Quantcast

'ഓ..എനിക്കൊന്നും വയ്യ... ' എന്നിനി പറയേണ്ട; അലസതയെ ഇനി നിങ്ങൾക്കും മറികടക്കാം

എനിക്ക് മുന്നിലൊരു ലക്ഷ്യമുണ്ടെന്നും അത് ഞാൻ നേടിയെടുക്കുമെന്ന് സ്വയം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുക

MediaOne Logo

Web Desk

  • Published:

    15 Sep 2022 6:59 AM GMT

ഓ..എനിക്കൊന്നും വയ്യ...  എന്നിനി പറയേണ്ട; അലസതയെ ഇനി നിങ്ങൾക്കും മറികടക്കാം
X

ന്യൂഡൽഹി: മടി പിടിച്ചിരിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണ്. ജോലിയും അതിന്റെ തിരക്കും ടെൻഷനുമെല്ലാമടങ്ങുന്ന ഓട്ടത്തിനടിയിൽ ഒന്ന് വെറുതെയിരിക്കാൻ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാവില്ല. എന്നാൽ ഒരുദിവസത്തിൽ കൂടുതൽ മടി പിടിച്ചിരിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളിൽ അലസതയുടെ ലക്ഷണമുണ്ടെന്നാണ് സാരം. ഇത് പിന്നെയും കൂടുന്നുണ്ടെങ്കിൽ അത് മാറ്റിയെടുക്കുക പ്രയാസമാണ്. ഒന്നിനും ചെയ്യാനുള്ള താൽപര്യമില്ലായ്മ, പുറത്തേക്കിറങ്ങാൻ മടി, ആളുകളോട് സംസാരിക്കാൻ മടി, എപ്പോഴും ക്ഷീണം,എന്തിന് ഭക്ഷണത്തോട് തന്നെ വിരക്തി തോന്നുന്നവരും ഏറെയാണ്.

സ്ഥിരമായി അലസത കാണിക്കുന്നവരാണെങ്കിൽ അതിനെ മറികടക്കാനുള്ള ആരോഗ്യകരവും പ്രായോഗികവുമായ ഈ വഴികൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.


എന്താണ് അലസത

ഊർജം, ഇച്ഛാശക്തി, നിസ്സംഗത ഇവസ്ഥിരമായി നിങ്ങളെ പിടികൂടിയെങ്കിൽ പിന്നെ അത് മറി കടക്കാൻ ബുദ്ധിമുട്ടാണ്. ഇതിനെ മറികടന്നിട്ടില്ലെങ്കിൽ അലസത ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങൾ വരെ ഉണ്ടാക്കുമെന്ന് മറക്കാതിരിക്കുക.

ലക്ഷ്യം തിരിച്ചറിയുക

നിങ്ങളുടെ മുന്നിലുള്ള ലക്ഷ്യം എന്താണെന്ന് തിരിച്ചറിയുക. അതിനനുസരിച്ച് പ്രവർത്തിക്കു. ലക്ഷ്യത്തിലെത്താതെ ചെയ്യുന്ന കാര്യങ്ങൾ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഇതിന് പുറമെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടാനും ഇത് കാരണമാകും. എനിക്ക് മുന്നിലൊരു ലക്ഷ്യമുണ്ടെന്നും അത് ഞാൻ നേടിയെടുക്കുമെന്ന് സ്വയം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുക.

ആരും എല്ലാം തികഞ്ഞവരല്ല

എല്ലാം എല്ലാവരെയും കൊണ്ട് ചെയ്യാൻ കഴിയില്ല എന്നത് പരമമായ സത്യമാണ്. അതിനെ അംഗീകരിച്ചേ മതിയാവൂ. നിങ്ങളുടെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിൽ വിഷമിച്ചിരിക്കരുത്. അത് ചെയ്യാൻ നിങ്ങൾ എടുത്ത കാര്യങ്ങളിൽ സംതൃപ്തി നേടുക. സ്വയം മോട്ടിവേറ്റ് ചെയ്തുകൊണ്ടിരിക്കുക, സ്വയം സന്തോഷിപ്പിച്ചുകൊണ്ടിരിക്കുക.


പ്ലാൻ വേണം, എല്ലാത്തിനും

എന്ത് കാര്യം ചെയ്യുമ്പോഴും കൃത്യമായ പ്ലാൻ ഉണ്ടാക്കുക. അത് നിങ്ങളുടെ സമയനഷ്ടം കുറയ്ക്കും. പറഞ്ഞ സമയത്തിന് മുമ്പ് നിങ്ങളുടെ ജോലി പൂർത്തിയാക്കാനും കഴിയും. ലക്ഷ്യങ്ങൾ പൂർത്തിയാക്കുമ്പോൾ അത് നിങ്ങളുടെ ആത്മവിശ്വാസത്തെ വർധിപ്പിക്കുകയും ചെയ്യും.

നേട്ടങ്ങളെ കുറിച്ച് ഓർക്കുക

എന്ത് ജോലി ചെയ്യുമ്പോഴും അതിന്റെ നേട്ടത്തെ കുറിച്ച് മനസിൽ ഓർക്കുക. അലസതയെ മറികടക്കാൻ എന്തെല്ലാം ചെയ്യാമെന്ന് ഓർക്കുക.

ഒരു സമയം ഒരു കാര്യം മാത്രം ചെയ്യുക

എല്ലാകാര്യവും ഒരുമിച്ച് ചെയ്യുന്നത് അലസത കൂട്ടുകയേ ഒള്ളൂ. എല്ലാം തുടങ്ങഇവെക്കുകയും ചെയ്യും എന്നാൽ ഒന്നും പൂർത്തിയാകുകയുമില്ല എന്നതാകും അവസ്ഥ. അലസതയുള്ളവർ ഒരു സമയത്ത് ഒരു ജോലി മാത്രം ചെയ്യുക. അത് പൂർത്തിയാക്കിയ ശേഷം അടുത്ത ജോലിയിലേക്ക് പ്രവേശിക്കുക.


നാളേക്കായി ഒന്നും നീട്ടിവെക്കരുത്

നാളെ ചെയ്യാം എന്ന് പറഞ്ഞ് കാര്യങ്ങൾ നീട്ടിവെക്കുന്ന ശീലം മാറ്റുക.ഒരുജോലിയും ചെയ്യാത്തതിനേക്കാൾ മോശമാണ് നീട്ടിവെക്കുന്നത്. ചെയ്യുന്നുണ്ടെങ്കിൽ അത് സമയത്തിന് ചെയ്യുക. അല്ലെങ്കിൽ ചെയ്യാതിരിക്കുക.

TAGS :

Next Story