Quantcast

റസ്‌ക് ഇഷ്ടപ്പെടുന്നവരാണോ? പതിവാക്കണ്ട റിസ്കുണ്ട്

ബ്രെഡ് ഉണ്ടാക്കാനുപയോഗിയ്ക്കുന്ന മാവ് രണ്ട് തവണ ബേക്ക് ചെയ്താണ് റസ്‌ക് തയ്യാറാക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-07-09 14:34:24.0

Published:

9 July 2023 8:02 PM IST

Tea with rusk
X

ഉറണക്കമെണീറ്റ് വരുമ്പോൾ ചൂടൻ ചായയ്ക്കൊപ്പം റസ്ക് കഴിയ്ക്കുന്നവരാണ് നമ്മളിൽ പലരും. പനി വരുമ്പോള്‍ റസ്‌ക് കഴിയ്ക്കുന്നത് പലർക്കും ഒരു ശീലമാണ്. കലോറി കുറഞ്ഞതും ആരോ​ഗ്യത്തിന് നല്ലതാണെന്നതുമൊക്കെയാണ് റസ്കിനെ പ്രിയങ്കരമാക്കുന്നത്. എന്നാൽ റസ്ക് വിചാരിക്കുന്നത്ര ആരോ​ഗ്യകരമായ ഭക്ഷണമല്ലെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്.

റസ്‌ക് ഉണ്ടാക്കുന്ന പ്രക്രിയ

റസ്‌ക് ഉണ്ടാക്കുന്ന രീതി തന്നെ അനാരോഗ്യകരമാണ്. ബ്രെഡ് ഉണ്ടാക്കാനുപയോഗിയ്ക്കുന്ന മാവ് രണ്ട് തവണ ബേക്ക് ചെയ്താണ് റസ്‌ക് തയ്യാറാക്കുന്നത്. ഡബിള്‍ ബേക്കിംഗ് കാരണം കൊണ്ട് തന്നെയാണ് ഇത് കൂടുതല്‍ അനാരോഗ്യകരമാകുന്നത്. പതിവായി കഴിക്കുമ്പോൾ ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. റസ്‌കിന്റെ രുചിയും രൂപവും മെച്ചപ്പെടുത്താന്‍ മുട്ട, പാല്‍, പഞ്ചസാര തുടങ്ങിയവ സാധാരണ ചേര്‍ക്കാറുണ്ട്.

തടി കൂടാൻ

കലോറി ധാരാളം അടങ്ങിയ ഒന്നാണ് റസ്‌ക്. കലോറിയുള്ളത് കൊണ്ടു പെട്ടെന്ന് തന്നെ തടി കൂടാന്‍ ഇത് ഇടയാക്കുകയും ചെയ്യുന്നു. ഒരു റസ്‌കില്‍ തന്നെ 40-60 കലോറിയുണ്ട്. ഇത് രണ്ടുമൂന്നെണ്ണം കഴിച്ചാല്‍ തന്നെ ശരീരത്തിലെ കലോറി മൂല്യം കൂടുന്നു. അമിത ഭാരത്തിന് വഴിയൊരുക്കുന്നു.

​രക്തത്തിലെ ഗ്ലൂക്കോസ് തോത്​

റസ്‌ക് ഉണ്ടാക്കുന്നത് റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റുകള്‍ കൊണ്ടാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് വര്‍ദ്ധിയ്ക്കാന്‍ കാരണമാകുന്നു. ഇത് ഇന്‍സുലിന്‍ റെസിസ്റ്റന്‍സിനും ടൈപ്പ് 2 പ്രമേഹത്തിനുമെല്ലാം ഇടയാക്കുന്നു. റിഫൈന്‍ഡ് ആയി തയ്യാറാക്കുന്നതിനാല്‍ തന്നെ ഇതില്‍ നാരുകള്‍ ഒന്നും തന്നെ അടങ്ങിയിട്ടില്ല. ഇത് ആരോഗ്യത്തിന് നല്ലതല്ല. ഇതില്‍ സ്വാദിനായി ചേര്‍ക്കുന്ന കൃത്രിമ മധുരവും ദോഷം വരുത്തുന്ന ഒന്നാണ്.

കുടല്‍ ആരോഗ്യത്തിന്

നാരുകള്‍ ഇല്ലാത്തതിനാല്‍ തന്നെ കുടല്‍ ആരോഗ്യത്തിന് ഇത് നല്ലതല്ല. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും ദഹന പ്രക്രിയക്ക് തടസമാണ്. വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വയര്‍ വീര്‍ക്കുക, മലബന്ധം, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് ഇത് വഴിയൊരുക്കും.

പ്രഭാത ഭക്ഷണമായി റസ്ക് കഴിയ്ക്കുന്നവരുണ്ട്. ഇതില്‍ പോഷകങ്ങള്‍ ഇല്ലെന്ന് മാത്രമല്ല, പ്രധാനപ്പെട്ട ഭക്ഷണത്തിന്റെ സമയത്ത് കഴിയ്ക്കുന്നത് ദോഷമേറെയുണ്ടാക്കും. പ്രത്യേകിച്ചും ഒരു ദിവസത്തെ പ്രധാന ഭക്ഷണമായ പ്രാതലിന് പകരമയി റസ്ക് കഴിയ്ക്കുമ്പോള്‍.

TAGS :
Next Story