Quantcast

വാർദ്ധക്യം വിളിച്ചുവരുത്തും, സോറിയാസിസിനും കാരണമാകും; ചർമത്തിനും ഹാനികരമാണ് പുകവലി

ഒരിക്കലും മാറ്റിയെടുക്കാൻ സാധിക്കാത്ത വിധം പുകവലി ചർമത്തെ നശിപ്പിച്ചുകളയുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2022-12-16 15:06:43.0

Published:

16 Dec 2022 1:38 PM GMT

വാർദ്ധക്യം വിളിച്ചുവരുത്തും, സോറിയാസിസിനും കാരണമാകും; ചർമത്തിനും ഹാനികരമാണ് പുകവലി
X

പുകവലി ആരോഗ്യത്തിന് ഹാനികരമെന്നത് പ്രതിദിനം പലവട്ടമെങ്കിലും നാം ആവർത്തിച്ച് കേൾക്കുന്ന കാര്യമാണ്. സിഗരറ്റ് വലിക്കുന്നത് ക്യാൻസറിനും ചില ഹൃദയ സംബന്ധമായ രോഗങ്ങൾക്കും കാരണമാകുമെന്നും നമുക്കറിയാം. എന്നാൽ, ഇതിനെല്ലാം പുറമേ ചർമത്തെയും ദോഷകരമായി ബാധിക്കുന്ന ഒന്നാണ് പുകവലി. ചെറുപ്പകാലത്ത് തന്നെ വയസായത് പോലെ ചർമത്തെ മാറ്റിയെടുക്കാൻ ഈ വിഷപ്പുക ധാരാളമാണ്.ഒരിക്കലും മാറ്റിയെടുക്കാൻ സാധിക്കാത്ത വിധം പുകവലി ചർമത്തെ നശിപ്പിച്ചുകളയുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

ചർമത്തെ നേർത്തതാക്കും

പുകവലിക്കാരന്റെ ചർമ്മം പുകവലിക്കാത്തവരേക്കാൾ 40% വരെ കനംകുറഞ്ഞതായിരിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

വാർദ്ധക്യം വിളിച്ചുവരുത്തും

നേരത്തെ പ്രയാമാകാൻ താൽപര്യമില്ലെങ്കിൽ ആ സിഗരറ്റങ്ങ് കളയുന്നതാകും നല്ലത്. പുകവലി ശരീരത്തിലെ വിറ്റാമിൻ സിയുടെ അളവ് കുറയ്ക്കും. ഇത് അകാല ചുളിവുകൾക്കും വാർദ്ധക്യത്തിനും കാരണമാകുമെന്നും കൊളാജന്റെ അളവ് കുറയുന്നതിലേക്ക് നയിക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

ചുളിവുകൾ

പുകവലി നമ്മുടെ ചർമത്തിന് ശക്തിയും ഇലാസ്തികതയും നൽകുന്ന എലാസ്റ്റിൻ നാരുകളെ നശിപ്പിക്കുന്നു. ഇത് ചർമ്മത്തിലെ ചുളിവുകൾ വർധിക്കാൻ ഇടയാക്കും. അതിനാൽ പുകവലിക്കാരന് പുകവലിക്കാത്തവരേക്കാൾ കൂടുതൽ ചുളിവുകൾ അനുഭവപ്പെടാം.

ബോഡിഷേപ് തന്നെ മാറ്റും

ചർമത്തിന് പുറമേ, പുകവലി ശരീരത്തിന്റെ മൊത്തത്തിലുള്ള രൂപത്തെയും ബാധിക്കും. ശരീരത്തിലെ ഹോർമോൺ സ്രവത്തിന് കാരണമാകുന്ന എൻഡോക്രൈനൽ സിസ്റ്റത്തെ പുകവലി ബാധിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

നഖങ്ങളിലെ നിറംമാറ്റം

സ്ഥിരമായി പുകവലിക്കുന്നവർ സിഗരറ്റ് പിടിക്കാൻ ഉപയോഗിക്കുന്ന കൈകളിലെ വിരലുകളുടെയും നഖങ്ങളുടെയും നിറം മാറാൻ കാരണമാകും. കൂടാതെ, പല്ലിന്റെ മഞ്ഞനിറം, വായ്നാറ്റം എന്നിവയും പുകവലി കാരണമുണ്ടാകുന്ന ചില പ്രശ്‌നങ്ങളാണ്.

സോറിയാസിസ്

ചർമത്തെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട രോഗമാണ് സോറിയാസിസ്. ചർമപാളികൾ അസാധാരണമായി ഇരട്ടിക്കുന്ന അവസ്ഥയാണിത്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് പുകവലിക്കാത്തവരേക്കാൾ പുകവലിക്കാർക്ക് സോറിയാസിസ് വരാനുള്ള സാധ്യത രണ്ടോ മൂന്നോ മടങ്ങ് കൂടുതലാണ്.

പ്രതിരോധശേഷിയെ ബാധിക്കും

പുകവലി ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ ലോഡ് വർധിപ്പിക്കുന്നു. ഇത് ചർമത്തെ നശിപ്പിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും ചെയ്യുന്നു.

TAGS :
Next Story