നഖങ്ങളിലെ ഈ ചന്ദ്രകല വൃക്കകള്‍ അപകടത്തിലാണെന്നതിന്റെ സൂചനയോ?
നഖങ്ങളിലെ ഈ വെള്ളയടയാളത്തെ 'ലുനുല' എന്നാണ് പറയുക

നിങ്ങളുടെ നഖങ്ങളില്‍ അര്‍ധചന്ദ്രാകൃതിയിലുള്ള വെള്ള അടയാളമുണ്ടോ? ഉണ്ടെങ്കില്‍ അത് സാധാരണമാണ്. എന്നാല്‍ വൃക്കസംബന്ധമായ രോഗങ്ങളോ വിളര്‍ച്ചയോ ഉള്ളവരില്‍ ഈ അടയാളം മാഞ്ഞുപോകുകയോ നിറം വ്യത്യാസപ്പെടുകയോ ചെയ്യാം.
നഖങ്ങളിലെ ഈ വെള്ളയടയാളത്തെ 'ലുനുല' എന്നാണ് പറയുക. 'ചെറിയ ചന്ദ്രന്‍' എന്ന് അര്‍ത്ഥം വരുന്ന ലുനുല എന്ന വാക്കില്‍ നിന്നാണ് ഈ പേരുണ്ടായത്. നഖത്തിന്റെ വേരില്‍ നിന്നാണ് ലുനുല ഉണ്ടാകുന്നത്. ഇത് ജീവനുള്ള മാട്രിക്‌സ് കൂടിയാണ്.
അതായത്, ശരീരത്തിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ലുനുലയുടെ ഘടനയിലോ നിറത്തിലോ മാറ്റം വരാം.
ലുനുലയുടെ സാന്നിധ്യം: ലുനുല എല്ലാവരിലും ഒരുപോലെ വ്യക്തമായി കാണണമെന്നില്ല. പാരമ്പര്യം, ചര്‍മത്തിന്റെ നിറം എന്നിവയെ ആശ്രയിച്ച് ചിലരില്‍ ഇത് ചെറുതോ അദൃശ്യമായ നിലയിലോ ആയിരിക്കാം.
വൃക്കരോഗങ്ങളുമായി ബന്ധം: വിട്ടുമാറാത്ത വൃക്കരോഗങ്ങളോ വിളര്‍ച്ചയോ ഉള്ളവരില്‍ ഈ അടയാളം മാഞ്ഞുപോവുകയോ നിറം വ്യത്യാസപ്പെടുകയോ ചെയ്യാറുണ്ട്. എന്നാല്‍ ഇത് ചിലരിൽ മാത്രമാണ് കണ്ടുവരുന്നത്.
ഹൃദയ സംബന്ധമായ സൂചനകള്‍: ലുനുലയുടെ വലുപ്പത്തിലോ നിറത്തിലോ പെട്ടെന്നൊരു മാറ്റമുണ്ടാകുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. കാരണം ഇത് രക്തയോട്ടത്തിലെ തടസങ്ങളെയോ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെയോ സൂചിപ്പിക്കുന്നതാകാം. ലുനുലയുടെ നിറം പെട്ടെന്ന് ചുവപ്പോ നീലയോ ആയാല്‍ ഉടന്‍ വൈദ്യസഹായം തേടുക.
അതേസമയം ലുനുലയില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന മാറ്റങ്ങള്‍ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാകണമെന്നില്ല. ആരോഗ്യവിദഗ്ധരെ സമീപിച്ചതിന് ശേഷം മാത്രം രോഗസാധ്യതകള്‍ നിര്‍ണയിക്കുക.
Adjust Story Font
16

