Quantcast

ഫ്ലഷ് ചെയ്യുന്നതിനുമുമ്പ് ടോയ്‌ലറ്റ് ലിഡ് അടക്കാന്‍ പറയുന്നതിന്‍റെ കാരണം ഇതാണ്!

ശുചിമുറിയില്‍ നാം ചെയ്യുന്ന ചെറിയ ചില തെറ്റുകള്‍ പോലും പലപ്പോഴും രോഗങ്ങളെ വിളിച്ചുവരുത്തും

MediaOne Logo

Web Desk

  • Updated:

    2026-01-14 10:40:46.0

Published:

14 Jan 2026 3:42 PM IST

ഫ്ലഷ് ചെയ്യുന്നതിനുമുമ്പ് ടോയ്‌ലറ്റ് ലിഡ് അടക്കാന്‍ പറയുന്നതിന്‍റെ കാരണം ഇതാണ്!
X

ശരിയായ വ്യക്തിശുചിത്വം കാത്തു സൂക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ്. വ്യക്തി ശുചിത്വം പാലിക്കാനായി നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് വീടുകളിലെ ശുചിമുറിയായിരിക്കും. എന്നാല്‍ ശുചിമുറിയില്‍ നാം ചെയ്യുന്ന ചെറിയ ചില തെറ്റുകള്‍ പോലും പലപ്പോഴും രോഗങ്ങളെ വിളിച്ചുവരുത്തും.അതിലൊന്നാണ് ടോയ്ലറ്റുകള്‍ ശരിയായി ഉപയോഗിക്കാതിരിക്കുക എന്നത്. ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം അതിന്‍റെ ലിഡ് തുറന്ന് ഫ്ളഷ് ചെയ്യുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ഗുരുതരമായ രോഗങ്ങളെ വിളിച്ചുവരുത്തുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ ഒരു ബാത്ത്റൂമിനുള്ളിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഗവേഷകര്‍ സൂക്ഷ്മമായി പരിശോധിച്ചു. ലിഡ് തുറന്നും അടച്ചും ഫ്ളഷ് ചെയ്യുന്നതുമായുള്ള വ്യത്യാസങ്ങള്‍ ഗവേഷകര്‍ പഠനവിധേയമാക്കി. വായുവിലേക്ക് പുറപ്പെടുന്ന സൂക്ഷ്മ കണികകള്‍ എവിടെയാണ് തങ്ങുന്നതെന്ന കണ്ടെത്തല്‍ ഞെട്ടല്‍ ഉളവാക്കുന്നതായിരുന്നെന്ന് അമേരിക്കൻ ജേണൽ ഓഫ് ഇൻഫെക്ഷൻ കൺട്രോളിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഫ്ളഷ് ചെയ്യുന്ന സമയത്ത് വായുവിലൂടെ സഞ്ചരിക്കുന്ന പല ബാക്ടീരിയകളും വൈറസുകളും ടോയ്‌ലറ്റില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീഴാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഫ്ലഷ് ചെയ്യുന്ന സമയത്ത് ഒരുകൂട്ടം അണുക്കൾ വായുവിലേക്ക് കടക്കും. നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ പോലും കഴിയാത്തത്ര സൂക്ഷ്മ കണികൾ ആണ് പുറത്തേക്ക് തെറിക്കുന്നത് .ഇ-കോളി പോലുള്ള ബാക്ടീരിയകളും അണുക്കളും ഇതുപോലെ പുറംതള്ളപ്പെടും. ഫ്‌ളഷ് ചെയ്യുമ്പോൾ പുറത്ത് വരുന്ന ബാക്ടീരിയകളും വൈറസുകളും വായുവിൽ അഞ്ചടി ഉയരത്തിലെങ്കിലും പടരുമെന്നാണ് മറ്റൊരു പഠനം പഫറയുന്നത്. അതായത് ഒരാളുടെ മൂക്കിനടുത്തേത്ത് ഈ വൈറസുകൾക്കും ബാക്ടീരിയകൾക്കും സെക്കൻഡുകൾ മതിയെന്നാണ് ഗവേഷകർ പറയുന്നത്.

എന്നാൽ ഗവേഷകർ കണ്ടെത്തിയ മറ്റൊരു പ്രധാനപ്പെട്ട കാര്യം, ലിഡ് അടച്ചുവെച്ച് ഫ്‌ളഷ് ചെയ്താലും വായുവിലേക്ക് രോഗാണുക്കൾ പടരുന്നതിനെ തടയാനാകില്ല എന്നാണ്.ലിഡിനും സീറ്റിനും ചുറ്റുമുള്ള വിടവുകളിലൂടെ സൂക്ഷ്ണ കണികകള്‍ പുറത്തേക്ക് തെറിക്കും.

അതുകൊണ്ട് ടോയ്‌ലറ്റിന്‍റെ ലിഡ് അടച്ചുവെച്ച് ഫ്ളഷ് ചെയ്യുന്നതിന് പുറമെ ടോയ്‌ലറ്റ് സീറ്റ്, ഹാൻഡിൽ, സമീപ പ്രതലങ്ങൾ എന്നിവ പതിവായി വൃത്തിയാക്കുന്നതും ഏറെ പ്രധാന്യം അര്‍ഹിക്കുന്നു. കൂടാതെ ടോയ്‌ലറ്റ് സീറ്റിന് സമീപം ബ്രഷ്,തോര്‍ത്ത്,സോപ്പ് തുടങ്ങിയ വസ്തുക്കള്‍ വെക്കുന്നതും ഒഴിവാക്കണം. കൂടാതെ ലിഡ് താഴ്ത്തി ഫ്ലഷ് ചെയ്യുക,ടോയ്ലറ്റ് പ്രതലങ്ങള്‍ വൃത്തിയാക്കുക,ഉപയോഗ ശേഷം കൈകള്‍ ശരിയായി വൃത്തിയാക്കുക ഇവയെല്ലാം ദിനചര്യയുടെ ഭാഗമാക്കുകയും ചെയ്യുന്നത് രോഗങ്ങള്‍ തടയാനായി സഹായിക്കും.

TAGS :

Next Story