Quantcast

ഒരു വ്യക്തി എത്ര സമയം ഉറങ്ങണം ?; കണക്കുകൾ ഇങ്ങനെ

നാഷനൽ സ്ലീപ് ഫൗണ്ടേഷൻ ഒരു വ്യക്തി എത്ര മണിക്കൂർ ദിവസവും രാത്രി ഉറങ്ങണമെന്ന കണക്ക് നിർദേശിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    21 March 2022 8:49 AM GMT

ഒരു വ്യക്തി എത്ര സമയം ഉറങ്ങണം ?; കണക്കുകൾ ഇങ്ങനെ
X

ആരോഗ്യ കാര്യത്തിൽ വളരെയേറെ ശ്രദ്ധിക്കുന്നവരാണ് മിക്കവരും. എന്നാൽ യഥാർത്ഥത്തിൽ അതിനായി ശ്രമിക്കുന്നവർ ചുരുക്കമാണ്. ഭക്ഷണ ക്രമവും യോഗയും മാത്രമല്ല ആരോഗ്യം നിലനിർത്താനും സംരക്ഷിക്കാനുമായി പാലിക്കേണ്ടത്. ഉറക്കവും ഇക്കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഒരു വ്യക്തി ശാരീരികമായും മാനസികവുമായും നല്ല ആരോഗ്യത്തോടെയിരിക്കാൻ ഉറക്കവും വളരെ പ്രധാനമാണ്.

എന്നാൽ, ഒരു വ്യക്തി എത്ര സമയം ഉറങ്ങണം എന്നതിനെക്കുറിച്ച് പലർക്കും ധാരണയില്ല. ഒരാളുടെ പ്രായത്തിനനുസരിച്ച് ഉറക്കത്തിന്റെ അളവ് വ്യത്യസ്തമായിരിക്കും. അതിൽ കൂടുതലോ കുറവോ ഉറങ്ങുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. നാഷനൽ സ്ലീപ് ഫൗണ്ടേഷൻ ഒരു വ്യക്തി എത്ര മണിക്കൂർ ദിവസവും രാത്രി ഉറങ്ങണമെന്ന കണക്ക് നിർദേശിച്ചിട്ടുണ്ട്.

1-3 മാസം വരെ : 14-17 മണിക്കൂർ

4-11 മാസം വരെ : 12-15 മണിക്കൂർ

1-2 വയസ്സ് : 11-14 മണിക്കൂർ

3-5 വയസ്സ് : 10-13 മണിക്കൂർ

6-13 വയസ്സ് : 9-11 മണിക്കൂർ

14-17 വയസ്സ് : 8-10 മണിക്കൂർ

18-25 വയസ്സ് : 7-9 മണിക്കൂർ

26-64 വയസ്സ് : 7-9 മണിക്കൂർ

65 വയസ്സിന് മുകളിൽ : 7-8 മണിക്കൂർ

കുട്ടികളിൽ പകലും രാത്രിയുമായി 10 മണിക്കൂറിന് മുകളിൽ ഉറക്കം വേണ്ടപ്പോൾ മുതിർന്നവരിൽ ഇത് 9 മണിക്കൂറിൽ താഴെയാണ്. പകൽ സമയത്ത് മുതിർന്നവർ ദിവസവും ഒരു മണിക്കൂറിൽ കൂടുതൽ ഉറങ്ങിയാൽ അതും ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്നും പഠനങ്ങൾ പറയുന്നു.

TAGS :

Next Story