Quantcast

തളർച്ച മാറ്റി എനർജി കൂട്ടണോ? എങ്കിൽ ദിവസവും മുരിങ്ങയില കഴിക്കാം

ദിവസവും മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു കൊണ്ടുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

MediaOne Logo
തളർച്ച മാറ്റി എനർജി കൂട്ടണോ? എങ്കിൽ ദിവസവും മുരിങ്ങയില കഴിക്കാം
X

മുരിങ്ങ ഇല കറിയായും ഉപ്പേരിയായുമൊക്കെ നമ്മൾ കഴിക്കാറുണ്ട്. എന്നാൽ ആരോ​ഗ്യ ​ഗുണങ്ങളറിഞ്ഞാൽ നിങ്ങൾ ദിവസവും കഴിക്കും. വിറ്റാമിനുകൾ, മിനറലുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് മുരിങ്ങയില. ദിവസവും കുറച്ച് മുരിങ്ങ ഇല കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യം നിലനിർത്താൻ സഹായിക്കും. ദിവസവും മുരിങ്ങ ഇല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു കൊണ്ടുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. രോഗപ്രതിരോധ ശേഷി വർധിക്കും

വിറ്റാമിൻ സി, വിറ്റാമിൻ എ, കൂടാതെ ധാരാളം ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് മുരിങ്ങ ഇല. ഇത് കഴിക്കുന്നതിലൂടെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തി അനുബാധയെ ചെറുക്കാനും രോ​ഗങ്ങളിൽ നിന്നും മുക്തി നേടാനും സഹായിക്കും.

2. ദഹനം മെച്ചപ്പെടുത്തും

മുരിങ്ങയില ചവച്ചരച്ച് കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. ദഹന എൻസൈമുകളെ ഉത്തേജിപ്പിച്ച് മുരിങ്ങ ഇല ദഹനം സു​ഗമമാക്കുന്നത്. ഇതുവഴി നിങ്ങൾക്ക് മലബന്ധം, വയറുവീർപ്പ് എന്നിവ പരിഹരിക്കാം.

3. ഹൃദയാരോഗ്യം സംരക്ഷിക്കും

പൊട്ടാസ്യം, ഫ്ലേവനോയിഡുകൾ എന്നിവയാൽ സമ്പന്നമാണ് മുരിങ്ങയില. കഴിക്കുന്നത് വഴി രക്തസമ്മർദം നിയന്ത്രിക്കാം. ഹൃദയാരോ​ഗ്യവും കാക്കാം.

4. ഊർജ്ജവും ഉന്മേഷവും നൽകും

അയൺ (ഇരുമ്പ്), കാൽസ്യം തുടങ്ങി ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഉറവിടം കൂടിയാണ് മുരിങ്ങയില. ദിവസവും ഇത് കഴിക്കുന്നത് ശരീരത്തിലെ തളർച്ച കുറയ്ക്കാനും ദിവസം മുഴുവൻ ഊർജത്തോടെ ഇരിക്കാനും സാധിക്കും.

5. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം

മുരിങ്ങയിലയിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ചർമ്മത്തിലെ ഫ്രീ റാഡിക്കലുകളോട് പൊരുതി ചർമ്മത്തിന് തിളക്കവും മുടിക്ക് കരുത്തും നൽകും. പെട്ടന്ന് വാർധക്യത്തിലെത്താതെ നിങ്ങളുടെ സൗന്ദര്യം കാക്കും.

(ശ്രദ്ധിക്കുക: ഈ ലേഖനം പൊതുവായ വിവരങ്ങൾ നൽകാൻ മാത്രമുള്ളതാണ്. ഫിറ്റ്നസുമായി ബന്ധപ്പെട്ട നിങ്ങളുടെ വ്യക്തിപരമായ സംശയങ്ങൾക്ക് എപ്പോഴും അംഗീകൃത ട്രെയിനറുടെയോ ഡോക്ടറുടെയോ ഉപദേശം തേടുക.)

TAGS :

Next Story