Quantcast

ദേശീയ പോഷകാഹാര വാരം (സെപ്റ്റംബർ 1 - 7): വയറുനിറച്ചാൽ മാത്രം പോരാ, പോഷകവും വേണം

കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് ആവശ്യമായ പോഷകാഹാരം ഉറപ്പാക്കാൻ 'പോഷൻ അഭിയാൻ' എന്ന പദ്ധതിക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്

MediaOne Logo
ദേശീയ പോഷകാഹാര വാരം (സെപ്റ്റംബർ 1 - 7): വയറുനിറച്ചാൽ മാത്രം പോരാ, പോഷകവും വേണം
X

നമ്മുടെ ശരീരം ഒരു യന്ത്രം പോലെയാണ്. ഓടാനും കളിക്കാനും പഠിക്കാനും വളരാനുമെല്ലാം ഈ ശരീരമാകുന്ന മെഷീന് നല്ല ഇന്ധനം ആവശ്യമാണ്. ആ ഇന്ധനമാണ് പോഷകാഹാരം. കുട്ടികളിൽ നല്ല ഭക്ഷണശീലത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിനായി സെപ്റ്റംബർ 1 മുതൽ 7 വരെ ദേശീയ പോഷകാഹാര വാരമായി ആചരിക്കുന്നു. 1982 മുതലാണ് കേന്ദ്രസർക്കാർ ഈ വാരാചരണം ആരംഭിച്ചത്. കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് ആവശ്യമായ പോഷകാഹാരം ഉറപ്പാക്കാൻ 'പോഷൻ അഭിയാൻ' എന്ന പദ്ധതിക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്.

വാരാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ

  • നവജാതശിശുക്കളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് മൂലമുള്ള മരണങ്ങൾ കുറയ്ക്കുക.
  • വളരുന്ന പ്രായത്തിൽ കുട്ടികൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭ്യമാക്കുക.
  • ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുകയും ജീവിതശൈലി രോഗങ്ങൾ തടയുകയും ചെയ്യുക.

പ്രധാന ഭക്ഷണവിഭാഗങ്ങളും അവയുടെ ഗുണങ്ങളും

  • മാംസാഹാരവും മുട്ടയും: കൊഴുപ്പ് കുറഞ്ഞ മാംസത്തിലും മുട്ടയിലും പ്രോട്ടീൻ, സിങ്ക്, അയൺ എന്നിവ ധാരാളമുണ്ട്. ഇത് അനീമിയ തടയാൻ സഹായിക്കുന്നു.
  • മത്സ്യം: ബുദ്ധിവികാസത്തിന് ഏറ്റവും സഹായിക്കുന്ന DHA അടങ്ങിയ ഒന്നാണ് മത്സ്യം. കറിവെച്ചോ പൊള്ളിച്ചോ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
  • പാലും പാലുൽപ്പന്നങ്ങളും: പ്രോട്ടീൻ, കാൽസ്യം, വിറ്റമിൻ ഡി എന്നിവയാൽ സമ്പുഷ്ടമാണ്. അസ്ഥികളുടെ വളർച്ചയ്ക്ക് പാൽ അത്യന്താപേക്ഷിതമാണ്.
  • പയർവർഗങ്ങൾ: കുട്ടികളുടെ തലച്ചോറിന്റെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ, അയൺ, ഫോളേറ്റ് എന്നിവ പയർവർഗങ്ങളിൽ അടങ്ങിയിരിക്കുന്നു.
  • പച്ചക്കറികൾ: വിറ്റമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ പച്ചക്കറികളിൽ നിന്ന് ലഭിക്കുന്നു. ദിവസവും വിവിധ വർണ്ണങ്ങളിലുള്ള പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് ഭക്ഷണത്തോടുള്ള താല്പര്യം കൂട്ടും.
  • പഴവർഗങ്ങൾ: ആപ്പിൾ, ഓറഞ്ച്, പേരയ്ക്ക തുടങ്ങിയ പഴങ്ങളിലെ ഫ്ലേവനോയിഡുകൾ പ്രതിരോധശേഷിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
  • നട്സ്: ദിവസവും 10-12 നട്സ് കഴിക്കുന്നത് നല്ല കൊഴുപ്പും ഊർജ്ജവും നൽകും.

നല്ല ഭക്ഷണശീലങ്ങളും വ്യായാമവും

ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക. ഭക്ഷണം കഴിക്കുമ്പോൾ മൊബൈൽ ഫോണോ ടെലിവിഷനോ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയും ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ സോപ്പിട്ട് കഴുകുകയും വേണം. നല്ല ഭക്ഷണത്തോടൊപ്പം കൃത്യമായ വ്യായാമവും ഉറക്കവും ഉറപ്പാക്കിയാൽ മാത്രമേ ശരീരത്തിന് ആരോഗ്യകരമായ വളർച്ച സാധ്യമാകൂ.

TAGS :

Next Story