Quantcast

പ്രോട്ടീൻ പൗഡർ ആരോഗ്യത്തിന് ഹാനികരമാണോ?

പ്രോട്ടീൻ പൗഡർ ഒരു അൾട്രാ-പ്രോസസ്ഡ് ഫുഡ് ആണ്. ഭൂരിഭാഗം ആളുകൾക്കും സാധാരണ ഭക്ഷണത്തിലൂടെ തന്നെ ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നുണ്ട്. പ്രോട്ടീൻ പൗഡർ പൊതുവെ മിതമായ അളവിൽ ഉപയോഗിക്കുമ്പോൾ സുരക്ഷിതമാണ്. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

MediaOne Logo

Web Desk

  • Published:

    11 Nov 2025 4:50 PM IST

പ്രോട്ടീൻ പൗഡർ ആരോഗ്യത്തിന് ഹാനികരമാണോ?
X

Photo | Special Arrangement

നമ്മുടെ ശരീരത്തിന്‌ അവശ്യമായ പോഷണങ്ങളില്‍ ഒന്നാണ്‌ പ്രോട്ടീന്‍. 60 കിലോ ഭാരമുള്ള ഒരാൾക്ക് 60 ഗ്രാം പ്രോട്ടീൻ വേണ്ടിവരുമെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസേനെയുള്ള ഭക്ഷണത്തിലൂടെ ഈ അളവിൽ പ്രോട്ടീൻ ലഭ്യമാകണമെന്നില്ല. തീവ്രമായ ഫിറ്റ്‌നസ്‌ പ്രവര്‍ത്തനങ്ങളിലും സ്‌ട്രെങ്‌ത്‌ പരിശീലനത്തിലുമൊക്കെ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ പ്രോട്ടീന്‍ അല്‍പം അധികം വേണ്ടി വരാറുണ്ട്‌. അങ്ങനെയുള്ളവര്‍ക്ക്‌ ചിലപ്പോഴൊക്കെ പ്രോട്ടീന്‍ പൗഡറുകളെ ആശ്രയിക്കേണ്ടി വന്നേക്കാം.

ബോഡി ബിൽഡർമാർ, അധികവ്യായാമം ചെയ്യുന്നവർ, പ്രോട്ടീൻ നഷ്ടപ്പെട്ട രോഗവസ്ഥയുള്ളവർ എന്നിവർക്കാണ് പ്രോട്ടീൻ സപ്ലിമെന്റുകൾ ആവശ്യമായിവരുക. ആവശ്യാനുസരണം കൃത്യമായ അളവിൽ മരുന്നുപോലെ പ്രോട്ടീൻ എടുക്കുകയാണ് പ്രധാനം. ഇത് ഭക്ഷണത്തിനു പകരമല്ല എന്ന ധാരണവേണം. വിപണിയിൽ ലഭ്യമാകുന്ന എല്ലാ പ്രോട്ടീനും അപകടകാരികളല്ല. പാലുത്പന്നങ്ങളിൽനിന്നെടുക്കുന്ന പ്രോട്ടീനുകളാണ് 'വേ പ്രോട്ടീൻ', സസ്യ ങ്ങളിൽനിന്നും വേർതിരിച്ചെടുക്കുന്ന പ്രോട്ടീനുകളും ലഭ്യമാണ്. ഭക്ഷണവുമായി ബന്ധപ്പെട്ട് മേയിൽ ഐസിഎംആർ പുറത്തിറക്കിയ പുതുക്കിയ മാർഗനിർദേശങ്ങളിൽ പ്രോട്ടീൻ സപ്ലിമെൻ്റുകൾ സ്ഥിരമായി കഴിക്കുന്നത് ഉപേക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു. കായികതാരങ്ങളുൾപ്പെടെ ഭക്ഷണത്തിലൂടെത്തന്നെ അവശ്യംവേണ്ട പ്രോട്ടീൻ എടുക്കണമെന്നാണ് റിപ്പോർട്ട് പറയുന്നത്.

ഭാരം കൂട്ടാനും മസിലുകൾ ശക്തിപ്പെടാനും എന്താണ് വഴിയെന്ന യുവതലമുറയുടെ ആശങ്കകൾക്ക് പ്രോട്ടീൻ പൗഡർ എന്ന് ഉത്തരം കണ്ടെത്തുന്ന ട്രെൻഡ്‌ യുവാക്കളിൽ കൂടിവരികയാണ്. വിപണിസാധ്യതകൾ എളുപ്പത്തിൽ അവരെ ഉത്പന്നങ്ങളുടെ തിരഞ്ഞെടുക്കലിലേക്ക് നയിക്കും. ഇവയിൽ ചിലവ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

പ്രോട്ടീൻ പൗഡർ ഒരു അൾട്രാ-പ്രോസസ്ഡ് ഫുഡ് ആണ്. ഭൂരിഭാഗം ആളുകൾക്കും സാധാരണ ഭക്ഷണത്തിലൂടെ തന്നെ ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നുണ്ട്. പ്രോട്ടീൻ പൗഡർ പൊതുവെ മിതമായ അളവിൽ ഉപയോഗിക്കുമ്പോൾ സുരക്ഷിതമാണ്. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തീവ്രമായി വ്യായാമം ചെയ്യുകയോ ഭാരം ഉയർത്തുകയോ ചെയ്യുന്നവർക്ക് പേശീ നിർമാണത്തിന് പ്രോട്ടീൻ പൗഡർ ആവശ്യമാണ്. പ്രോട്ടീൻ പൗഡറുകൾ ഭക്ഷണത്തിന് പകരമാവില്ല. അത് ഒരു പോഷക സ്രോതസ്സ് മാത്രമാണ്.

അമിതമായി പ്രോട്ടീൻ കഴിക്കുന്നത് വൃക്കകൾക്ക് കൂടുതൽ ഭാരമുണ്ടാക്കുകയും നിലവിൽ വൃക്കരോഗമുള്ളവരിൽ ഇത് പ്രശ്നമുണ്ടാക്കുകയും ചെയ്യാം. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ഈ പ്രശ്നം വർധിപ്പിക്കും. ചില പ്രോട്ടീൻ പൗഡറുകളിൽ അടങ്ങിയിട്ടുള്ള ലാക്ടോസ്, കൃത്രിമ ചേരുവകൾ എന്നിവ ചിലരിൽ വയറുവീർക്കൽ, ഗ്യാസ്, ദഹനക്കേട്, വയറിലെ അസ്വസ്ഥതകൾ എന്നിവക്ക് കാരണമാവാം. പാൽ, സോയ, ഗ്ലൂറ്റൻ തുടങ്ങിയ അലർജിയുണ്ടാക്കാൻ സാധ്യതയുള്ള ചേരുവകൾ ചില പ്രോട്ടീൻ പൗഡറുകളിൽ അടങ്ങിയിട്ടുണ്ടാകാം. ചില പ്രോട്ടീൻ പൗഡറുകളിൽ ലെഡ്, ആഴ്സനിക്, കാഡ്മിയം തുടങ്ങിയ ഹെവി മെറ്റലുകളുടെ അംശം കാണപ്പെടാൻ സാധ്യതയുണ്ട്. ഇവ ദീർഘകാല ഉപയോഗത്തിൽ ആരോഗ്യത്തിന് ദോഷകരമാണ്. പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്റെ അളവ് എത്രയാണെന്ന് ഒരു ഡോക്ടറുമായോ ഡയറ്റീഷ്യനുമായോ ചർച്ച ചെയ്ത് മനസിലാക്കണം.

TAGS :

Next Story