Quantcast

'വെയിംഗ് മെഷീനിലെ നമ്പറിന് പിന്നാലെ ഓടരുത്': ബോഡി ട്രാൻസ്ഫോർമേഷൻ രഹസ്യം വെളിപ്പെടുത്തി റിമി ടോമി

ഫിറ്റ്‌നസ് കാഴ്ചപ്പാടുകളെക്കുറിച്ച് താരം അടുത്തിടെ പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്

MediaOne Logo

ഹെൽത്ത് ഡെസ്ക്

  • Updated:

    2026-10-30 08:06:58

Published:

30 Oct 2026 1:00 PM IST

വെയിംഗ് മെഷീനിലെ നമ്പറിന് പിന്നാലെ ഓടരുത്: ബോഡി ട്രാൻസ്ഫോർമേഷൻ രഹസ്യം വെളിപ്പെടുത്തി റിമി ടോമി
X

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് റിമി ടോമി. ഗായിക, ടെലിവിഷൻ താരം, എന്റർടൈനർ തുടങ്ങി സ്റ്റേജുകളെ ഒരുപോലെ കയ്യിലെടുത്ത മലയാളികളുടെ സ്വന്തം 'എനർജി സ്റ്റാർ'. താരത്തിന്റെ ബോഡി ട്രാൻസ്ഫോർമേഷൻ കണ്ട് അത്ഭുതപ്പെട്ടവരാണ് നമ്മളിൽ പലരും.

ഫിറ്റ്‌നസ് കാഴ്ചപ്പാടുകളെക്കുറിച്ച് താരം അടുത്തിടെ പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് സ്ഥിരമായി കേൾക്കുന്ന ചോദ്യങ്ങൾക്കും കമന്റുകൾക്കും മറുപടിയായാണ് താരം തന്റെ ഫിറ്റ്‌നസ് യാത്രയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തുറന്നെഴുതിയത്. വെയിങ് മെഷീനിലെ അക്കങ്ങൾക്കപ്പുറം ആരോഗ്യത്തിനും കരുത്തിനുമാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് റിമി കുറിക്കുന്നു.

കഴിഞ്ഞ എട്ട് വർഷത്തോളമായി തന്റെ ശരീരഭാരം ഏകദേശം ഒരേ അളവിൽ തന്നെ തുടരുകയാണ്. പരിക്കുകൾ, തിരക്കുപിടിച്ച സംഗീതപരിപാടികൾ, യാത്രകൾ, സ്ഥിരമായ വർക്കൗട്ടുകളിൽ നിന്നുള്ള ഇടവേളകൾ എന്നിവ കാരണം ഈ യാത്രയിൽ ഉയർച്ചയും താഴ്ചകളും ഉണ്ടായിട്ടുണ്ട്.

തിരക്കുപിടിച്ച ഓട്ടത്തിനിടെ ചിലപ്പോൾ എന്റെ ശരീരഭാരം കൂടാറുണ്ട്. പിന്നീട് ഞാൻ വീണ്ടും പഴയ വർക്കൗട്ട് രീതികളിലേക്ക് തിരികെയെത്തും. അതാണ് ജീവിതം. അയ്യോ, നിങ്ങൾ ദിവസവും മെലിയുകയാണല്ലോ എന്ന് ആളുകൾ സ്ഥിരമായി പറയുന്നത് കേൾക്കാറുണ്ട്. എന്നാൽ, ദിവസവും വണ്ണം കുറയ്ക്കുക എന്നതല്ല താൻ ലക്ഷ്യമിടുന്നതെ‌ന്നും താരം പറയുന്നു.

വെയിങ് മെഷീനിലെ അക്കങ്ങൾക്കപ്പുറം ആരോഗ്യത്തിനും കരുത്തിനുമാണ് പ്രാധാന്യം നൽകുന്നതെന്നും താരം പറയുന്നു. ശരീരബലം വർധിപ്പിക്കുക, പേശികളുടെ ആരോഗ്യം നിലനിർത്തുക, സ്റ്റാമിന കൂട്ടുക എന്നിവയിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് താരം പറയുന്നു. 40കളിലും അതിനുശേഷവുമുള്ള സ്ത്രീകൾ സ്ട്രെങ്ത് ട്രെയിനിങ് വളരെയധികം ശ്രദ്ധിക്കണമെന്നും താരം പറയുന്നു. മെഷീനിലെ ഒരു നമ്പറിന് പിന്നാലെ മാത്രം ഓടരുതെന്നും കരുത്ത് വർദ്ധിപ്പിച്ച് ആരോഗ്യം സംരക്ഷിക്കൂവെന്നും പറഞ്ഞാണ് താരം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

TAGS :

Next Story