പൊട്ടാസ്യം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ

നാം കഴിക്കുന്ന ഭക്ഷണത്തിൽ ഏതിലെല്ലാമാണ് പൊട്ടാസ്യം കൂടുതലായി അടങ്ങിയിരിക്കുന്നത്?

MediaOne Logo

Web Desk

  • Updated:

    2022-11-22 05:07:24.0

Published:

22 Nov 2022 4:44 AM GMT

പൊട്ടാസ്യം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ
X

നമ്മൾ കഴിക്കുന്ന ഭക്ഷണം എത്രത്തോളം പോഷക ഗുണങ്ങളടങ്ങിയതാണെന്ന കാര്യം ശ്രദ്ധിക്കാറുണ്ടോ. നമ്മുടെ ആന്തരികാവയവങ്ങൾക്കാവശ്യമായ ഗുണങ്ങൾ അടങ്ങിയ ചില ഭക്ഷണങ്ങളുണ്ട്. അതുപോലെ തന്നെ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളുമുണ്ട്.

കാത്സ്യം, സോഡിയം എന്നിവ പോലെ തന്നെ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ഒരു ധാതുവാണ് പൊട്ടാസ്യം. ഭക്ഷണത്തിൽ ശരിയായ അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നത് നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. അതുകൊണ്ട്തന്നെ നമ്മുടെ ആഹാരക്രമത്തിൽ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ നാം കഴിക്കുന്ന ഭക്ഷണത്തിൽ ഏതിലെല്ലാമാണ് പൊട്ടാസ്യം കൂടുതലായി അടങ്ങിയിരിക്കുന്നത് എന്നറിയേണ്ടേ?

പൊട്ടാസ്യത്താൽ സമ്പന്നമായ പഴങ്ങളും പച്ചക്കറികളും

. വാഴപ്പഴം,

. ഓറഞ്ച്

. മധുരനാരങ്ങ

. ചീര

. ബ്രോക്കോളി

. ഉരുളക്കിഴങ്ങ്

. മധുരക്കിഴങ്ങ്

. കൂൺ

. വെള്ളരിക്ക, മത്തങ്ങ തുടങ്ങിയവയെല്ലാം പൊട്ടാസ്യത്താല്‍ സമ്പുഷ്ടമാണ്.

ജ്യൂസുകൾ

. ഓറഞ്ച് ജ്യൂസ്

. തക്കാളി ജ്യൂസ്

. ആപ്രിക്കോട്ട് ജ്യൂസ്

. മുന്തിരി ജ്യൂസ്

കൂടാതെ പാല്‍,തൈര് പോലുള്ളവയിലും പൊട്ടാസ്യത്തിന്‍റെ അളവ് കൂടുതലാണ്. ഇവ രണ്ടും കൊഴുപ്പ് കുറഞ്ഞതാണ്‌ നല്ലത്. കൂടാതെ ട്യൂണ മത്സ്യത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പരിപ്പ്, മാംസം, തവിട് ,ഗോതമ്പ് ബ്രെഡ്, പ്ലം, ഉണക്കമുന്തിരി, ഈന്തപ്പഴം തുടങ്ങിയവയിലും പൊട്ടാസ്യം ധാരളമുണ്ട്.

നമ്മുടെ ശരീരത്തിൽ എത്രത്തോളം പൊട്ടാസ്യം ആവശ്യമുണ്ട്?

സാധാരണഗതിയിൽ ഒരു സ്ത്രീക്ക് 2,600 മില്ലിഗ്രാമും പുരുഷന്മാർക്ക് 3,400 മില്ലിഗ്രാമും പൊട്ടാസ്യം ദിവസേന ശരീരത്തിൽ ആവശ്യമുണ്ട്. എന്നാൽ വൃക്ക രോഗിയായ ഒരാൾ പ്രോട്ടീന്‍റെ അളവ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നതായിരിക്കും നല്ലത്. ഇത്തരക്കാർ അമിതമായി പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ അത് ശരീരത്തിൽ തന്നെ തങ്ങിനിൽക്കുകയും മറ്റു പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. അതിനാൽ വൃക്ക രോഗമുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഭക്ഷണത്തില്‍ ആവശ്യമായ പൊട്ടാസ്യം ഉള്‍പെടുത്തിയാല്‍ മതി.

എന്തുകൊണ്ടാണ് പൊട്ടാസ്യം ആവശ്യമായി വരുന്നത്

. ശരീരത്തിൽ കൂടുതലായി അടങ്ങിയ സോഡിയം മൂത്രത്തിലൂടെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

. നിങ്ങളുടെ പേശികൾക്കും ഞരമ്പുകൾക്കും സാധാരണയായി പ്രവർത്തിക്കാൻ പൊട്ടാസ്യം ആവശ്യമാണ്. എല്ലുകൾക്ക് ബലമുണ്ടാകാനും വൃക്കകളുടെ സുഗമമായ പ്രവർത്തനങ്ങൾക്കും പൊട്ടാസ്യം ആവശ്യമാണ്.

. രക്തസമ്മർദം കുറക്കാൻ സഹായിക്കുന്നു.

പൊട്ടാസ്യത്തിന്റെ അഭാവം

പൊട്ടാസ്യത്തിന്‍റെ അളവും സോഡിയത്തിന്‍റെ അളവും തമ്മില്‍ ബന്ധമുണ്ട്. സോഡിയത്തിന്റെ അളവ് വർധിക്കുന്നത് പൊട്ടാസ്യം കുറയുന്നതിന് കാരണമാകുന്നു. പകരം, സോഡിയം കുറയുന്നത് പൊട്ടാസ്യത്തിന്റെ അളവ് വർധിക്കുന്നതിനും കാരണമാകും. ഇത് രണ്ടും ബാലൻസ് ചെയ്തുകൊണ്ടു പോകണം.

TAGS :

Next Story