ഓംലറ്റോ പുഴുങ്ങിയ മുട്ടയോ? ശരീരഭാരം കുറക്കാൻ ഏതാണ് നല്ലത്
ഏറ്റവും പോഷകഗുണമുള്ള ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട

പ്രോട്ടീനിന്റെ ഏറ്റവും മികച്ച കലവറയാണ് മുട്ട എന്നതിൽ സംശയമില്ല. ഒരു മുട്ടയിൽ ഏകദേശം 72 കലോറിയും ആറ് ഗ്രാം പ്രോട്ടീനും അഞ്ച് ഗ്രാം ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. പേശികളുടെ വളർച്ചക്ക് ആവശ്യമായ അമിനോ ആസിഡും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
ചിലർക്ക് മുട്ട പുഴുങ്ങിക്കഴിക്കാനാണ് ഇഷ്ടം. ചിലർക്കാവട്ടെ ഓംലറ്റാക്കിയും ബുൾസൈ ആക്കിയുമെല്ലാം കഴിക്കാനാകും ഇഷ്ടം.എന്നാൽ പരമാവധി ഗുണം കിട്ടാനും ശരീരഭാരം കുറക്കാനും മുട്ട ഏത് രീതിയിൽ കഴിക്കണമെന്നായിരിക്കും പലരുടെയും സംശയം.
പുഴുങ്ങിയ മുട്ട
കാണാൻ വളരെ സിമ്പിളാണെങ്കിലും പോഷകസമൃദ്ധമാണ് പുഴുങ്ങിയ മുുട്ട. പ്രോട്ടീൻ,കൊഴുപ്പ്,അവശ്യവിറ്റമിനുകൾ,ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് പുഴുങ്ങിയ കോഴിമുട്ട. പുഴുങ്ങിയ കോഴിമുട്ടയിൽ മിക്ക പോഷകങ്ങളും ഇതിൽ സംരക്ഷിക്കപ്പെടുകയും ചെയ്യും. കൂടാതെ എണ്ണയോ വെണ്ണയോ ഉപയോഗിക്കാതെ പാകം ചെയ്യുന്നതിനാൽ കലോറിയും കുറവാണ്.ഒരു വേവിച്ച മുട്ടയിൽ ഏകദേശം 70 കലോറി അടങ്ങിയിട്ടുണ്ടാകും.അതുകൊണ്ട് തന്നെ ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക്് പുഴുങ്ങിയ മുട്ട കഴിക്കുന്നതാണ് നല്ലത്.കൂടാതെ യാത്രയിലും മറ്റും കൊണ്ടുപോയി കഴിക്കാനും പുഴുങ്ങിയ മുട്ട എളുപ്പമാണ്.
ഓംലറ്റ്
പുഴുങ്ങിയ മുട്ടയേക്കാൾ രുചിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് ഓംലറ്റാണ്. എന്നാൽ ഇത് പാകം ചെയ്യാനായി ഓയിലോ,വെണ്ണയോ നെയ്യോ ആവശ്യമാണ്. ഇതുവഴി കലോറി കൂടും.എന്നാൽ ഓംലറ്റിൽ നാരുകൾ,ഇരുമ്പ്,വിറ്റമിൻ സി തുടങ്ങിയ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഓംലറ്റ് ഉണ്ടാക്കുമ്പോൾ അതിൽ എന്ത് ചേരുവ ചേർക്കുന്നു എന്നതും പ്രധാനമാണ്. പച്ചക്കറികൾ ചേർത്താൽ ഓംലറ്റ് കൂടുതൽ പോഷകസമൃദ്ധമാകും. ചീര,തക്കാളി,സവാള,കാപ്‌സിക്കം തുടങ്ങിയവ ഓംലറ്റിൽ ചേർക്കുമ്പോൾ അതിൽ നാരുകളും വിറ്റമിനുകളും അടങ്ങുകയും ചെയ്യും. കൊഴുപ്പ് കുറക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ അതിന്‍റെ മഞ്ഞക്കരു ഒഴിവാക്കി ഓംലറ്റ് ഉണ്ടാക്കും. ചീസും എണ്ണയും പരമാവധി ഒഴിവാക്കാനും ശ്രദ്ധിക്കുക. അതേസമയം, ഈ രണ്ട് രീതിയിലും മുട്ട പാകം ചെയ്യുന്നത് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഏത് ഡയറ്റ് തുടങ്ങുന്ന സമയത്തും ആരോഗ്യവിദഗ്ധന്‍റെ ഉപദേശം തേടിയ ശേഷം ആരംഭിക്കുന്നതാണ് നല്ലത്.
Adjust Story Font
16

