Quantcast

കുടലിന്‍റെ ആരോഗ്യം മോശമാകുന്നതിന്‍റെ അഞ്ച് ലക്ഷണങ്ങൾ

കുടൽ ആരോഗ്യകരമല്ലെങ്കിൽ അത് നമ്മുടെ ബുദ്ധിയെയും ചിന്തയെയും ബാധിക്കുന്നു

MediaOne Logo

Web Desk

  • Published:

    7 July 2025 12:51 PM IST

കുടലിന്‍റെ ആരോഗ്യം മോശമാകുന്നതിന്‍റെ അഞ്ച് ലക്ഷണങ്ങൾ
X

കുടലിന്‍റെ ശരിയായ പ്രവര്‍ത്തനം മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇത് അപകടത്തിലാകുമ്പോൾ, അത് നമ്മെ ശാരീരികമായും വൈകാരികമായും ബാധിക്കുകയും മാനസികാവസ്ഥയിൽ മാറ്റങ്ങൾ വരുത്തുകയും, അത്യാവശ്യ ശാരീരിക പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യും. കുടലിന്‍റെ ആരോഗ്യം മോശമാകുന്നുവെന്ന് ശരീരം തന്നെ വെളിപ്പെടുത്താറുണ്ടെന്നും ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുതെന്ന് ന്യൂട്രിഷനിസ്റ്റ് ദീപ്സിഖ ജെയിൻ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

1. തലച്ചോറിൽ പുക മൂടുന്നതുപോലെ/ ആശയക്കുഴപ്പം

കുടൽ ആരോഗ്യകരമല്ലെങ്കിൽ അത് നമ്മുടെ ബുദ്ധിയെയും ചിന്തയെയും ബാധിക്കുന്നു. ചിന്തിക്കുന്നതിനോ, തീരുമാനങ്ങൾ എടുക്കുന്നതിനോ, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. തലച്ചോറിൽ എപ്പോഴും പുക മൂടുന്നത് പോലെ തോന്നും.

2. ദഹനക്കുറവ് അല്ലെങ്കിൽ അമിതമായ വയറുവേദന

കുടലിന്‍റെ ആരോഗ്യം മോശമാകുന്നത് ദഹനക്കേട് പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. ദഹനം മന്ദഗതിയിലാകുന്നത് നമുക്ക് വയറു വീർക്കാൻ കാരണമാകും.

3. എപ്പോഴും ക്ഷീണവും ഉറക്കവും

ശരീരത്തിന് ആവശ്യമായ ഊർജം ഉൽപ്പാദിപ്പിക്കുന്നതിൽ കുടൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുടൽ സൂക്ഷ്മാണുക്കളിൽ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോഴോ വീക്കം ഉണ്ടാകുമ്പോഴോ, അത് വിട്ടുമാറാത്ത ക്ഷീണത്തിലേക്ക് നയിച്ചേക്കാം, ഇത് നമ്മെ ക്ഷീണിതരും ഉറക്കം തൂങ്ങുന്നവരുമാക്കുന്നു.

4. ദേഷ്യവും അസ്വസ്ഥതയും

കുടലും തലച്ചോറും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കുടൽ അസന്തുലിതാവസ്ഥയിലാകുമ്പോഴോ വീക്കം സംഭവിക്കുമ്പോഴോ, അത് തലച്ചോറിലേക്ക് നെഗറ്റീവ് സിഗ്നലുകൾ അയക്കുകയും തൻമൂലം ഈര്‍ഷ്യയും അസ്വസ്ഥതയുമുണ്ടാക്കുകയും ചെയ്യുന്നു.

5. മൂഡ് സ്വിംഗ്സ്

മാനസികാവസ്ഥയിലെ മാറ്റങ്ങളിൽ കുടൽ-തലച്ചോറ് ബന്ധം ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുടൽ അസന്തുലിതമാകുമ്പോൾ, അത് ന്യൂറോ ട്രാൻസ്മിറ്റർ ഉൽപാദനത്തെ ബാധിക്കുകയും മാനസികാവസ്ഥയിൽ മാറ്റങ്ങൾ വരുത്തുകയും ഊർജ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട്, ദഹനക്കുറവുള്ളപ്പോൾ അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണ്.

TAGS :

Next Story