Quantcast

കാൻസർ മരുന്നുകൾക്ക് വില കുറയും; അവശ്യമരുന്നുകളുടെ പുതിയ പട്ടിക പുറത്തിറക്കി കേന്ദ്രം

നിരവധി രോഗികൾക്ക് ആശ്വാസമേകുന്നതാണ് കേന്ദ്ര സർക്കാറിന്റെ നടപടി

MediaOne Logo

Web Desk

  • Updated:

    2022-09-13 14:21:07.0

Published:

13 Sep 2022 2:11 PM GMT

കാൻസർ മരുന്നുകൾക്ക് വില കുറയും; അവശ്യമരുന്നുകളുടെ പുതിയ പട്ടിക പുറത്തിറക്കി കേന്ദ്രം
X

അവശ്യമരുന്നുകളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി കേന്ദ്ര സർക്കാർ. 384 മരുന്നുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. 34 പുതിയ മരുന്നുകൾ പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ട്. അതേസമയം നിലവിലുള്ള 26 മരുന്നുകൾ ഒഴിവാക്കുകയും ചെയ്തു. പ്രമേഹത്തിനുള്ള ഇൻസുലിൻ ഗ്ലാർഡിൻ, ടെനിഗ്ലിറ്റിൻ തുടങ്ങിയവയും ക്ഷയരോഗത്തിനുള്ള ഡിലാമാനിഡ് മരുന്നുകളുമാണ് പുതിയതായി ഉൾപെടുത്തിയിട്ടുള്ളത്. കൂടാതെ നാല് കാൻസർ മരുന്നുകളും പട്ടികയിൽ ചേർത്തിട്ടുണ്ട്.

പട്ടിക പ്രാബല്യത്തിൽ വരുന്നതോടെ കാൻസർ, പ്രമേഹ മരുന്നുകൾക്ക് വില കുറയും. അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകളുടെ വില ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും. അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകൾക്ക് പരമാവധി 10 ശതമാനം വില വരെ വർഷത്തിൽ കമ്പനികൾക്കു വർധിപ്പിക്കാം.

കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് പട്ടിക പുറത്തിറക്കിയത്. നിരവധി ആൻറിബയോട്ടിക്കുകൾ, വാക്‌സിനുകൾ, കാൻസർ മരുന്നുകൾ, മറ്റ് ആവശ്യമരുന്നുകൾ തുടങ്ങിയവക്ക് വിലകുറയുന്നത് രോഗികളുടെ ചികിത്സാചെലവ് കുറയ്ക്കുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു

TAGS :

Next Story