Quantcast

ആർത്തവം ക്രമം തെറ്റുന്നുണ്ടോ? ചില മാർഗങ്ങൾ സ്വീകരിക്കാം

പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നതിലൂടെ ഒരു പരിധി വരെ ആർത്തവം ക്രമീകരിക്കാൻ സഹായിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2021-12-23 07:08:13.0

Published:

23 Dec 2021 7:00 AM GMT

ആർത്തവം ക്രമം തെറ്റുന്നുണ്ടോ? ചില മാർഗങ്ങൾ സ്വീകരിക്കാം
X

ക്രമം തെറ്റിയുള്ള ആര്‍ത്തവം പല ശാരീരിക,മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നതിലൂടെ ഒരു പരിധി വരെ ആര്‍ത്തവം ക്രമീകരിക്കാന്‍ സഹായിക്കുന്നു. ഫാസ്റ്റ് ഫുഡ് ഭക്ഷണ രീതി നിങ്ങളുടെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഇത് ആര്‍ത്തവചക്രം തടസ്സപ്പെടാന്‍ കാരണമാവുന്നു.

ആർത്തവം ക്രമം തെറ്റുന്നതിനുള്ള കാരണങ്ങൾ

ഈസ്ട്രജൻ, പ്രോജസ്റ്ററോൺ തുടങ്ങിയ സ്ത്രീ ഹോർമോണുകളാണ് ആർത്തവ ചക്രത്തെ നിയന്ത്രിക്കുന്നത്. ഇതിന്റെ പ്രവർത്തനത്തിലെ ഏറ്റക്കുറച്ചിലുകൾ ആർത്തവം ക്രമരഹിതമാവാന് കാരണമാവുന്നു. കൂടാതെ ഗർഭനിരോധന ഗുളികകൾ പോലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവരിൽ ക്രമരഹിതമായ ആർത്തവ സാധ്യത കൂടുതലാണ്. മാനസിക സമ്മർദം പലരിലും ക്രമാതീതമായ ആർത്തവത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത്തരം സമയങ്ങളിൽ ആരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.

ചില പരിഹാര മാർഗങ്ങൾ

പച്ചക്കറികൾ


ഭക്ഷണത്തിൽ ധാരാളം പച്ചക്കറ്കൾ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. ആർത്തവ ക്രമം തെറ്റുന്ന സ്ത്രീകൾ പച്ചക്കറികൾ ധാരാളം കഴിക്കുന്നത് നല്ലതായിരിക്കും.

ഇഞ്ചി


ആർത്തവം ക്യത്യമായി വരാൻ ഇഞ്ചി കഴിക്കുന്നത് ഏറെ നല്ലതാണ്. ഇഞ്ചി പേസ്റ്റ് പോലെ അരച്ച് തേൻ ചേർത്ത് കഴിക്കുന്നത് ആർത്തവം ക്യത്യമാകാനും അത് പോലെ ആർത്തവ സമയത്തെ വേദന അകറ്റാനും ഏറെ നല്ലതാണ് .

കാരറ്റ് ജ്യൂസ്


കാരറ്റ് ജ്യൂസ് കുടിക്കുന്നത് ക്യത്യമായുള്ള ആർത്തവം വരാൻ സഹായിക്കന്നു. കാരറ്റ് പച്ചക്ക് കഴിക്കുന്നത് ആർത്തവം ക്യത്യമാകാനും ആർത്തവ സമയത്തെ വേദന അകറ്റാനും സഹായിക്കുന്നു.

കറുവപ്പട്ട


ക്രമം തെറ്റിയുള്ള ആർത്തവത്തിന് ഏറ്റവും നല്ല പരിഹാരമാണ് കറുവപ്പട്ട. ഒരു ഗ്ലാസ് പാലിൽ അൽപം കറുവപ്പട്ട ചേർത്ത് കഴികുന്നത് ആർത്തവം കൃത്യമാകാൻ ഏറെ നല്ലതാണ്.

ജീരക വെള്ളം


ജീരക വെള്ളം കുടിക്കുന്നത് ആർത്തവം മുടങ്ങാതിരിക്കാൻ സഹായിക്കും.

ചണ വിത്ത്


ആർത്തവ വിരാമം പരിഹരിക്കാൻ ചണവിത്ത് സഹായിക്കുമെന്ന് സമീപകാല പഠനങ്ങൾ തെളിയിക്കുന്നു.

മല്ലിയില


ആർത്തവം ക്രമീകരിക്കാൻ് പണ്ടുകാലം മുതൽക്കേ ഉപയോഗിച്ചുവരുന്ന പ്രധാന ചേരുവയാണ് മല്ലിയില. ഇതിലെ രണ്ട് പദാർത്ഥങ്ങളായ അപിയോളും മിറിസ്റ്റിസിനും ഗർഭപാത്രത്തിന്റെ സങ്കോചം വർധിപ്പിച്ച് ആർത്തവം ക്രമീകരിക്കാൻ സഹായിക്കുന്നു.

ഉണക്ക മുന്തിരി


ആർത്തവ ക്രമീകരണത്തിനുള്ള പ്രധാന ഔഷധമായി ഉണക്കമുന്തിരി അറിയപ്പെടുന്നു. ഇത് നിങ്ങളുടെ രക്തചംക്രമണം ക്രമീകരിക്കുന്നു. ഉണക്ക മുന്തിരി ചൂടു പാലുമായി ചേർത്ത് കഴിക്കുന്നത് ആർത്തവ ദിനങ്ങൾ നേരത്തേയാക്കാൻ സഹായിക്കുന്നു.



TAGS :

Next Story