Quantcast

പഞ്ചസാരയിലെ മായം കണ്ടെത്താന്‍ ഇതാ ഒരു എളുപ്പവഴി

നിത്യജീവിതത്തില്‍ ഭൂരിഭാഗം പേര്‍ക്കും ഒഴിവാക്കാന്‍ സാധിക്കാത്ത വസ്തുവാണ് പഞ്ചസാര

MediaOne Logo

Web Desk

  • Published:

    11 Nov 2021 2:44 AM GMT

പഞ്ചസാരയിലെ മായം കണ്ടെത്താന്‍ ഇതാ ഒരു എളുപ്പവഴി
X

നിത്യജീവിതത്തില്‍ ഭൂരിഭാഗം പേര്‍ക്കും ഒഴിവാക്കാന്‍ സാധിക്കാത്ത വസ്തുവാണ് പഞ്ചസാര. വെളുത്ത വിഷമെന്ന ചീത്തപ്പേരുണ്ടെങ്കിലും ചായയിലും കാപ്പിയിലും മധുരപലഹാരങ്ങളിലുമെല്ലാം പഞ്ചസാരയില്ലാതെ പറ്റില്ല. കരിമ്പില്‍ നിന്നാണ് പ്രധാനമായും പഞ്ചസാരയുണ്ടാക്കുന്നതെങ്കിലും മായം ചേര്‍ത്ത പഞ്ചസാരയും വിപണിയിലുണ്ട്. യൂറിയ, ചോക്ക് പൌഡര്‍ തുടങ്ങിയവ പഞ്ചസാരയില്‍ ചേര്‍ക്കാറുണ്ട്.

എന്നാൽ പഞ്ചസാരയിലെ മായം കണ്ടെത്തുന്നതിനായി ഒരു എളുപ്പവഴി വിഡിയോയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍‌ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ).

ഇതിനായി ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ഇടുക. പഞ്ചസാര വെള്ളത്തിൽ നന്നായി അലിയുന്ന രീതിയിൽ ഇളക്കികൊടുത്തതിന് ശേഷം വെള്ളം മണത്ത് നോക്കുക. വെള്ളത്തിന് രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ പഞ്ചസാരയിൽ മായം ചേർത്തിട്ടുണ്ടെന്ന് മനസിലാക്കാം.

TAGS :

Next Story