Quantcast

മുട്ട കഴിച്ചാൽ ഇത്രയേറെ ഗുണങ്ങളോ...

മുട്ട കഴിക്കുന്നത് നല്ലതാണോ എന്ന് ചോദിച്ചാൽ നിസ്സംശയം പറയാം 'അതെ' എന്ന്

MediaOne Logo

Web Desk

  • Updated:

    2022-11-22 10:22:17.0

Published:

22 Nov 2022 10:17 AM GMT

മുട്ട കഴിച്ചാൽ ഇത്രയേറെ ഗുണങ്ങളോ...
X

കോഴിമുട്ട ഭക്ഷണത്തിൽ ഉൾപെടുത്തണം എന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. മുട്ട കഴിക്കുന്നത് നല്ലതാണോ എന്ന് ചോദിച്ചാൽ നിസ്സംശയം പറയാം 'അതെ' എന്ന്. എന്നാൽ അവരവരുടെ ആരോഗ്യത്തിനനുസരിച്ച് കഴിക്കണം എന്നു മാത്രം. അതുപോലെ കൃത്യമാഹാരം നൽകി വളർത്തുന്ന കോഴികളുടെ മുട്ടകളും ചിലപ്പോൾ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം. മുട്ട കഴിച്ചാല്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സമ്പൂർണ പ്രോട്ടീൻ

ശരീരത്തിനാവശ്യമായ പ്രോട്ടീൻ നൽകുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. മുട്ടയുടെ വെള്ളയിൽ ഫാറ്റ് കുറവാണ്. ആറ് ഗ്രാം പ്രോട്ടീൻ, 55 മില്ലി ഗ്രാം സോഡിയം എന്നിവ അതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളില്‍ ഏറ്റവും ആവശ്യമുള്ള ഒന്നാണിത്. കൂടാതെ അത്യാവശ്യമുള്ള 9 അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

പോഷക സമൃദ്ധം

മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ഒരു കലോറിയിൽ കൂടുതൽ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ധാരാളം വിറ്റാമിൻസ്, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയും മുട്ടയിലുണ്ട്.

. സെലിനിയം

. ഫോസ്ഫറസ്

. കോളിൻ

. വിറ്റാമിൻ ബി 12, ഒന്നിലധികം ആന്റീ ഓക്‌സിഡന്റുകൾ തുടങ്ങിയവയും മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം രോഗപ്രതിരോധ വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തെ സഹായിക്കുന്നു

നല്ല കൊളസ്‌ട്രോൾ

പ്രതിദിനം മൂന്നോ അതിലധികമോ മുട്ടകൾ കഴിക്കുന്നവരിൽ എച്ച്ഡിഎൽ എന്നറിയപ്പെടുന്ന നല്ല കൊളസ്‌ട്രോൾ വർധിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

സ്‌ട്രോക്കിന്റെ സാധ്യത കുറയ്ക്കുന്നു

ദിവസേന മുട്ടകഴിക്കുന്നവരിൽ സ്‌ട്രോക്കിന്റെ സാധ്യത കുറയുമെന്ന് പഠനങ്ങൾ പറയുന്നു. ഈയിടെ ചൈനയിൽ നടത്തിയ ഒരു പഠനത്തിൽ ദിവസം ഓരോ മുട്ട കഴിക്കുന്നവരില്‍ സ്രട്രോക്ക് വന്ന് മരിക്കാനുള്ള സാധ്യത അല്ലാത്തവരെ അപേക്ഷിച്ച് 30 ശതമാനം കുറവാണെന്ന് കണ്ടെത്തി. എന്നാൽ ഇതിനെ കുറിച്ച് വ്യത്യസ്തമായ പഠനങ്ങൾ നടക്കുകയാണ്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഹൃദ്രോഗ സാധ്യത കുറച്ച് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ മുട്ട വളരെ നല്ലതാണ്. രക്തധമനികളിൽ നിന്ന് കൊളസ്ട്രോൾ നീക്കുകയും അതുവഴി ബ്ലോക്കിനുള്ള സാധ്യത തടയുകയും ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനം പറയുന്നു.

കണ്ണുകളുടെ ആരോഗ്യത്തിന്


തിമിരം, വാർധക്യസഹജമായ മറ്റസുഖങ്ങളിൽ നിന്നും തടയാൻ ല്യൂട്ടിൻ, സിയാക്‌സാന്തിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു. ചീരപോലുള്ള ഇലക്കറികളിൽ ഇത് ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും നല്ലൊരു ശതമാനം അളവ് മുട്ടയിലും ഉണ്ട്.

തലച്ചോറിനെ സഹായിക്കുന്നു


മുട്ടയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ ഗ്രേ മാറ്ററിനെ സഹായിക്കുന്നു. കൂടാതെ മസ്തിഷ്‌ക വികസനത്തിൽ വലിയ പങ്ക് വഹിക്കുന്നതിനാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും മുട്ട വളരെ നല്ലതാണ്.

TAGS :

Next Story