Quantcast

ഹൃദയം ആരോഗ്യകരമായിരിക്കട്ടെ... ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഹൃദയാഘാതം സംഭവിക്കുന്ന ഓരോ അഞ്ച് രോഗികളിലും ഒരാൾ 40 വയസിന് താഴെയുള്ളവരാണെന്ന കാര്യം തള്ളിക്കളയാനുള്ളതല്ല

MediaOne Logo

Web Desk

  • Updated:

    2022-09-27 15:44:01.0

Published:

27 Sep 2022 3:32 PM GMT

ഹൃദയം ആരോഗ്യകരമായിരിക്കട്ടെ... ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
X

ഹൃദയസംബന്ധമായ രോഗങ്ങൾ പ്രായമായവരിൽ മാത്രമല്ല യുവാക്കളിലും കൂടുന്നു എന്ന പഠന റിപ്പോർട്ടുകളാണ് അടുത്തിടെ വന്നുകൊണ്ടിരിക്കുന്നത്. പ്രധാനമായും 35 വയസിന് താഴെയുള്ള യുവാക്കളിൽ ഹൃദയാഘാതം വർധിച്ചുവരുന്നു എന്നാണ് റിപ്പോർട്ട്. ഹൃദയാഘാതം സംഭവിക്കുന്ന ഓരോ അഞ്ച് രോഗികളിലും ഒരാൾ 40 വയസിന് താഴെയുള്ളവരാണെന്ന കാര്യം തള്ളിക്കളയാനുള്ളതല്ല. ഹൃദയ സംബന്ധമായ രോഗങ്ങൾ തടയാനുള്ള ചില മാർഗങ്ങൾ..

1.ശരീരഭാരം നിയന്ത്രിക്കുക

ശരീര ഭാരം നിയന്ത്രിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇന്നത്തെ സമൂഹത്തിൽ ഊർജക്കുറവ്, ഉറക്കക്കുറവ്, ക്ഷീണം, കഫീൻ, ഷുഗർ എന്നിവയെല്ലാം ശരീരഭാരം കൂട്ടാൻ കാരണമാകുന്നു. തടി കൂടുന്നുണ്ടെന്ന് തോന്നിത്തുടങ്ങിയാൽ വ്യായാമം ചെയ്യുന്നത് നല്ലതായിരിക്കും. ജോഗിംങും ഓട്ടവും ദിവസവും നടത്തുകയാണെങ്കിൽ തടി കുറയാനും ആരോഗ്യം നിലനിർത്താനും സഹായിക്കും.

ശരീരഭാരം കുറയ്ക്കാനുള്ള മറ്റൊരു ഫലപ്രദമായ മാർഗമാണ് യോഗ. ശാരീരികമായും മാനസികമായും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് യോഗ. അതുപോലെ വീട്ടിലിരുന്ന് ശരീരഭാരം കുറയ്ക്കാനും ശാരീരിക പ്രവർത്തനങ്ങൾ കൂട്ടാനുള്ള ഫലപ്രദമായ മാർഗമാണ് സ്‌കിപ്പിംഗ് റോപ്പ്. ശരീരം വിയർക്കുന്ന രീതിയിൽ നൃത്തം ചെയ്യുന്നത് അടിഞ്ഞുകൂടിയ കലോറി എരിച്ചുകളയാനും കാരണമാകുന്നു.

5.കൃത്യമായ ഉറക്കം ശീലമാക്കുക


നമ്മുടെ ശരീരത്തിൻറെ ആരോഗ്യകരമായ പ്രവർത്തനത്തിൽ ഉറക്കത്തിന് സുപ്രധാന പങ്കുണ്ട്. പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മാനസിക പ്രശ്‌നങ്ങൾ തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഉറക്കമില്ലായ്മ കാരണമാകും. അതേസമയം ശരീരഭാരം കുറക്കാൻ 7 മുതൽ 8 മണിക്കൂർ വരെയാണ് ഉറങ്ങേണ്ടത്. ഇത് ശരീരത്തിന്റെ ഊർജം വർധിപ്പിക്കാൻ സഹായിക്കുന്നു. നേരത്തെ ഉറങ്ങിയാൽ ജങ്ക് ഫുഡ്, കൊഴുപ്പുള്ള ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് ഒഴിവാക്കാം.

2. ആരോഗ്യകരമായ ഭക്ഷണക്രമം


മെറ്റബോളിസം വർധിപ്പിക്കുന്ന ഭക്ഷണങ്ങളായ ഗ്രീൻ ടീ, ഇഞ്ചി തുടങ്ങിയവ കഴിക്കാൻ ശ്രമിക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക. ഭക്ഷണത്തിനും മുമ്പ് ആവശ്യത്തിന് വെള്ളം കുടിക്കുക, ജങ്ക് ഫുഡുകളും പാക്കറ്റ് ഭക്ഷണങ്ങളും പൂർണ്ണമായും ഒഴിവാക്കുക. കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ കഴിക്കുകയും ലഹരിവസ്തുക്കൾ ഒഴിവാക്കുകയും ചെയ്യുക. പുകവലി മദ്യപാനം എന്നിവ പൂർണമായും ഉപേക്ഷിക്കുന്നതും നല്ലതാണ്.

ചെറുപ്പക്കാർ കൃത്യസമയത്ത് ചികിത്സ തേടാത്തതാണ് മരണത്തിലേക്ക് നയിക്കുന്നതെന്നാണ് കണ്ടെത്തൽ. അതിനാൽ നല്ലൊരു വിഭാഗം രോഗികളിൽ ഹൃദയാഘാതവും അനുബന്ധ പ്രശ്നങ്ങളും ഉണ്ടാകുന്നു. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാത്തതിനാൽ ഈ വിഭാഗത്തിലുള്ളവരിൽ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത് അപൂർവ്വമായാണ്. ഹൃദയാഘാതത്തിന് ശരിയായ ചികിത്സ തേടാത്തതും ദീർഘകാല ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുള്ള അവബോധമില്ലായ്മയും 40 വയസ്സിൽ താഴെയുള്ള ഹൃദ്രോഗികളിൽ അപകട സാധ്യത വർദ്ധിപ്പിക്കുന്നു.

TAGS :

Next Story