Quantcast

കണ്ണിന് താഴെയുള്ള കറുപ്പ് ഉറക്കമില്ലയ്മ കൊണ്ടാണെന്ന് കരുതേണ്ട; ശരീരം നൽകുന്ന മുന്നറിയിപ്പ് കൂടിയാണ്

അലര്‍ജിയും നിര്‍ജ്ജലീകരണവും കാരണം ഇത്തരത്തിൽ കണ്ണിന് താഴെ കറുത്തപാട് വരാൻ സാധ്യതയുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-04-26 04:20:37.0

Published:

26 April 2024 4:13 AM GMT

black mark under eye
X

പ്രതീകാത്മക ചിത്രം 

കണ്ണിന് താഴെ കാണുന്ന കറുപ്പ് ഉറക്കമില്ലായ്മ കൊണ്ടാണ് എന്നാണ് പൊതുവെയുള്ള ധാരണ. നന്നായി ഉറങ്ങുന്നുവരിലും കണ്ണിനു താഴെ കറുപ്പ് കാണപ്പെടാറുണ്ട്. എന്നാൽ, ഉറക്കമില്ലായ്മ കൊണ്ട് മാത്രമല്ല പല ആരോ​ഗ്യപ്രശ്നങ്ങളുടെയും ശരീരം നൽകുന്ന സൂചന കൂടിയാണ് കണ്ണിന് താഴെയുള്ള കറുപ്പ് എന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്.

അലര്‍ജിയും നിര്‍ജ്ജലീകരണവും കാരണം ഇത്തരത്തിൽ കണ്ണിന് താഴെ കറുത്തപാട് വരാൻ സാധ്യതയുണ്ട്. കൂടാതെ വിറ്റാമിന്‍ ഡി, കെ, ഇ, ബി, അയേൺ എന്നിവയുടെ കുറവ് മൂലവും കണ്ണിന് താഴെ കറുപ്പ് വരാം. തൈറോയിഡ്, വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അതിന്റെ ആദ്യ ലക്ഷങ്ങളിൽ ഒന്നാണ് കണ്ണിന് താഴെ വരുന്ന കറുത്ത പാടുകൾ. ജീവിതശൈലിയില്‍ മാറ്റം വരുത്തിയിട്ടും കറുപ്പ് മാറുന്നില്ലെങ്കില്‍ വൈദ്യസഹായം തേടണം. മാത്രമല്ല കുഴിഞ്ഞ കണ്ണുള്ളവര്‍ക്കും സ്വാഭാവികമായി കണ്ണിനു താഴെ കറുത്ത പാടുകള്‍ ഉണ്ടാവാറുണ്ട്.

ചില മരുന്നുകളോടുള്ള അലർജിയും ഹീമോഗ്ലോബിൻ കുറയുന്നതും വരണ്ട ചർമ്മമുള്ളവർക്കും കണ്ണിന് താഴെ കറുപ്പ് ഉണ്ടാകാം. ഇവ മാറാൻ പലരും പല തരം ക്രീമുകൾ വാങ്ങി ഉപയോ​ഗിക്കാറുണ്ട്. അതിനെക്കാൾ നല്ലത് ശരിയായ വൈദ്യ സഹായം തേടി യഥാർഥ കാരണം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതാണ് ഏറ്റവും നല്ലത്.

ശരിയായ പോഷകാഹാരം, സമ്മർദം കുറയ്ക്കൽ, നല്ല ഉറക്കം എന്നിവ കണ്ണിനു താഴെയുളള ഒരു പരിധിവരെ മെച്ചപ്പെടുത്തും. മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും പതിയെ ഇവ കുറയ്ക്കാൻ സഹായിക്കും. ആഹാരത്തിൽ കൂടുതൽ മഗ്നീഷ്യം ഉൾപ്പെടുത്താൻ ശ്രമിക്കുക. മഗ്നീഷ്യം കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കാൻ സഹായിക്കും. ബദാം, പിസ്ത തുടങ്ങിയവയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുന്നു.

TAGS :

Next Story