Quantcast

ബാത്റൂമിലെ ബോഡി സ്ക്രബര്‍ മാറ്റിയിട്ട് മാസങ്ങളായോ?;സൂക്ഷിച്ചോളൂ, ചര്‍മ്മ രോഗങ്ങള്‍ പിന്നാലെയുണ്ട്...

പ്ലാസ്റ്റിക് സ്ക്രബറുകള്‍ക്ക് പകരം പ്രകൃതിദത്ത സ്ക്രബറുകള്‍ ഉപയോഗിക്കുന്നവരാണെങ്കിലും സൂക്ഷിക്കണം

MediaOne Logo
ബാത്റൂമിലെ ബോഡി സ്ക്രബര്‍ മാറ്റിയിട്ട് മാസങ്ങളായോ?;സൂക്ഷിച്ചോളൂ, ചര്‍മ്മ രോഗങ്ങള്‍ പിന്നാലെയുണ്ട്...
X

ai generated images

പരിസര ശുചിത്വം പാലിക്കുന്നതിനോടൊപ്പം തന്നെ വ്യക്തി ശുചിത്വവും ഏറെ പ്രധാനപ്പെട്ടതാണെന്ന് നമുക്കറിയാം.അതിന് വേണ്ടി തന്നെ ദിവസവും ചുരുങ്ങിയത് രണ്ടുനേരമെങ്കിലും കുളിക്കുന്നവരാണ് നമ്മള്‍. ഏതൊരു വീട്ടിലും ഏറ്റവും കൂടുതല്‍ തവണ ഉപയോഗിക്കുന്ന ഇടങ്ങളിലൊന്നാണ് ബാത്റൂം. നാം വൃത്തിയാകാന്‍ ഉപയോഗിക്കുന്ന ഈ ഇടം നിരവധി രോഗങ്ങൾ ഏറ്റവും എളുപ്പത്തിൽ പടർന്ന് പിടിക്കുകയും രോഗവാഹകരായ അണുക്കളുടെയും കേന്ദ്രമാണെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല.അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കുളിക്കാനായി നാം ഉപയോഗിക്കുന്ന ബോഡി സ്ക്രബര്‍. ശരീരം സോപ്പ് തേച്ച് ഉരച്ചുകഴുകാനായി എല്ലാവരും ബോഡി സ്ക്രബര്‍ ഉപയോഗിക്കാറുണ്ട്. പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയതും നാടന്‍ പീച്ചിങ്ങ കൊണ്ടുണ്ടാക്കിയ സ്ക്രബ്ബറുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്.

എന്നാല്‍ ഒരെണ്ണം മാസങ്ങളോളം ഉപയോഗിക്കുന്നത് നിരവധി രോഗങ്ങളെ വിളിച്ചുവരുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.ഉപയോഗിച്ച സിന്തറ്റിക് ബാത്ത് സ്പോഞ്ചുകൾ പലതരം ദോഷകരമായ ബാക്ടീരയകളുടെ ഫംഗസുകളുടെയും ആവാസ കേന്ദ്രമാണെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.ഇവ ശരിയായി വൃത്തിയാക്കുകയോ, ഇടക്കിടക്ക് മാറ്റിയില്ലെങ്കിലോ ഇത് രോഗകാരികളുടെ ഫാക്ടറിയാകുമെന്നും ശരീരം വൃത്തിയാക്കുന്നതിനേക്കാള്‍ ഇത് ബാക്ടീരിയകളെ ശരീരത്തിലേക്ക് കടത്തിവിടുമെന്നും പഠനങ്ങള്‍ പറയുന്നു. ശരീരം തേച്ച് കുളിക്കുന്ന സമയത്ത് ചര്‍മ്മത്തിലുണ്ടാകുന്ന ചെറിയ മുറിവുകളിലൂടെയോ പോറലിലൂടെയോ ബാക്ടീരിയകള്‍ ശരീരത്തിലേക്ക് പ്രവേശിപ്പിക്കും. ഇതുവഴി നിരവധി ചര്‍മ്മരോഗങ്ങള്‍ക്കും അണുബാധക്കും അലര്‍ജികള്‍ക്കും കാരണമാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സ്ക്രബറുകള്‍ ഉപയോഗിച്ച് കഴിഞ്ഞാലും നാം അവ തൂക്കിയിടുന്നത് ഷറിലായിരിക്കും. ഇവ എപ്പോഴും നനഞ്ഞാണ് ഇരിക്കുക.ഒരിക്കലും പൂര്‍ണമായി ഉണങ്ങാന്‍ ഇതിന് സാധിക്കില്ല.അതുകൊണ്ട് ബാക്ടീരിയകള്‍ പെരുകുകയും ചെയ്യും. ഇ. കോളി ബാക്ടീരിയ,സ്യൂഡോമോണസ് എരുഗിനോസ ബാക്ടീരിയ,സ്റ്റാഫൈലോകോക്കസ് ബാക്ടീരിയ, സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ, ചർമ്മ അണുബാധയ്ക്ക് കാരണമാകുന്ന ഫംഗസ് ജീവികളും ഇത്തരം സ്ക്രബറില്‍ പെരുകും. ഇത്തരം സ്ക്രബറുകള്‍ ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ചുവേണം. പ്ലാസ്റ്റിക് സ്ക്രബറുകള്‍ക്ക് പകരം പ്രകൃതിദത്ത സ്ക്രബറുകള്‍ ഉപയോഗിക്കുന്നവരാണെങ്കിലും സൂക്ഷിക്കണം.

മറക്കരുത് ഇക്കാര്യങ്ങള്‍

ബോഡി സ്ക്രബറുകള്‍ ഓരോ ഉപയോഗത്തിനു ശേഷവും നന്നായി കഴുകുക, ദിവസവും ഇത് ഉണക്കുക.ഉപയോഗ ശേഷം ഷറവില്‍ തൂക്കിയിടുന്നത് ഒഴിവാക്കി അത് ഉണങ്ങാനാന്‍ സാധിക്കുന്ന രീതിയില്‍ സൂക്ഷിക്കുക.

ശരീരത്തില്‍ മുറിവുകളോ പോറലോ ഉണ്ടെങ്കില്‍ കുറച്ച് നാളത്തേക്ക് സ്ക്രബറുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ആഴ്ചയില്‍ രണ്ടുതവണയില്‍ കൂടുതല്‍ സ്ക്രബറുകള്‍ ഉപയോഗിക്കേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

മുഖം,സ്വകാര്യ ഭാഗങ്ങള്‍ എന്നിവയില്‍ ബോഡി സ്ക്രബറുകള്‍ ഉപയോഗിക്കരുത്.

ആഴ്ചയിലൊരിക്കല്‍ സ്ക്രബറുകള്‍ നേർപ്പിച്ച ബ്ലീച്ച് ലായനിയിൽ 5 മിനിറ്റ് മുക്കിവയ്ക്കുക.തുടർന്ന് നന്നായി കഴുകുക.അല്ലെങ്കിൽ ഡിഷ് വാഷറില്‍ ഇവ ഇട്ടുവെച്ച് വൃത്തിയാക്കാം. വിനാഗിരി-വെള്ള ലായനിയിൽ മുക്കിവെച്ച് വൃത്തിയാക്കുന്നതും ബാക്ടീരയകളെ നശിപ്പിക്കാനായി സാധിക്കും.

സ്ക്രബര്‍ എപ്പോള്‍ മാറ്റണം

പ്രകൃതിദത്ത സ്ക്രബറുകളാണെങ്കില്‍ മൂന്നോ നാലോ ആഴ്ച കൂടുമ്പോള്‍ മാറ്റണം.

പ്ലാസ്റ്റിക് സ്ക്രബര്‍ ആണെങ്കില്‍ രണ്ടുമാസം കൂടുമ്പോള്‍ മാറ്റണം.

സ്ക്രബറില്‍ എന്തെങ്കിലും തരത്തിലുള്ള പൂപ്പൽ വളരുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അവ പിന്നീട് ഉപയോഗിക്കരുത്. എന്തെങ്കിലും ദുര്‍ഗന്ധം അനുഭവപ്പെടുകയാണെങ്കിലും അവ വലിച്ചെറിഞ്ഞ് പുതിയത് വാങ്ങുന്നതാണ് നല്ലത്.

TAGS :

Next Story