Quantcast

മുടി സ്‌ട്രൈറ്റ് ചെയ്യുന്നത് ഗർഭാശയ കാൻസറിന് കാരണമാകുന്നുവെന്ന് പഠനം

10 വർഷം നീണ്ട പഠനത്തിൽ ഏകദേശം 34,000 സ്ത്രീകളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2022-10-19 13:13:27.0

Published:

19 Oct 2022 12:08 PM GMT

മുടി സ്‌ട്രൈറ്റ് ചെയ്യുന്നത് ഗർഭാശയ കാൻസറിന് കാരണമാകുന്നുവെന്ന് പഠനം
X

യുവാക്കളിലും പ്രത്യേകിച്ച് സ്ത്രീകളിലും തലമുടി സ്‌ട്രൈറ്റ് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കുകയാണ്. എന്നാൽ മുടി സ്‌ട്രൈറ്റ് ചെയ്യുന്നവരിൽ ഗർഭാശയ കാൻസർ വർധിക്കുന്നതായി പുതിയ പഠനങ്ങൾ പറയുന്നു. സ്‌ട്രൈറ്റ് ചെയ്യാനുപയോഗിക്കുന്ന ഉത്പന്നങ്ങളിലെ രാസവസ്തുക്കളാണ് കാൻസറിന് കാരണമാകുന്നതെന്നാണ് പഠനം. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് സയൻസിന്റെ നേതൃത്വത്തിലുള്ള ഗവേഷണത്തിലാണ് കണ്ടെത്തലെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഒരു പതിറ്റാണ്ട് നീണ്ട പഠനത്തിൽ അമേരിക്കയിലെ ഏകദേശം 34,000 സ്ത്രീകളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തു. ഇതിൽ 378 സ്ത്രീകൾക്ക് ഗർഭാശയ കാൻസർ ഉണ്ടെന്ന് കണ്ടെത്തി, ഇതിൽ പലരും മുടി സ്‌ട്രൈറ്റ് ചെയ്യൽ പതിവാക്കിയവരാണ്. അവരുടെ രോഗനിർണയത്തിലാണ് സ്‌ട്രൈറ്റനിങ് ഉത്പന്നങ്ങളിലടങ്ങിയ രാസവസ്തുക്കൾ കാൻസറിന് കാരണമാകുന്നു എന്ന് കണ്ടെത്തിയത്. ഇത്തരം രാസവസ്തുക്കൾ അടങ്ങിയ ഹെയർ സ്‌ട്രൈറ്റനിങ് ഉത്പന്നങ്ങൾ പതിവായി ഉപയോഗിക്കുന്നതിനാൽ അപകടസാധ്യത വർദ്ധിക്കുന്നതായി ഗവേഷകർ കണ്ടെത്തി.

വർഷത്തിൽ നാല് തവണയിൽ കൂടുതൽ ഹെയർ സ്ട്രൈറ്റനറുകൾ ഉപയോഗിക്കുന്ന സ്ത്രീകൾക്ക് ഗർഭാശയ കാൻസർ വരാനുള്ള സാധ്യത അവ ഉപയോഗിക്കാത്തവരേക്കാൾ ഇരട്ടിയിലധികം കൂടുതലാണെന്ന് പഠനം പറയുന്നു. കഴിഞ്ഞ വർഷത്തിൽ ഒരിക്കലെങ്കിലും ഉൽപ്പന്നങ്ങൾ ഉപയോഗിച്ച സ്ത്രീകളിൽ, 2.82 ശതമാനം പേർക്ക് 70 വയസ്സാകുമ്പോഴേക്കും കാൻസർ വരാൻ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. 35 നും 74 നും ഇടയിൽ പ്രായമുള്ള 10000 സ്ത്രീകളുടെ മെഡിക്കൽ റെക്കോർഡുകളും പഠനത്തിന് വിധേയമാക്കിയിരുന്നു.

ഗർഭാശയ അർബുദം അപൂർവമാണ്, പക്ഷേ കറുത്ത വർഗക്കാരായ സ്ത്രീകളിൽ ഇത് മറ്റുള്ളവരിലേക്കള് ഉയർന്ന നിരക്കിൽ കാണുന്നു എന്ന് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാണിക്കുന്നു. ''അവർ മുടിയുടെ കാര്യത്തിൽ അവർ കടുത്ത സാമൂഹിക സമ്മർദ്ദം നേരിടുന്നത് കൊണ്ടുതന്നെ ഹെയർ സ്ട്രൈറ്റനിങ് ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. അവർ ഹെയർ സ്‌ട്രൈറ്റനിംഗ് അല്ലെങ്കിൽ റിലാക്‌സർ ഉൽപ്പന്നങ്ങൾ കൂടുതൽ ഉപയോഗിക്കുകയും മറ്റുള്ളവരെ അപേക്ഷിച്ച് ചെറിയ പ്രായത്തിൽ തന്നെ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്യുന്നതിനാൽ, ഈ കണ്ടെത്തലുകൾ അതിലേക്ക് വിരൽ ചൂണ്ടുന്നവയാണ്," ഗവേഷകരിലൊരാളായ ചെ-ജംഗ് ചാങ് പറഞ്ഞു.

അതേസമയം, പ്രത്യേക ബ്രാൻഡുകളോ രാസവസ്തുക്കളോ പഠനത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹെയർ ഡൈകൾ പോലുള്ള ഉത്പന്നങ്ങൾക്ക് ഗർഭാശയ കാൻസറുമായി ബന്ധമില്ലെന്നും ഗവേഷകർ പറഞ്ഞു.

TAGS :

Next Story