ഹെമിതൈറോയിഡെക്ടമിയും മാസ്റ്റക്റ്റമിയും ചെയ്ത് മുവാറ്റുപുഴ ജനറൽ ആശുപത്രി സാധാരണക്കാരായ രോഗികൾക്ക് ആശ്രയമാകുന്നു
മെഡിക്കൽ കോളജുകളിലും പ്രൈവറ്റ് ആശുപത്രികളിലും മാത്രം നടത്തുന്ന മേജർ സർജറികളാണ് ആശുപത്രിയിലെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നടന്നു വരുന്നത്

35 വയസുള്ള ഇതര സംസ്ഥാനക്കാരനായ യുവാവ് തൈറോയ്ഡിൻ്റെ ഇടതു വശത്തുള്ള മുഴയുമായി ആശുപത്രിയിൽ ചികിത്സ തേടി എത്തിയതായിരുന്നു. മെഡിക്കൽ കോളജുകളിലും മറ്റ് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഉള്ള ആശുപത്രികളിലും മാത്രം ചെയ്തിരുന്ന ശസ്ത്രക്രിയ രോഗിയുടെ അടിയന്തര സാഹചര്യം പരിഗണിച്ച് പരിമിത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നടത്താൻ സർജറി, അനസ്തേഷ്യ വിഭാഗങ്ങൾ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി തീരുമാനിക്കുകയായിരുന്നു.
ജനുവരി നാലിന് 58 വയസുള്ള പിറവം സ്വദേശിനിക്ക് വലത് വശത്തെ സ്തനാർബുദം നീക്കം ചെയ്യുന്ന മാസ്റ്റക്റ്റമി ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കി ഡിസ്ചാർജ് ആയ ശേഷം തുടർ ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ തന്നെ കീമോതെറാപ്പിയും ചെയ്യുന്നുണ്ട്. 70 വയസ്സുള്ള മുവാറ്റുപുഴ സ്വദേശിനിയും കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി യുടെ ഇൻഷുറൻസ് പരിരക്ഷയിലൂടെ മാസ്റ്റക്റ്റമിക്ക് വിധേയമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഉള്ള മെഡിക്കൽ കോളജുകളിലും പ്രൈവറ്റ് ആശുപത്രികളിലും മാത്രം നടത്തുന്ന മേജർ സർജറികളാണ് ആശുപത്രിയിലെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി അനസ്തേഷ്യ കൺസൾട്ടൻ്റ് ഡോ: ഗോപകുമാർ, കൺസൾട്ടൻ്റ് സർജൻ ഡോ: റവിൻസൻ, സർജറി ജൂനിയർ കൺസൾട്ടൻ്റ് ഡോ: സജിത്കൃഷ്ണൻ , ഓപ്പറേഷൻ തീയറ്റർ ഇൻ ചാർജ് ഹെഡ് നേഴ്സ് മഞ്ജു, നഴ്സിംങ്ങ് സൂപ്രണ്ട് ശാന്ത എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ: അനിത ബാബു ആർ എം ഒ ഡോ: ധന്യ എൻ പി എന്നിവരുടെ മികച്ച പിന്തുണയോടെ നടന്നു വരുന്നത്. ജില്ലാ മെഡിക്കൽ ഒഫീസർ ഡോ: ശ്രീദേവി എസ് സർജറികൾ വിജയകരമാക്കാൻ പ്രവർത്തിച്ച മുഴുവൻ ജീവനക്കാരെയും പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.
Adjust Story Font
16

