'ദയവായി സൂക്ഷിക്കുക, ചെവിയുടെ കർണപടലത്തിൽ അണുബാധയുണ്ടെന്നും ഉള്ളിൽ പഴുപ്പ് കെട്ടിക്കിടക്കുന്നുണ്ടെന്നും ഇഎൻടി പറഞ്ഞു'; അമിതമായ ഇയർഫോൺ ഉപയോഗംമൂലം പണികിട്ടിയെന്ന കുറിപ്പുമായി യുവതി
85 dB-യിൽ അധികം ശബ്ദം രണ്ട് മണിക്കൂറിൽ കൂടുതൽ എക്സ്പോഷർ ചെയ്യുന്നത് ചെവികൾക്ക് പ്രശ്നമാണെന്നാണ് റിപ്പോർട്ട്

തുടർച്ചയായി ഇയർഫോൺ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. പാട്ട് കേൾക്കാനും, അകന്നിരിക്കാനും മുതൽ ഉറങ്ങുമ്പോൾ വരെ പലരും കൂടെകൂട്ടുന്നു. എന്നാൽ ഇയർഫോൺ ഉപയോഗംമൂലം പണികിട്ടിയ യുവതിയുടെ കുറിപ്പാണ് ഇപ്പോൾ ഇപ്പോൾ എക്സിൽ ചർച്ചയായിരിക്കുന്നത്.
ദീർഘനേരം ഇയർഫോൺ ഉപയോഗിക്കുന്നത് മൂലം തൻ്റെ ചെവിയിൽ എങ്ങനെ അണുബാധയുണ്ടാക്കി എന്ന് വിശദീകരിക്കുന്നു. ദീർഘനേരം ഇയർഫോൺ ധരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചും ഒരു മുന്നറിയിപ്പ് നൽകുന്നു. കഴിക്കാൻ നിർബന്ധിതമായ മരുന്നുകളുടെ സ്ക്രീൻഷോട്ടും ഇതിനൊപ്പം പങ്കുവെച്ചിരുന്നു.
2-3 വർഷത്തെ തുടർച്ചയായ ഇയർഫോൺ ഉപയോഗം ഒടുവിൽ തനിക്ക് നഷ്ടം വരുത്തിവച്ചു എന്ന് കുറിപ്പിൽ പറയുന്നു. ഉറങ്ങുമ്പോൾ പോലും ഇയർഫോൺ ഉപയോഗിക്കും. ഒരു ദിവസം 10-12 മണിക്കൂർ അവ ധരിക്കാറുണ്ടായിരുന്നു. കഴിഞ്ഞ 2 ദിവസമായി, ചെവിയിൽ 'ടിന്നിംഗ്' എന്ന ശബ്ദം കേൾക്കുന്നു, ചെവിയിൽ ഒന്നും കേൾക്കാൻ കഴിയുന്നില്ല. ഇന്ന്, ചെവിയുടെ കർണപടലത്തിൽ അണുബാധയുണ്ടെന്നും ഉള്ളിൽ പഴുപ്പ് കെട്ടിക്കിടക്കുന്നുണ്ടെന്നും ഇഎൻടി പറഞ്ഞു. ദയവായി, സൂക്ഷിക്കുക. നിങ്ങളുടെ ചെവികൾ സംരക്ഷിക്കുക. എന്നിങ്ങനെയാണ് കുറിപ്പ്. പലരും ഭയത്തോടെയാണ് പോസ്റ്റിനോട് പ്രതികരിച്ചത്.
ഇക്കാര്യം ശ്രദ്ധിക്കണം
NIH പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, 85 dB-യിൽ കൂടുതൽ ശബ്ദം 2 മണിക്കൂറിൽ കൂടുതൽ എക്സ്പോഷർ ചെയ്യുന്നത് ചെവിക്ക് കേടുപാടുകൾ വരുത്തും. അതിനാൽ 70 dB ആയി പരിധി സജ്ജീകരിക്കേണ്ടത് പ്രധാനമാണ്. കൂടാതെ, ഇയർമഫുകൾ, ഫോം പ്ലഗുകൾ, വീണ്ടും ഉപയോഗിക്കാവുന്ന നോൺ-കസ്റ്റം പ്ലഗുകൾ തുടങ്ങിയ ഏതെങ്കിലും തരത്തിലുള്ള ശ്രവണ സംരക്ഷണം ഇയർഫോണുകളിൽ ഉണ്ടായിരിക്കണം. കൂടാതെ, ഒരു സൗണ്ട് ലെവൽ മീറ്റർ ആപ്പ് ഉപയോഗിക്കുന്നത് വോളിയം വളരെ കൂടുതലാണോ എന്ന് നിർണ്ണയിക്കാൻ സഹായിച്ചേക്കാം.
Adjust Story Font
16

