Quantcast

പുകവലി..ശ്വാസകോശത്തിന് മാത്രമല്ല കണ്ണിനും പണികിട്ടും; തിമിരത്തിന് വരെ സാധ്യതയെന്ന് പഠനം

പുകവലിക്കുന്നവരേക്കാൾ ഇവർക്കൊപ്പം താമസിക്കുന്നവർക്കും കാഴ്ച പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യത വളരെ കൂടുതലാണ്

MediaOne Logo

Web Desk

  • Published:

    23 Oct 2022 1:28 PM GMT

പുകവലി..ശ്വാസകോശത്തിന് മാത്രമല്ല കണ്ണിനും പണികിട്ടും; തിമിരത്തിന് വരെ സാധ്യതയെന്ന് പഠനം
X

പുകവലി പലതരം ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നതായി നമുക്കറിയാം. ശ്വാസകോശാർബുദം, തൊണ്ടയിലെ അർബുദം, ആസ്ത്മ തുടങ്ങിയവയാണ് പുകവലി മൂലമുണ്ടാകുന്ന പ്രധാന രോഗങ്ങൾ.

ഇപ്പോഴിതാ പുകവലിക്കുന്നവരിൽ കാഴ്ച ശക്തി കുറയുന്നതായാണ് പുതിയ പഠനം. ഇന്റർനാഷണൽ ഏജൻസി ഫോർ ദി പ്രിവൻഷൻ ഓഫ് ബ്ലൈൻഡ്‌നെസ്, ന്യൂകാസിൽ യൂണിവേഴ്‌സിറ്റി എന്നിവർക്കൊപ്പം ചേർന്ന് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

പുകവലിക്കുന്നവരിൽ നടത്തിയ പഠനത്തിൽ മിക്കയാളുകൾക്കും കാഴ്ച മങ്ങിയതായി കണ്ടെത്തി. വായിക്കുവാനും ഡ്രൈവിംഗ് അടക്കമുള്ള ദൈനംദിന ജോലികൾ ചെയ്യാനും ഇവർക്ക് ബുദ്ധിമുട്ട് നേരിടുന്നതായും പഠനത്തിൽ കണ്ടെത്തി. പുകവലിക്കുന്നവരേക്കാൾ ഇവർക്കൊപ്പം താമസിക്കുന്നവർക്കും കാഴ്ച പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യത വളരെ കൂടുതലാണ്.

"പുകവലി ഗുരുതരമായ നേത്രരോഗങ്ങൾക്ക് കാരണമാകും. സ്ഥിരമായ കാഴ്ച നഷ്ടപ്പെടുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പുകവലി ഉപേക്ഷിക്കുകയാണ് പ്രധാന മാർഗം. പതിവായി നേത്രപരിശോധന നടത്തുന്നത് ഗുണകരമാകും. ഇതിലൂടെ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഒഴിവാക്കാവുന്ന കാഴ്ച നഷ്ടം തടയാനും സഹായിക്കും"; ഇന്റർനാഷണൽ ഏജൻസിയുടെ നോളജ് മാനേജ്‌മെന്റ് മേധാവി ജൂഡ് സ്റ്റേൺ പറഞ്ഞു.

അതേസമയം, പുകയില ഉപയോഗം തിമിരത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. തിമിരം ബാധിച്ചുകഴിഞ്ഞാൽ ഒരേയൊരു മാർഗം ശസ്ത്രക്രിയയാണെന്നും ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു. കൂടാതെ, പുകയിലയുടെ ഉപയോഗം കണ്ണുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും റെറ്റിനയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുകയും നേത്ര കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, കണ്ണിന്റെ ആരോഗ്യം ഉൾപ്പെടെയുള്ള ആരോഗ്യം സംരക്ഷിക്കാൻ പുകയില ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടനയിലെ പുകയില വിരുദ്ധ യൂണിറ്റ് മേധാവി വിനായക് പ്രസാദ് അഭ്യർത്ഥിച്ചു.

TAGS :
Next Story