Quantcast

വിനാഗിരി ഉണ്ടെങ്കിൽ സോപ്പ് വേണ്ട; കാൽപാദങ്ങൾ വൃത്തിയാക്കാൻ ബെസ്റ്റാ

വിനാഗിരിയുടെ ആന്റിമൈക്രോബയൽ ഗുണങ്ങൾ കാൽപാദത്തിലെ ദുർഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകളെയും ഫംഗസിനേയും നശിപ്പിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2023-01-04 12:39:44.0

Published:

4 Jan 2023 12:25 PM GMT

വിനാഗിരി ഉണ്ടെങ്കിൽ സോപ്പ് വേണ്ട; കാൽപാദങ്ങൾ വൃത്തിയാക്കാൻ ബെസ്റ്റാ
X

നമ്മുടെയെല്ലാം വീടുകളില്‍ സ്ഥിരമായുള്ള വസ്തുവാണ് വിനാഗിരി. ഭക്ഷണാവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന വിനാഗിരി കാൽപാദങ്ങള്‍ വൃത്തിയാക്കാനും വളരെ ഫലപ്രദമാണെന്ന് പറഞ്ഞാൽ എത്രപേർ വിശ്വസിക്കും? കാല്‍പാദങ്ങളിലെ ഫംഗസും ബാക്ടീരിയകളും നീക്കി കാലുകളെ സുന്ദരമാക്കിവെക്കാൻ വിനാഗിരി എത്രത്തോളം നല്ലതാണെന്ന് നോക്കാം.

വിണ്ടുകീറൽ തടയുന്നു


കാലിലെ വിണ്ടുകീറലിന് വിനാഗിരി വളരെ ഫലപ്രദമാണ്. അതിനായി വിനാഗിരി ഒഴിച്ച വെള്ളത്തിൽ കാൽ മുക്കിവെക്കുന്നത് നല്ലതാണ്.

ദുർഗന്ധം അകറ്റുന്നു

വിനാഗിരിയുടെ ആന്റിമൈക്രോബയൽ ഗുണങ്ങൾ കാലിലെ ദുർഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകളെയും ഫംഗസിനേയും നശിപ്പിക്കുന്നു. കാലിലെ ചർമ്മത്തിൽ വിയർപ്പ് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കുകയും കാലിലെ ദുർഗന്ധം ഇല്ലാതാക്കാനും വിനാഗിരി ഏറെ സഹായിക്കുന്നു. കൂടാതെ മറ്റു അണുക്കൾ പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നു.

അരിമ്പാറ കളയാൻ സഹായിക്കുന്നു


അരിമ്പാറ ഇല്ലാതാക്കാൻ വീട്ടിൽ തന്നെ ചികിത്സിക്കാനുള്ള ഒരു മാർഗമാണ് വിനാഗിരി. അരിമ്പാറയ്ക്ക് കാരണമാകുന്ന വൈറസാണ് ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി). എച്ച്പിവിയോട് പൊരുതാൻ കഴിവുള്ള ആന്റിമൈക്രോബയൽ ഗുണങ്ങള്‍ വിനാഗിരിയിൽ അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിന് കാരണം. ഒരു ടേബിൾസ്പൂൺ വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ വിനാഗിരി ചേർത്ത് കോട്ടൺ പഞ്ഞിവെച്ച് അരിമ്പാറയുള്ള സ്ഥലത്ത് പുരട്ടുന്നത് നല്ലതാണ്. അരിമ്പാറ ഇല്ലാതാക്കാനും മറ്റൊരാളിലേക്ക് ഇത് പകരാതിരിക്കാനുംവിനാഗിരി സഹായിക്കുന്നു.

ചെയ്യേണ്ട വിധം

ഒരുപാത്രത്തിൽ കാൽ ഭാഗം വിനാഗിരിയും മുക്കാൽഭാഗം വെള്ളവും എടുക്കുക. തുടർന്ന് 10 മുതൽ 20 മിനുട്ട് വരെ രണ്ടു കാലുകളും മുക്കിവെക്കുക. ഇത് ദുർഗന്ധത്തിന് കാരണമായ എല്ലാ തരം സൂക്ഷ്മ ജീവികളെയും നശിപ്പിക്കാൻ കാരണമാകുന്നു. കാലുകൾ ഇങ്ങനെ വൃത്തിയാക്കുന്നതിനു മുൻപും ശേഷവും മൃദുവായ സോപ്പ് ഉപയോഗിച്ച് കാൽ കഴുകാവുന്നതാണ്.

TAGS :

Next Story