Quantcast

ഉപ്പോ പഞ്ചസാരയോ ശരീരത്തിന് കൂടുതൽ അപകടം?

ജങ്ക് ഫുഡ്, സോസുകൾ, പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയിലും ഉപ്പിന്റെയും പഞ്ചസാരയുടെയും സാന്നിധ്യമുണ്ട്. ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്നതോടൊപ്പം ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ് ഇവ രണ്ടും

MediaOne Logo

Web Desk

  • Published:

    21 Nov 2025 12:26 PM IST

ഉപ്പോ പഞ്ചസാരയോ ശരീരത്തിന് കൂടുതൽ അപകടം?
X

ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉപ്പ്. ചിലർക്ക് നല്ല ഉപ്പും പുളിയുമൊക്കെയായിരിക്കും നിർബന്ധം. ചിലർക്കാകട്ടെ നല്ല മധുരമായിരിക്കും ഇഷ്ടം. ജങ്ക് ഫുഡ്, സോസുകൾ, പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയിലും ഉപ്പിന്റെയും പഞ്ചസാരയുടെയും സാന്നിധ്യമുണ്ട്. ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്നതോടൊപ്പം ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ് ഇവ രണ്ടും. എന്നാൽ ഇതെല്ലാം അമിതമാവുന്നത് ആരോഗ്യത്തിന് ഗുണകരമല്ല എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

ശരീരത്തിൽ സോഡിയത്തിന്റെ അളവു നിലനിർത്തുന്നതാൻ ഭക്ഷണത്തിൽ ഉപ്പ് ചേർക്കേണ്ടത് പ്രധാനമാണ്. എന്നാൽ ഉപ്പ് ഉപയോ​ഗം കൂടുന്നത് രക്തസമ്മർദം, ഹൃദ്രോ​ഗം, പക്ഷാഘാതം, വൃക്ക​രോ​ഗം എന്നിവയിലേക്ക് നയിക്കാം. ഉപ്പിന്റെ അമിത ഉപയോഗം ശരീരത്തിൽ കൂടുതൽ വെള്ളം നിലനിർത്താൻ പ്രേരിപ്പിക്കുകയും രക്തത്തിന്റെ അളവ് വർധിപ്പിക്കുകയും അതുവഴി ധമനികളിൽ മർദം വർധിക്കുകയും ചെയ്യും. ക്രമേണ ധമനികളുടെ പാളികൾക്ക് പരിക്കു സംഭവിക്കാനും പ്ലാക്ക് രൂപപ്പെടലിനും സാധ്യതയുള്ളതായി മാറുകയും ചെയ്യും.

അതേസമയം പഞ്ചസാര ഭക്ഷണത്തോടുള്ള ആസക്തി വർധിപ്പിക്കുന്നതാണ്. അധിക പഞ്ചസാര ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. സ്ഥിരമായി ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം, മെറ്റബോളിക് സിൻഡ്രോം എന്നിവക്കുള്ള സാധ്യത വർധിപ്പിക്കും. ഇവയെല്ലാം ഉയർന്ന ട്രൈഗ്ലിസറൈഡുകൾ, എച്ച്ഡിഎൽ കൊളസ്ട്രോൾ കുറക്കൽ, ഉയർന്ന രക്തസമ്മർദം, സിസ്റ്റമിക് വീക്കം എന്നിവക്കും കാരണമാകും.

ശാരീരിക പ്രവർത്തനങ്ങൾക്ക് ഉപ്പ് അത്യാവശ്യമാണെങ്കിലും പ്രധാനമായും രക്തസമ്മർദത്തിലൂടെയാണ് അതിന്റെ ഹൃദയ സംബന്ധമായ ഫലങ്ങൾ ഉണ്ടാക്കുന്നത്. ഉയർന്ന സോഡിയം കഴിക്കുന്നത് രക്താതിമർദത്തിനുള്ള പ്രധാന കാരണമാണ്. ഉപ്പിന്റെ അമിത ഉപയോഗം ശരീരത്തിൽ കൂടുതൽ വെള്ളം നിലനിർത്താൻ പ്രേരിപ്പിക്കുകയും രക്തത്തിന്റെ അളവ് വർധിപ്പിക്കുകയും അതുവഴി ധമനികളുടെ മതിലുകൾക്കുള്ളിൽ മർദം വർധിക്കുകയും ചെയ്യും

ഉയർന്ന അളവിൽ പഞ്ചസാരയും ഉപ്പും കഴിക്കുന്നത് ദോഷകരമാണ്. എന്നാലും രണ്ടും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ പഞ്ചസാരയാണ് കൂടുതൽ വില്ലനെന്നാണ് വിദ​ഗ്ധർ പറയുന്നത്. ശരീരം ശരിയായി പ്രവർത്തിക്കാൻ ഉപ്പ് അത്യാവശ്യമാണ് എന്നാൽ പഞ്ചസാര അങ്ങനെയല്ല. ഡയബറ്റോളജി ആൻ്റ് മെറ്റബോളിക് സിൻഡ്രോം ജേണലിൽ 2014-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, പഞ്ചസാര ഉപ്പിന്റെ പ്രതികൂല ഫലങ്ങൾ വർധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

TAGS :

Next Story