മുടിയിൽ എണ്ണ തേക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാത്രി മുഴുവനും മുടിയിൽ എണ്ണ തേച്ചുപിടിപ്പിച്ചാൽ മുടിക്ക് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കും

മലയാളികളെ സംബന്ധിച്ചിടത്തോളം മുടിയിൽ എണ്ണ തേയ്ക്കുന്നത് പണ്ടുമുതലെയുള്ള ശീലമാണ്. എണ്ണ പുരട്ടുന്നത് തലയോട്ടിയെ പോഷിപ്പിക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും മുടിയുടെ ആരോഗ്യത്തെ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ , ശരിയായ രീതിയില്‍ എണ്ണ ഉപയോഗിച്ചില്ലെങ്കില്‍ നല്ലതിനെക്കാൾ കൂടുതൽ ദോഷം ചെയ്യും. മുടിയിൽ എണ്ണ തേക്കുമ്പോൾ ശ്രദ്ധിക്കേണ്ട 9 ഏതൊക്കെയാണെന്ന് നോക്കാം.
1. രാത്രി മുഴുവനും എണ്ണ തേച്ചിടരുത്
രാത്രി മുഴുവനും മുടിയിൽ എണ്ണ തേച്ചുപിടിപ്പിച്ചാൽ മുടിക്ക് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കും. രാത്രി മുഴുവനും മുടിയിൽ എണ്ണ പുരട്ടുന്നതുമൂലം മുടിയുടെ സുഷിരങ്ങൾ അടയുകയും അഴുക്കും മറ്റും അടഞ്ഞുകൂടുകയും ചെയ്യും. മുടി കഴുകുന്നതിന് 3-4 മണിക്കൂർ മുമ്പ് എണ്ണ പുരട്ടുന്നത് മുടികളിലെ വേരുകൾക്ക് നല്ലതാണ്.
2. എണ്ണമയമുള്ള മുടിയിൽ എണ്ണ പുരട്ടരുത്
എണ്ണമയമുള്ള മുടിയിൽ പൊടി, അഴുക്ക്, സൂക്ഷ്മാണുക്കൾ എന്നിവ ആകർഷിക്കുന്നു. എണ്ണമയമുള്ള മുടിയിൽ എണ്ണ പുരട്ടുന്നത് മുടിയിലെ സാധാരണമായ സുഷിരങ്ങൾ അടഞ്ഞുപോകുന്നതിനു കാരണമാകുന്നു.
3. താരനുണ്ടെങ്കിൽ എണ്ണ ഉപയോഗിക്കരുത്
താരനുള്ളപ്പോൾ തലയോട്ടിയിൽ എണ്ണ ഉപയോഗിക്കുന്നത് നല്ലതല്ല. താരനുണ്ടെങ്കിൽ തലയോട്ടിയിൽ ജലാംശം നല്‍കുന്ന ഹോം മെയ്ഡ് ഹെയർ മാസ്കുകളും പരീക്ഷിക്കുക.
4. മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ എണ്ണ ഉപയോഗിക്കരുത്
മുടികൊഴിച്ചിൽ ഉള്ളപ്പോള്‍ എണ്ണ പുരട്ടുന്നത് എല്ലായ്പ്പോഴും ഗുണം ചെയ്തേക്കില്ല. മുടികൊഴിച്ചിലിന് പിന്നിലെ കാരണം വേരുകളിലെ വരൾച്ചയാണെങ്കിൽ മാത്രമേ എണ്ണ തേക്കുന്നത് സഹായകമാകൂ. മറ്റ് സന്ദർഭങ്ങളിൽ, ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.
5. എണ്ണ തേച്ചതിനു ശേഷം മുടി ചീകരുത്
എണ്ണ പുരട്ടിയതോ നനഞ്ഞതോ ആയ മുടി സെൻസിറ്റീവ് അവസ്ഥയിലായിരിക്കും അതിനാൽ മുടി ചീകുന്നത് പൊട്ടലിന് കാരണമാകുന്നു. അതുകൊണ്ട് എണ്ണയിടുന്നതിന് മുമ്പ് മുടി ചീകാൻ ശ്രമിക്കുക.
6. അധികമായി എണ്ണ ഉപയോഗിക്കരുത്
അധികമായി എണ്ണ ഉപയോഗിക്കുന്നത് മുടിയിൽ അവശേഷിക്കുന്ന എണ്ണ സുഷിരങ്ങൾ അടയുന്നതിനും തലയോട്ടിയിലെ ജലാശം ഇല്ലാതാക്കാനും കാരണമാകുന്നു ചെയ്യും.അധികമായി എണ്ണ ഉപയോഗിക്കുന്നത് അധിക നേട്ടങ്ങൾക്ക് കാരണമാകില്ല, മാത്രമല്ല മുടിയുടെ വേരുകൾ എണ്ണ കൊണ്ട് മൂടുകയും ചെയ്യുന്നു.
7. മുടി ടവ്വലുകളിൽ കെട്ടിവെക്കരുത്
ടവ്വലുകൾ ഉപയോഗിക്കുമ്പോൾ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ, മുടി പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. നിങ്ങളുടെ മുടി കെട്ടാൻ ടവ്വലുകൾ ഉപയോഗിക്കുന്നതിന് പകരം, എണ്ണ ആഗിരണം ചെയ്യാൻ സഹായിക്കുന്ന കോട്ടൺ തുണികൾ ഉപയോഗിക്കുന്നതാണ് നല്ലത്.
8. മുടി മുറുക്കി കെട്ടരുത്
മുടി മുറുക്കി കെട്ടിയാൽ മുടിയുടെ ഇഴകൾ എളുപ്പത്തിൽ നശിക്കാനും, ശ്രദ്ധിച്ചില്ലെങ്കിൽ മുടിയുടെ അറ്റം പിളരുന്നതിനും മുടി കൊഴിച്ചിലിനും കാരണമായേക്കാം.
9. അധികമായി മസാജ് ചെയ്യരുത്
നീണ്ടുനിൽക്കുന്ന മുടി മസാജ് ചെയ്യുന്നത് മുടി ഇഴകൾ ദുർബലപ്പെടുത്തുി മുടിയുടെ ഘടനയിൽ മാറ്റം വരുത്തിയേക്കാം. കൂടാതെ,പിന്നീട് മുടി പൊട്ടാൻ ഇടയാക്കുന്ന കൂടുതൽ കെട്ടുകൾക്ക് കാരണമാകും.
Adjust Story Font
16

