനിതകപരമായ കാര്യങ്ങളെയും അവഗണിക്കാനാകില്ല. 30കളിൽ മുടികൊഴിച്ചിലുണ്ടെങ്കിൽ, നിങ്ങളുടെ കുടുംബ പാരമ്പര്യത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത് നല്ലതായിരിക്കും. അടുത്ത ബന്ധുക്കൾക്കാർക്കെങ്കിലും നേരത്തേയുള്ള മുടി കൊഴിച്ചിലുണ്ടെങ്കിൽ നിങ്ങൾക്കും അതിനുള്ള സാധ്യതയുണ്ട്.

മുടികൊഴിച്ചിൽ എങ്ങനെ പരിഹരിക്കാം...

മുടിയുടെ ആരോഗ്യത്തിന് പോഷകസമൃദ്ധമായ ഭക്ഷണക്രമം ആരംഭിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.കൂടാതെ ആഴ്ചയിൽ രണ്ടുതവണയെങ്കിലും മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യാം.ഇതിന് പുറമെ സമർദം കുറക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുക.യോഗയോ മറ്റ് ചെറിയ വ്യായാമങ്ങളോ ശീലിക്കുന്നത് കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. മറ്റു പല രോഗങ്ങളുമായി ബന്ധപ്പെട്ടും മുടികൊഴിച്ചിൽ കാണാറുണ്ട്. പോഷകം നിറഞ്ഞ ആഹാരം കഴിക്കുക,സമയത്ത് ഉറങ്ങുക,വ്യായാമത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുക എന്നിവയിലൂടെയും മുടികൊഴിച്ചിലിന് കുറവ് തോന്നുന്നില്ലെങ്കിൽ ഡെർമറ്റോളജിസ്റ്റിനെ കാണുകയും ചികിത്സ തേടുകയും ചെയ്യണം.

TAGS :

Next Story