വെറും ഒന്നര വർഷം കൊണ്ട് യുവതി കുറച്ചത് 67 കിലോ! ഒരു മിനിറ്റിൽ കലോറി കത്തിച്ചുകളയാൻ ഇതാ അഞ്ച് ലളിതമായ വ്യായാമങ്ങൾ
ഫിറ്റ്‌നസ് ഇൻഫ്ലുവൻസറായ രാജി ഗംഗാസ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഒരു മിനിറ്റ് ദൈർഘ്യമുള്ള വർക്കൗട്ട് രീതിയാണ് ഇപ്പോൾ ഫിറ്റ്നസ് ലോകത്ത് ശ്രദ്ധ നേടുന്നത്

ജിമ്മിൽ പോയി മണിക്കൂറുകളോളം വിയർപ്പൊഴുക്കിയാൽ മാത്രമേ ശരീരഭാരം കുറയ്ക്കാൻ സാധിക്കൂ എന്ന് കരുതുന്നവരാണോ നിങ്ങൾ? എന്നാൽ തിരക്കുകൾക്കിടയിൽ വ്യായാമം ചെയ്യാൻ സമയം കണ്ടെത്താൻ കഴിയാത്തവർക്കായി ഇതാ ഒരു എളുപ്പവഴി. വെറും ഒന്നര വർഷം കൊണ്ട് 67 കിലോ ഭാരം കുറച്ച ഫിറ്റ്‌നസ് ഇൻഫ്ലുവൻസറായ രാജി ഗംഗാസ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഒരു മിനിറ്റ് ദൈർഘ്യമുള്ള വർക്കൗട്ട് രീതിയാണ് ഇപ്പോൾ ഫിറ്റ്നസ് ലോകത്ത് ശ്രദ്ധ നേടുന്നത്. യാതൊരുവിധ ഉപകരണങ്ങളുമില്ലാതെ എവിടെ വെച്ചും ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ചെറിയ വ്യായാമങ്ങൾ നൽകുന്ന വലിയ മാറ്റങ്ങൾ
കൃത്യമായ ഡയറ്റിനൊപ്പം ദിവസവുമുള്ള ഇത്തരം ചെറിയ വ്യായാമങ്ങൾ ശീലമാക്കുന്നത് ശരീരത്തിലെ കലോറി എളുപ്പത്തിൽ കത്തിച്ചുകളയാനും ഫിറ്റ്നസ് നിലനിർത്താനും സഹായിക്കും. താഴെ പറയുന്ന അഞ്ച് വ്യായാമങ്ങളും തുടർച്ചയായി രണ്ട് തവണ വീതം ചെയ്താൽ തന്നെ മികച്ച ഫലം ലഭിക്കുമെന്നാണ് രാജി തന്റെ വീഡിയോയിൽ പറയുന്നത്.
ഒരു മിനിറ്റിൽ ചെയ്യാവുന്ന 5 വ്യായാമങ്ങൾ ഇവയാണ്:
ജമ്പിങ് ജാക്ക്സ് & ഹൈ നീ ക്ലാപ്പ് (Jumping Jacks & High Knee Clap): കാലുകൾ ചേർത്തുവെച്ച് നിന്ന ശേഷം, കൈകൾ മുകളിലേക്ക് ഉയർത്തുന്നതിനൊപ്പം കാലുകൾ അകത്തിക്കൊണ്ട് ചാടുന്നതാണ് ജമ്പിങ് ജാക്ക്സ്. ഇതിനുശേഷം കാലുകൾ മാറിമാറി നെഞ്ചിന് നേരെ ഉയർത്തിക്കൊണ്ട് കാൽമുട്ടിന് താഴെയോ മുകളിലോ ആയി കൈകൾ കൊണ്ട് ക്ലാപ്പ് ചെയ്യുന്ന ഹൈ നീ ക്ലാപ്പ് ചെയ്യാം. മികച്ച റിസൾട്ടിനായി അല്പം വേഗത്തിൽ വേണം ഇത് ചെയ്യാൻ.
സ്റ്റാൻഡിങ് ക്രോസ്-ബോഡി ക്രഞ്ച് & ജമ്പിങ് (Crossbody Crunch & Jumps): കൈകൾ തലയ്ക്ക് പിന്നിൽ വെച്ച ശേഷം ഒരു കാൽമുട്ട് ഉയർത്തി എതിർവശത്തെ കൈമുട്ട് അതിലേക്ക് മുട്ടിക്കാൻ ശ്രമിക്കുക. ഇരുവശത്തേക്കും ഇത് മാറിമാറി ആവർത്തിക്കാം. തുടർന്ന് കാലുകൾ ചേർത്തുവെച്ച് ഒരേ നിൽപ്പിൽ മുന്നിലേക്കും പിന്നിലേക്കും ചാടുന്ന വ്യായാമം ചെയ്യുക. മുട്ടുകൾക്ക് അധികം ആയാസം നൽകാതെ പതുക്കെ വേണം ലാൻഡ് ചെയ്യാൻ.
സ്പോട്ട് ജോഗിങ് (Spot Jogging): ഒരേ സ്ഥാനത്ത് തന്നെ നിന്ന് സാവധാനം ഓടുന്നതാണ് സ്പോട്ട് ജോഗിങ്. കൈകൾ സ്വാഭാവികമായി വീശി കാലുകൾ സുഖപ്രദമായ വേഗതയിൽ ഉയർത്തി വേണം ഇത് ചെയ്യാൻ.
ആരോഗ്യം നിലനിർത്താൻ സങ്കീർണമായ വ്യായാമങ്ങൾ തന്നെ ചെയ്യണമെന്നില്ല എന്ന് ഓർമിപ്പിക്കുകയാണ് ഈ വീഡിയോ. വ്യായാമം തുടങ്ങാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് ഇത്തരം ചെറിയ രീതികളിൽ ആരംഭിച്ച്, പിന്നീട് സ്റ്റാമിന വർധിക്കുന്നതിനനുസരിച്ച് എണ്ണം കൂട്ടാവുന്നതാണ്.
Adjust Story Font
16

