Quantcast

ട്രെക്കിങ്ങിനിടെ ഹൃദയാഘാതം; ആരോഗ്യവാനായ ഡോക്ടറുടെ പെട്ടെന്നുള്ള മരണത്തിന് കാരണം എന്തായിരിക്കും?

പുനൈയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറായ നിതിന്‍ അഭിവന്ത് വളരെ ആരോഗ്യവനായ വ്യക്തിയായിരുന്നു

MediaOne Logo

Web Desk

  • Published:

    14 Jun 2025 2:51 PM IST

ട്രെക്കിങ്ങിനിടെ ഹൃദയാഘാതം; ആരോഗ്യവാനായ ഡോക്ടറുടെ പെട്ടെന്നുള്ള മരണത്തിന് കാരണം എന്തായിരിക്കും?
X

ഹിമാചല്‍ പ്രദേശിലെ ട്രെക്കിങ്ങിനിടെ ഹൃദയാഘാതം സംഭവിച്ച് 42 വയസുകാരനായ ഡോക്ടര്‍ മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് പലരും കണ്ടത്. ഹൃദയാരോഗ്യത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളും സംശയങ്ങളുമാണ് ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ പലരും ഉയര്‍ത്തുന്നത്. ആരോഗ്യവാനായ ഡോക്ടറുടെ പെട്ടെന്നുള്ള മരണത്തിന് കാരണം എന്തായിരിക്കാമെന്നാണ് പലരും അന്വേഷിച്ചത്.

പുനൈയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറായ നിതിന്‍ അഭിവന്ത് വളരെ ആരോഗ്യവനായ വ്യക്തിയാണ്. തിങ്കളാഴ്ച രാവിലെയാണ് സുഹൃത്തുക്കളുമായി അദ്ദേഹം ട്രക്കിങ്ങിന് പോയത്. എന്നാല്‍ ട്രെക്കിങ് ആരംഭിച്ച് വെറും അരമണിക്കൂര്‍ കൊണ്ട് അദ്ദേഹത്തിന് കടുത്ത ശ്വാസ തടസം അനുഭവപ്പെട്ടു. കൂടെയുള്ള സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ബേസ് ക്യാമ്പില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

വര്‍ഷങ്ങളായി ആരോഗ്യവാനും ഫിസിക്കല്‍ ആക്റ്റിവിറ്റികളൊക്കെ ചെയ്യുന്ന വ്യക്തിയും താനൊരു ഡോക്ടര്‍ ഒക്കെ ആയതുകൊണ്ടാകാം ഇതുവരെ അദ്ദേഹം ഹൃദയപരിശോധന നടത്തിയിട്ടില്ലായിരുന്നു. പക്ഷെ ഇത്തരം ട്രെക്കിങ്ങുകള്‍ക്ക് പോകുമ്പോഴെങ്കിലും ശാരീരിക പരിശോധനകള്‍ നടത്തണമായിരുന്നു എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

രോഗലക്ഷണങ്ങളിലെങ്കിലും ട്രെക്കിങ്ങുകളോ ശാരിരിക ക്ഷമത വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോഴോ ഒരു വ്യക്തി 50-60 ശതമാനം വരെ ധമനികളുടെ തടസം അനുഭവപ്പെടാം. ശാരീരിക ക്ഷമത ആവശ്യമായ ട്രെക്കിങ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ ബ്ലഡ് ഷുഗറും ഹൃദയമിടിപ്പും കൂടും. ധമനികളില്‍ കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍ അവ പൊട്ടിപ്പോകും. പ്ലേറ്റ്‌ലറ്റ് ഉപയോഗിച്ച് ശരീരം ഇത് ശരിയാക്കാന്‍ ശ്രമിക്കും. രക്തം കട്ടയായി ബ്ലോക്ക് രൂപപ്പെടാം ഒടുവില്‍ ഹൃദയഘാതം സംഭവിക്കാം.

ചിലപ്പോള്‍ ഹൃദയഘാതം ഹൃദയസ്തംഭനത്തിലേക്ക് നയിക്കുമെന്ന് ഹൃദയരോഗ വിദഗ്ദര്‍ വ്യക്തമാക്കുന്നു. അതിനാല്‍ 40 വയസിന് മുകളില്‍ ഉള്ളവര്‍ ട്രെക്കിങ് പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ശാരീരിക പരിശോധനകള്‍ നടത്തണം. ഹൃദയത്തിനുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം പാരമ്പര്യവുമാകാം. അതിനാല്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇത്തരം രോഗങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധയോടെ ഇരിക്കുകയും മുന്‍കരുതലുകള്‍ എടുക്കുകയും വേണം. എന്നാല്‍ സ്ട്രസ്സും ഹൃദയരോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഹൃദയത്തിന്റെ സാധാരണ പ്രവര്‍ത്തനത്തെ വലിയ രീതിയില്‍ ഇത് ബാധിക്കും. അതിനാല്‍ ആരോഗ്യവാന്മാരാണെങ്കിലും കൃത്യമായി ശരീരം ശ്രദ്ധിക്കണം.

TAGS :

Next Story