Quantcast

എസിയില്‍ ദീര്‍ഘനേരം ഇരിക്കുന്നവരാണോ?; കാത്തിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍

എസി മുറികളിൽ കൂടുതല്‍ സമയം ചെലവഴിക്കുന്നത് അലർജികൾ പടർത്തും

MediaOne Logo

Web Desk

  • Published:

    13 Jan 2026 2:04 PM IST

എസിയില്‍ ദീര്‍ഘനേരം ഇരിക്കുന്നവരാണോ?; കാത്തിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍
X

ചൂടു കാലാവസ്ഥയില്‍ എയർ കണ്ടീഷനിംഗ് (എസി)യില്‍ ഇരിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്.എന്നാല്‍ മഴക്കാലമായാലും ശൈത്യകാലമായാലും ചൂടുകാലമായാലും ദിവസത്തില്‍ ദീര്‍ഘനേരം ഇരിക്കേണ്ടി വരുന്നവരുണ്ട്. ജോലിയുടെ ഭാഗമായായിരിക്കും കൂടുതല്‍ പേര്‍ക്കും എസിയില്‍ കൂടുതല്‍ നേരം ഇരിക്കേണ്ടിവരിക. എസിയുടെ അമിത ഉപയോഗം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ചർമ്മം വരണ്ടതാകുക , നിർജ്ജലീകരണം, ശ്വസന പ്രശ്നങ്ങൾ എന്നിവയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. എസി മുറികളിൽ കൂടുതല്‍ സമയം ചെലവഴിക്കുന്നത് അലർജികൾ പടർത്തുകയും ജലദോഷം, ചുമ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.

ചര്‍മ്മം വരണ്ടതാക്കും

വായുവിലെ ഈർപ്പം കുറയുന്നത് ചർമ്മം വരണ്ടതാക്കാനും തൊലിപ്പുറത്ത് ചൊറിച്ചിൽ ഉണ്ടാകുന്നതിനും കാരണമാകും. കൂടാതെ എക്സിമ, റോസേഷ്യ, സോറിയാസിസ് തുടങ്ങിയ അവസ്ഥകൾ വഷളാകാനും സാധ്യതയുണ്ട്.

കണ്ണുകൾ വരണ്ടതാക്കും

കൂടുതല്‍ നേരം എസിയില്‍ ഇരിക്കുന്നത് കണ്ണുകള്‍ വരണ്ടതാക്കുകയും നിലവില്‍ അത്തരം പ്രശ്നങ്ങളുള്ളവര്‍ക്ക് സ്ഥിതി ഗുരുതരമാക്കുകയും ചെയ്യും.

അകാല വാർധക്യം

സ്ഥിരമായി എസിയില്‍ ഇരിക്കുന്നത് ചര്‍മ്മത്തിന്‍റെ ഇലാസ്തികത നഷ്ടപ്പെടാന്‍ കാരണമാകും. ഇത് ചര്‍മ്മത്തിലെ ചുളിവുകള്‍ക്കും അകാല വാര്‍ധക്യത്തിനും കാരണമാകും.

മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും

ദീര്‍ഘനേരം എസിയിലെ തണുപ്പ് ഏല്‍ക്കുന്നത് മുടിയുടെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യപ്പെടുകയും ഇത് വഴി മുടി പൊട്ടിപ്പോകുകയും ചെയ്യും.

അലർജികളും അണുബാധകളും

ആസ്തമയോ അലര്‍ജിയോ ഉള്ളവരില്‍ എസിയുടെ ഉപയോഗം ആരോഗ്യാവസ്ഥ വഷളാക്കും.എസി കൃത്യസമയങ്ങളില്‍ ക്ലീന്‍ ചെയ്തില്ലെങ്കില്‍ അലര്‍ജികള്‍ക്കും കാരണമാകും.കൂടാതെ ശരീരത്തില്‍ തിണര്‍ത്ത് വരുന്നതിനും ചൊറിച്ചിലിനും ഇത് കാരണമാകും.

നിർജ്ജലീകരണം

എയർ കണ്ടീഷൻ ചെയ്ത മുറികളിലാണ് നിർജ്ജലീകരണം കൂടുതലായി കാണപ്പെടുന്നത്.എസിയുള്ള മുറികളിലിരിക്കുന്ന സമയത്ത് വിയര്‍ക്കുകയോ,ദാഹം തോന്നുകയോ ചെയ്യില്ല.ഇത് ഗുരുതരമായ നിര്‍ജലീകരണത്തിന് കാരണമാകും.നിര്‍ജ്ജലീകരണം തലവേദന,മൈഗ്രേന്‍ എന്നിവയും കാരണമാകും.

ശ്രദ്ധിക്കേണ്ടത്...

ചർമ്മവും കണ്ണുകളും വരണ്ടതാകാതിരിക്കാന്‍ ഇടക്കിടക്ക് വെള്ളം കുടിക്കുക. ശരീരത്തില്‍ ജലാംശം നിലനിർത്തുക.

എസി ഉപയോഗത്തിൽ നിന്ന് പതിവായി ഇടവേളകൾ എടുക്കുന്നതും അത്യാവശ്യമാണ്.ഇടക്കിടക്ക് പുറത്തിറങ്ങുകയോ സ്വാഭാവിക വായു സഞ്ചാരമുള്ള സ്ഥലങ്ങളില്‍ അല്‍പനേരം ഇരിക്കുകയോ ചെയ്യുക.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഒഴിവാക്കാൻ എയർ കണ്ടീഷനിംഗ് യൂണിറ്റുകള്‍ കൃത്യമായി വൃത്തിയാക്കുകയും വേണം.

ഫിൽട്ടറുകളില്‍ അഴുക്ക് അടിഞ്ഞുകൂടുന്നത് തടയുകയും വേണം. എസി യൂണിറ്റിലോ ചുമരുകളിലോ ഈർപ്പം തങ്ങുന്നില്ലെന്നും ഉറപ്പ് വരുത്തണണം.

നിര്‍ജ്ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കുക.

എസിയുടെ ഉണക്കൽ ഫലങ്ങളെ ചെറുക്കാൻ ധാരാളം വെള്ളം കുടിക്കുക.

ചർമ്മത്തെ ജലാംശം ഉള്ളതും ആരോഗ്യകരവുമായി നിലനിർത്താൻ മോയ്‌സ്ചറൈസറുകൾ പതിവായി ഉപയോഗിക്കുക.

ശരീരത്തിന് താങ്ങാവുന്ന രീതിയില്‍ എസിയുടെ താപനില ക്രമീകരിക്കാം.

TAGS :

Next Story