Quantcast

നെഗറ്റീവ് ചിന്ത ചിന്തിക്കുന്നതിലും ഗുരുതരമാണ്; കൂടുതലറിയാം

ആവർത്തിച്ചുള്ള നെഗറ്റീവ് ചിന്ത മാനസീക ആരോഗ്യത്തെ മാത്രമല്ല ശാരീരിക ആരോഗ്യത്തെയും ബാധിക്കുമെന്നും ഗവേഷണങ്ങൾ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2025-09-17 10:03:11.0

Published:

17 Sept 2025 3:19 PM IST

നെഗറ്റീവ് ചിന്ത ചിന്തിക്കുന്നതിലും ഗുരുതരമാണ്;  കൂടുതലറിയാം
X

ന്യൂഡൽഹി: ഒരാൾ അയാളുടെ മോശം വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിമർശനാത്മകമായും ആത്മവിശ്വാസമില്ലാതെയും സ്വന്തത്തെ വിലയിരുത്തുന്നതാണ് നെഗറ്റീവ് ചിന്ത. പലരിലും നെഗറ്റീവ് ആയിരിക്കുന്നത് സ്വാഭാവിക പ്രവർത്തിയാണ്. എന്നാൽ സ്ഥിരമായ നെഗറ്റീവ് ചിന്ത മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ആവർത്തിച്ചുള്ള നെഗറ്റീവ് ചിന്ത മാനസീക ആരോഗ്യത്തെ മാത്രമല്ല ശാരീരിക ആരോഗ്യത്തെയും ബാധിക്കുമെന്നും ഗവേഷണങ്ങൾ പറയുന്നു. നെഗറ്റീവ് ചിന്ത നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നും അതിന്റെ ഫലങ്ങൾ ലഘൂകരിക്കാനുള്ള കാര്യങ്ങളെ കുറിച്ചും പരിശോധിക്കാം:

നെഗറ്റീവ് ചിന്തകൾ ആരോഗ്യത്തെ എങ്ങനെ ബാധിക്കും

1. നെഗറ്റീവ് ചിന്ത വിഷാദം, ഉത്കണ്ഠാ രോഗങ്ങൾ എന്നിവെക്കുള്ള സാധ്യത വർധിപ്പിക്കുന്നു

ആവർത്തിച്ചുള്ള നെഗറ്റീവ് ചിന്ത ക്ലിനിക്കൽ വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും സാധ്യതകൾ വർധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് നെഗറ്റീവ് സംഭവങ്ങളോ ചിന്തകളോ ആവർത്തിച്ച് ചിന്തിക്കുന്ന വ്യക്തികൾക്ക് കാലക്രമേണ വിഷാദരോഗവും ഉത്കണ്ഠാ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

2. നെഗറ്റീവ് ചിന്ത സമ്മർദ പ്രതികരണവും ഹോർമോൺ അസന്തുലിതാവസ്ഥയും വർധിപ്പിക്കുന്നു

നെഗറ്റീവ് ചിന്ത ശരീരത്തിന്റെ സമ്മർദ പ്രതികരണത്തെ സജീവമാക്കി 'സ്ട്രെസ് ഹോർമോൺ' എന്നറിയപ്പെടുന്ന കോർട്ടിസോൾ പുറത്തുവിടുന്നു. കോർട്ടിസോളിന്റെ നിരന്തരമായ വർധനവ് തലച്ചോറിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുകയും രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ഹോർമോൺ അസന്തുലിതാവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു.

3. നെഗറ്റീവ് ചിന്ത രോഗപ്രതിരോധ സംവിധാനത്തെ തകർക്കുന്നു

NIH പ്രസിദ്ധീകരിച്ച ഒരു പഠനം വിശദീകരിക്കുന്നത് വിട്ടുമാറാത്ത നെഗറ്റീവ് ചിന്തകൾ ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തെ ദുർബലപ്പെടുത്തുമെന്നും അണുബാധകളെ ചെറുക്കുന്നതിനും രോഗമുക്തി നേടുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ്.

4. നെഗറ്റീവ് ചിന്ത ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു

നെഗറ്റീവ് ചിന്തകൾ മാനസികാരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും വരെ സാധ്യത വർധിപ്പിക്കുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. ദീർഘകാല നെഗറ്റീവ് ചിന്തകൾ രക്തസമ്മർദം വർധിപ്പിക്കുമെന്നും, മോശം ഭക്ഷണക്രമം അല്ലെങ്കിൽ പുകവലി പോലുള്ള അനാരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും, ഇതെല്ലാം ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും IMA ഹെൽത്ത് ജേണൽ വിശദീകരിക്കുന്നു.

5. വൈജ്ഞാനിക പ്രവർത്തനത്തെയും ഓർമശക്തിയെയും തടസപ്പെടുത്തുന്നു

നിരന്തരമായ നെഗറ്റീവ് ചിന്തകൾ ഓർമ, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയുൾപ്പെടെയുള്ള വൈജ്ഞാനിക പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നുവെന്ന് NIH-ന്റെ പഠനത്തിൽ പറയുന്നു.

6. നെഗറ്റീവ് ചിന്ത അനാരോഗ്യകരമായ ജീവിതശൈലി തെരഞ്ഞെടുപ്പുകളെ പ്രോത്സാഹിപ്പിക്കുന്നു

നെഗറ്റീവ് ചിന്തകൾ പലപ്പോഴും നിസഹായതയുടെയോ ആത്മാഭിമാനക്കുറവിന്റെയോ വികാരങ്ങൾക്കൊപ്പമാണ് ഉണ്ടാകുന്നത്. ഇത് മോശം ആരോഗ്യ പെരുമാറ്റങ്ങളിലേക്ക് നയിച്ചേക്കാം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിന്റെ (NIMH) ഗവേഷണമനുസരിച്ച് നെഗറ്റീവ് ചിന്താഗതിക്കാർക്ക് പുകവലിക്കാനും, അമിതമായി മദ്യപിക്കാനും, മെഡിക്കൽ പരിശോധനകൾ ഒഴിവാക്കാനും സാധ്യതയുണ്ട്.

7. നെഗറ്റീവ് ചിന്ത ബന്ധങ്ങളെയും സാമൂഹിക ഇടപെടലുകളെയും ദോഷകരമായി ബാധിക്കുന്നു

നെഗറ്റീവ് ചിന്ത നമ്മുടെ ആരോഗ്യം മാത്രമല്ല തകരാറിലാകുന്നത് നമ്മുടെ ബന്ധങ്ങളെ കൂടിയാണ്. നെഗറ്റീവ് ചിന്തകളിൽ മുഴുകുന്ന ആളുകൾ മറ്റുള്ളവരുടെ പ്രവൃത്തികളെ കൂടുതൽ അശുഭാപ്തിവിശ്വാസത്തോടെ വ്യാഖ്യാനിക്കുന്ന പ്രവണതയുണ്ട്. ഇത് പരസ്പര സംഘർഷം, ഒറ്റപ്പെടൽ, സാമൂഹിക അകൽച്ച എന്നിവയിലേക്ക് നയിക്കുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

8. നെഗറ്റീവ് ചിന്ത രോഗമുക്തി മന്ദഗതിയിലാക്കുന്നു

നെഗറ്റീവ് ചിന്ത ശരീരത്തിന്റെ സ്വാഭാവിക രോഗമുക്തിയെ മന്ദഗതിയിലാക്കുമെന്ന് ശാസ്ത്രീയ പഠനങ്ങൾ കാണിക്കുന്നു. രോഗാവസ്ഥയിൽ ഉയർന്ന തോതിലുള്ള നെഗറ്റീവ് ചിന്തകൾ പ്രകടിപ്പിച്ച രോഗികൾക്ക് മന്ദഗതിയിലാണ് രോഗമുക്തി ഉണ്ടാവുന്നതെന്നും NIH-ന്റെ പഠനത്തിൽ പറയുന്നു. നേരെമറിച്ച് പോസിറ്റീവ് ചിന്ത വേഗത്തിലുള്ള രോഗമുക്തിക്ക് സഹായിക്കുന്നു.

നെഗറ്റീവ് ചിന്ത മാനസികവും ശാരീരികവുമായ ആരോഗ്യം, ബന്ധങ്ങൾ, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവയെ ബാധിക്കുന്ന ഒരു പ്രവണതയാണ്. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT), മൈൻഡ്ഫുൾനെസ് പരിശീലനങ്ങൾ, ശാരീരിക വ്യായാമം, സാമൂഹിക പിന്തുണ തുടങ്ങിയ തന്ത്രങ്ങൾ നെഗറ്റീവ് ചിന്താ രീതികൾ കുറക്കുന്നതിനും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ടിട്ടുണ്ട്.

TAGS :

Next Story