Quantcast

​ഒരേ സോപ്പ് ഉപയോ​ഗിച്ച് നിരവധി ആളുകള്‍ കുളിച്ചാലോ? അറിയേണ്ടത്

നാം കുളിക്കുന്ന സോപ്പിലും ചിലതരം അണുക്കള്‍ നിലനില്‍ക്കാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

MediaOne Logo

Web Desk

  • Updated:

    2023-07-23 13:05:17.0

Published:

23 July 2023 12:53 PM GMT

​ഒരേ സോപ്പ് ഉപയോ​ഗിച്ച് നിരവധി ആളുകള്‍ കുളിച്ചാലോ? അറിയേണ്ടത്
X

സ്വന്തമായി ചായകപ്പ്, തോർത്ത് ഉപയോ​​ഗിക്കുന്നവർ പലപ്പോഴും ഒരേ സോപ്പ് ഉപയോഗിച്ചാണ് കുളിക്കാറുള്ളത്. പലര്‍ക്കും പല തരം ചര്‍മപ്രശ്നങ്ങൾ ഉള്ളപ്പോള്‍ ഇത്തരത്തില്‍ ഒരേ സോപ്പ് ഉപയോഗിച്ച് നിരവധി ആളുകള്‍ കുളിച്ചാലോ? പലരും അതൊരു പ്രശ്നമായി എടുക്കാറില്ല. കാരണം സോപ്പ് അണുക്കളെ നശിപ്പിക്കുന്ന ഒന്നാണല്ലോ എന്നാണ് ചിന്തിക്കാറുളളത്. എന്നാല്‍ നാം കുളിക്കുന്ന സോപ്പിലും ചിലതരം അണുക്കള്‍ നിലനില്‍ക്കാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യന്‍ ജേണല്‍ ഓഫ് ഡെന്‍റല്‍ റിസര്‍ച്ചില്‍ 2006ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. രണ്ട് മുതല്‍ അഞ്ച് വരെ വ്യത്യസ്ത തരം അണുക്കള്‍ സോപ്പില്‍ നിലനിൽക്കും. അമേരിക്കന്‍ ജേണല്‍ ഓഫ് ഇന്‍ഫെക്‌ഷന്‍ കണ്‍ട്രോളില്‍ 2015ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാണിച്ചത് 62 ശതമാനം ബാര്‍ സോപ്പുകളും അണുക്കളുടെ സാന്നിധ്യമുണ്ടാവുമെന്നാണ്. സോപ്പില്‍ തുടരുന്ന ബാക്ടീരിയകള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരാനുള്ള സാധ്യതയുണ്ട്. ഇ.കോളി, സാല്‍മണെല്ല, ഷിഗെല്ല ബാക്ടീരിയകളും നോറോവൈറസ്, റോട്ടാവൈറസ്, സ്റ്റാഫ് പോലുള്ള വൈറസുകളും ഇത്തരത്തില്‍ സോപ്പില്‍ തങ്ങി നിൽക്കുന്നു. ഇവ ശരീരത്തിലെ മുറിവിലൂടെയും മറ്റും അകത്ത് കടക്കാമെന്ന് പഠനത്തിൽ പറയുന്നു.

അണുക്കള്‍ തങ്ങി നില്‍ക്കുമെങ്കിലും പൊതുവേ സോപ്പുകളിലൂടെയുള്ള രോഗപടര്‍ച്ചയും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാനുളള സാധ്യതകള്‍ കുറവാണ്. എങ്കിലും നിങ്ങളുടെ സോപ്പ് മറ്റൊരാള്‍ ഉപയോഗിച്ചാല്‍ ഇത് ചര്‍മ്മ പ്രശ്‌നങ്ങള്‍ പകരുന്നതിലേയ്ക്ക് നയിക്കുന്നു. അതുപോലെ താരന്‍ പോലെയുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ പിടികൂടുന്നതിനും ഇത് കാരണമാകുന്നു. സോപ്പുകള്‍ പങ്കുവയ്ക്കുന്നതിലും നല്ലത് ലിക്വിഡ് സോപ്പോ ബോഡി വാഷോ ഉപയോഗിക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.

ഒരേ സോപ്പ് പങ്കുവയ്ക്കേണ്ടി വരുന്ന ഘട്ടത്തില്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഓരോ തവണയും സോപ്പ് നന്നായി കഴുകി ഉപയോഗിക്കാൻ ശ്രമിക്കുക. ഉപയോഗ ശേഷം സോപ്പ് കട്ട ഉണക്കി സൂക്ഷിക്കണം. കാരണം നനഞ്ഞ പ്രതലങ്ങളിൽ ബാക്ടീരിയ വളരാനുളള സാധ്യത ഏറെയാണ്.

എന്തെങ്കിലും തരത്തില്‍ രോഗങ്ങള്‍ ഉളള വ്യക്തി ഉപയോഗിക്കുന്ന സോപ്പ് ഉപയോഗിക്കരുത്. ഈ സോപ്പില്‍ നിന്നും നിങ്ങളുടെ ശരീരത്തിലേയ്ക്ക് അതേ അണുക്കള്‍ പ്രവേശിക്കുന്നതിന് കാരണമാകും. അതുപോലെ, ചര്‍മ്മ രോഗങ്ങൾ ഉളളവർ അലര്‍ജി ഉള്ളവര്‍ ഉപയോഗിക്കുന്ന സോപ്പ് ഒരിക്കലും ഉപയോഗിക്കാന്‍ പാടുള്ളതല്ല.

TAGS :

Next Story