Quantcast

ഉറക്കം കുറഞ്ഞാലല്ല, കൂടിയാലാണ് ഗുരുതര പ്രശ്നം

ആരോഗ്യത്തിന്റെ കാര്യത്തിൽ അമിതമായി ഉറങ്ങുന്നതാണ് ഏറ്റവും ഗുരുതരമായ അവസ്ഥ

MediaOne Logo

Web Desk

  • Published:

    2 May 2022 12:28 PM GMT

ഉറക്കം കുറഞ്ഞാലല്ല, കൂടിയാലാണ് ഗുരുതര പ്രശ്നം
X

ഉറക്കം ആരോഗ്യ പ്രശ്നങ്ങളുടെ കാര്യത്തിൽ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഉറക്കമില്ലാത്ത അവസ്ഥയിൽ പലപ്പോഴും നമ്മൾ ശാരീരികപരമായും മാനസികപരമായും പ്രതിസന്ധിയിൽ ആവുന്നുണ്ട്. പലരും കുറച്ച് സമയം മാത്രം ഉറങ്ങുന്നവരാണ്. എന്നാൽ ചിലർക്കാകട്ടെ എത്ര ഉറങ്ങിയാലും ഉറക്കം മതിയാവുന്നില്ല. എന്നാൽ എന്താണ് ഇതിന് പിന്നിലെ കാരണം എന്നത് പലർക്കും അറിയില്ല. പക്ഷേ ഇത് ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന ചില അവസ്ഥകളിലേക്ക് ഉറക്കം കൂടുന്നത് നിങ്ങളെ എത്തിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിൽ അമിതമായി ഉറങ്ങുന്നതാണ് ഏറ്റവും ഗുരുതരമായ അവസ്ഥ.

ഹൃദ്രോഗം

ഹൃദ്രോഗം ഇന്നത്തെ കാലത്ത് പലരിലും വെല്ലുവിളി ഉയർത്തുന്നതാണ്. ഇപ്പോൾ സാധാരണമായി കാണപ്പെടുന്ന ഒരു രോഗാവസ്ഥയായാണ് ഇതിനെ കണക്കാക്കുന്നത്. എന്നാൽ അത്യന്തം ഗുരുതരമായ ഒരു അവസ്ഥ കൂടിയാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഹൃദ്രോഗ സാധ്യത അമിത ഉറക്കമുള്ളവരിൽ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം സ്ത്രീകളിൽ ഒൻപത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിൽ ഹൃദ്രോഗ സാധ്യത കൂടുതലാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

പക്ഷാഘാതം

പക്ഷാഘാതം സംഭവിക്കുന്നത് നമ്മുടെ തലച്ചോറിലേക്കുള്ള രക്തത്തിന്റെ ഒഴുക്കിന് തടസ്സം നേരിടുമ്പോഴാണ്. എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിൽ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിക്കണം. പക്ഷാഘാത സംബന്ധമായ പ്രതിസന്ധികളിൽ നാം ശ്രദ്ധയോടെ ഉറക്കത്തിൽ ശ്രദ്ധിച്ചാൽ നമുക്ക് മുന്നോട്ട് പോവാൻ സാധിക്കും.

ടൈപ്പ് 2 പ്രമേഹം

ടൈപ്പ് 2 പ്രമേഹം വർദ്ധിക്കുന്നതിന് നമ്മുടെ ജീവിത ശൈലിയിൽ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. നിങ്ങളുടെ ഉറക്കം കൂടുതലാവുമ്പോൾ അത് പലപ്പോഴും അമിത ഉറക്കത്തിന്റെ ഫലമായി ഉണ്ടാവുന്ന ഒരു രോഗാവസ്ഥയാണ് എന്നതാണ് സത്യം. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വർദ്ധിപ്പിക്കുന്ന ഒന്നാണ് എന്തുകൊണ്ടും ടൈപ്പ് ടു പ്രമേഹം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയിൽ നാം ഉറക്കത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കണം.

അമിതവണ്ണം

ശരീര വണ്ണം കൂടുന്നതും ശരീരത്തിൽ കൊഴുപ്പ് അടിയുന്നതും നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നതും മാനസിക പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നതും ആണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അമിതവണ്ണത്തിനുള്ള സാധ്യതകളിൽ വളരെയധികം വെല്ലുവിളികൾ ഉയർത്തുന്നതാണ് അമിതമായി ഉറങ്ങുന്നത്. 10 മണിക്കൂറിൽ കൂടുതൽ സ്ഥിരമായി ഉറങ്ങുന്നവരിൽ അമിതവണ്ണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

തലവേദന

സാധാരണ ഉറക്കമില്ലെങ്കിലാണ് നമ്മളിൽ പലർക്കും തലവേദനിക്കുന്നത്. എന്നാൽ ചില അവസരങ്ങളിൽ ഉറക്കം കൂടുന്നവരിലും തലവേദനക്കുള്ള സാധ്യതയെ വർദ്ധിപ്പിക്കുന്നു. കാരണം അമിതമായി ഉറങ്ങുന്നത് ശരീരത്തിലെ സെറാടോണിൻ ഉൾപ്പടെയുള്ളവയെ ബാധിക്കുന്നു. ഇത് ശരീരത്തിന്റെ ക്ലോക്കിനെ ബാധിക്കുകയും തലവേദന ഉൾപ്പടെയുള്ള പ്രശ്നങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

മരണ നിരക്ക് വർധിപ്പിക്കുന്നു

അമിതമായി ഉറങ്ങുന്നവരിൽ മരണ നിരക്ക് വർദ്ധിപ്പിക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളും നിസ്സാരമായി കണക്കാക്കരുത്. അത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഒരു കാരണവശാലും നിങ്ങൾ ഇത്തരം അവസ്ഥകളെ നിസ്സാരവത്കരിക്കരുത്. ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ ഒരു ടൈംടേബിൾ ഉണ്ടാക്കുക. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും സഹായിക്കുന്നു.

TAGS :

Next Story