Quantcast

ദഹനപ്രശ്‌നം കൊണ്ട് ബുദ്ധിമുട്ടുകയാണോ..? ഇക്കാര്യങ്ങൾ ശീലമാക്കൂ, ഈ ഭക്ഷണങ്ങളോട് നോ പറയൂ...

  • വയറിളക്കം, മലബന്ധം, വയറുവേദന, ഗ്യാസിൻറെ പ്രശ്നങ്ങൾ, ഓക്കാനം, നെഞ്ചെരിച്ചിൽ എന്നിവയുടെ രൂപത്തിൽ ആണ് ശരീരം ദഹനക്കേടിന്റെ പ്രശ്നങ്ങളെ കാണിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-02-21 12:24:39.0

Published:

21 Feb 2023 5:51 PM IST

indigestion, health news
X

ദഹനപ്രശ്‌നം

ദഹനക്കേട് കൊണ്ടുള്ള പ്രശ്‌നങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്ന നിരവധിപേരുണ്ട്. വയറിളക്കം, മലബന്ധം, വയറുവേദന, ഗ്യാസിൻറെ പ്രശ്നങ്ങൾ, ഓക്കാനം, നെഞ്ചെരിച്ചിൽ എന്നിവയുടെ രൂപത്തിൽ ആണ് ശരീരം ദഹനക്കേടിന്റെ പ്രശ്നങ്ങളെ കാണിക്കുന്നത്. ഭക്ഷണ ശീലത്തിലെ മാറ്റമാണ് പലരെയും ഇത്തരം അവസ്ഥകളിലേക്ക് തള്ളിവിടുന്നത്. ക്രമം തെറ്റിയുള്ളതും അമിതമായ ഭക്ഷണവും ദഹനരീതിയെ ബാധിക്കും. വിവിധ ആരോഗ്യ പ്രശ്‌നങ്ങളും അൾസറിലേക്കും നയിച്ചേക്കാം. ദഹനം നിയന്ത്രിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും പോഷകാഹാരം പലപ്പോഴും കാര്യമായ വ്യത്യാസം വരുത്തും.

ദഹനത്തിന് മികച്ച ഭക്ഷണങ്ങൾ

  • ഭക്ഷണത്തിൽ പുളിപ്പിച്ച ഭക്ഷണങ്ങൾ ചേർക്കുന്നത് ഗ്യാസ്, വയറിളക്കം എന്നിവ കുറയ്ക്കാൻ സഹായിക്കും. കുടലിന്റെ ആരോഗ്യത്തിന് ഇത് ഗുണം ചെയ്യും
  • ഗോതമ്പ്, ഓട്സ്, ബാർലി, തവിട്ട് അരി തുടങ്ങിയ ധാന്യങ്ങളിൽ ഉയർന്ന പോഷകങ്ങളും നാരുകളും അടങ്ങിയിട്ടുണ്ട് ഇത് മലബന്ധം തടയാൻ സഹായിക്കുന്നു.
  • കുടലിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത് പഴങ്ങളാണ്. ഇതിൽ തന്നെ ആപ്പിൾ, പേരയ്ക്ക, വാഴപ്പഴം, റാസ്‌ബെറി, പപ്പായ തുടങ്ങിയവയിൽ ദഹനത്തെ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. പഴങ്ങൾ കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മലവിസർജ്ജന കൃത്യമാക്കുന്നു.
  • ഭക്ഷണത്തിനു ശേഷം ചൂടുള്ള ചായ വെള്ളം എന്നിവ കുടിക്കുന്നത് വയറുവേദന, ഗ്യാസ്, ഓക്കാനം, നെഞ്ചെരിച്ചിൽ തുടങ്ങിയ പല ദഹന ലക്ഷണങ്ങളും ഒഴിവാക്കാൻ സഹായിക്കും. ഭക്ഷണം ദഹിക്കാൻ വിഷമമുണ്ടെന്ന് തോന്നിയാൽ ചൂടു വെള്ളം കുടിക്കുന്നത് നല്ലതാണ്. രാവിലെയും ഭക്ഷണത്തിന് അരമണിക്കൂർ മുമ്പും ചൂട് വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ കൃത്യമാക്കാനും വയറ്റിൽ ഗാസ്ട്രിക് ജ്യൂസ് ഉത്പാദിപ്പിക്കാനും സഹായിക്കും.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

  • വറുത്ത ഭക്ഷണങ്ങൾ കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനത്തെ തടസ്സപ്പെടുത്തും. കാരണം വറുത്ത ഭക്ഷണത്തിൽ നാരുകൾ കുറവാണ്. ഇത് വയറിളക്കത്തിലേക്കും നയിക്കും.
  • സംസ്‌കരിച്ച ഭക്ഷണങ്ങളാണ് ദഹനത്തിന് തടസ്സാമാകുന്ന മറ്റൊന്ന് ഇവയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന പഞ്ചസാര, കുറഞ്ഞ നാരുകൾ, പ്രിസർവേറ്റീവുകൾ എന്നിവ മലബന്ധത്തിനും മറ്റ് ദഹന പ്രശ്‌നങ്ങൾക്കും കാരണമാകും. സംസ്‌കരിച്ച ഭക്ഷണത്തിൽ പോഷകങ്ങൾ ഇല്ലാതാകുന്നു.
  • കൃത്രിമ മധുരപലഹാരങ്ങളോട് നോ പറയാം... ഇവ വയറുവേദനയ്ക്കും വയറിളക്കത്തിനും കാരണമാകും.
  • മദ്യത്തിനോടും അകൽച്ച കാണിക്കാം.. കാരണം മദ്യം ദഹനനാളത്തെ പ്രകോപിപ്പിക്കുകയും അത് മന്ദഗതിയിലാക്കുകയും ആസിഡ് ഉൽപാദനത്തെ ബാധിക്കുകയും വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.

ഇക്കാര്യം കൂടി...

  • എങ്ങനെ ഭക്ഷണം കഴിക്കുന്നു എന്നതും ദഹനത്തെ ബാധിക്കുന്ന ഘടകമാണ്. ഇരുന്ന് ആയാസരഹിതമായി ആഹാരം കഴിക്കൽ ശീലമാക്കണം. ഇരുന്ന് കഴിക്കുമ്പോൾ വയർ അയഞ്ഞ അവസ്ഥയിലായിരിക്കും ഇത് ദഹനത്തെ എളുപ്പമാക്കാൻ സഹായിക്കും,
  • ദിവസവും വ്യായാമം ശീലമാക്കുന്നത് ദഹനത്തെ എളുപ്പമാക്കാൻ സഹായിക്കും ശരീരത്തിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും രക്തത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്തുകയും ചെയ്യും.
  • വൈകുന്നേരമാകുന്നതോടെ നമ്മുടെ ദഹന സംവിധാനത്തിന്റെ പ്രവർത്തനം സാവധാനമാകും. അതുകൊണ്ട് രാത്രി വൈകിയുള്ള ആഹാരം കഴിക്കൽ ഒഴിവാക്കുക
  • ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക. ആവശ്യത്തിലധികം കഴിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തും.
  • സ്ഥിരമായി ദഹന പ്രശ്ന ഉണ്ടാകാൻ മാനസിക സമ്മർദ്ദവും കാരണമാകാറുണ്ട്. അതുകൊണ്ട് സമ്മർദ്ദം കുറയ്ക്കുന്നതിന് ധ്യാനവും ശ്വസന വ്യായാമങ്ങളും ചെയ്യുന്നത് നല്ലതാണ്.
  • ഭക്ഷണം ചവച്ചരച്ച് കഴിക്കാൻ ശീലിക്കുക. ഇത് വായിൽവെച്ച് കാർബോഹൈഡ്രേറ്റ് ദഹനം നടക്കാൻ സഹായിക്കുന്നു. ദഹനത്തിന് സഹായിക്കുന്ന അമലേസ് എൻസൈം ഉത്പാദിപ്പിക്കാനും സഹായിക്കും
TAGS :

Next Story