Quantcast

കൂർക്കംവലിയുണ്ടോ? വയസ് 50 ആയിട്ടില്ലേ?; എങ്കിൽ ഈ രോഗത്തിന് സാധ്യതയെന്ന് പഠനം

20 നും 50 നും ഇടയിൽ പ്രായമുള്ള 766,000 യുഎസ് പൗരന്മാരിൽ നിന്നുള്ള വിവരങ്ങളാണ് ഗവേഷകർ ശേഖരിച്ചത്

MediaOne Logo

Web Desk

  • Published:

    3 Sep 2023 4:47 AM GMT

Snoring Before the Age Of 50 Can Be Dangerous,Snoring Dangerous,കൂര്‍ക്കം വലി, കൂര്‍ക്കം വലിയുടെ ആരോഗ്യപ്രശ്നങ്ങള്‍, കൂര്‍ക്കം വലിയുണ്ടോ..ഹൃദയാഘാതവും കൂര്‍ക്കം വലിയും
X

ഉറക്കത്തിൽ കൂർക്കം വലിക്കുന്നത് പലരും നേരിടുന്ന പ്രശ്‌നമാണ്. ഉറങ്ങുന്ന ആളുടെ മാത്രമല്ല, ഒപ്പം കിടക്കുന്നവരുടെ വരെ ഉറക്കത്തെ കൂർക്കം വലി ശബ്ദം തടസപ്പെടുത്തും. ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ വായു കടന്നുപോകുന്ന വഴിയിലെവിടെയെങ്കിലും തടസങ്ങളുണ്ടാകുന്നതാണ് കൂർക്കംവലി. കൂർക്കം വലിക്ക് ചെറുപ്പക്കാരെന്നോ മുതിർന്നവരെന്നോ കണക്കില്ല. എന്നാൽ 50 വയസിന് താഴെയുള്ളവരുടെ കൂർക്കം വലി ദീർഘകാല ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം പറയുന്നു. രാത്രിയിൽ കൂർക്കംവലിക്കുന്നവർക്ക് ജീവിതത്തിൽ സ്‌ട്രോക്ക് അല്ലെങ്കിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

കൂർക്കംവലിയുമായി ബന്ധപ്പെട്ട് ആംസ്റ്റർഡാമിലെ യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസിലാണ് പഠനം അവതരിപ്പിച്ചത്. 20 നും 50 നും ഇടയിൽ പ്രായമുള്ള 766,000 യുഎസ് പൗരന്മാരിൽ നിന്നുള്ള വിവരങ്ങളാണ് ഗവേഷകർ ശേഖരിച്ചത്. ഇവരിൽ 7,500 പേർക്ക് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ ഉണ്ടായിരുന്നു. സ്ലീപ് അപ്നിയ ഉള്ള രോഗികൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്‌ട്രോക്ക് വരാനുള്ള സാധ്യത 60 ശതമാനം കൂടുതലാണെന്ന് പഠനം കണ്ടെത്തി.

10 വർഷത്തെ വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ ഗവേഷകർ ഈ നിഗമനത്തിലെത്തിയതെന്ന് 'ഇൻഡിപെൻഡന്റ്' റിപ്പോർട്ട് ചെയ്യുന്നു. കൂർക്കംവലിക്കുന്നവരിൽ ഏട്രിയൽ ഫൈബ്രിലേഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. ക്രമരഹിതവും അസാധാരണവേഗത്തിലുള്ള ഹൃദയമിടിപ്പിലേക്ക് നയിക്കുന്ന ഒരു അവസ്ഥയാണിത്.

താരതമ്യേന ചെറുപ്പക്കാരിലാണ് പഠനം നടത്തിയെന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രധാന എഴുത്തുകാരനായ പ്രൊഫസർ സഞ്ജീവ് നാരായൺ പറഞ്ഞു. അവർക്ക് പക്ഷാഘാതം ഉണ്ടായാൽ അത് കുടുംബങ്ങളെ നശിപ്പിക്കും. അത് അവരുടെ ജോലിയും വരുമാനവും ഇല്ലാതാക്കും. അടുത്ത 40 വർഷത്തേക്ക് അവരുടെ ജീവിതത്തെ നശിപ്പിക്കുകയും ചെയ്യുമെന്ന് സഞ്ജീവ് നാരായനെ ഉദ്ധരിച്ച് ഇന്റിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ സ്ലീപ് അപ്‌നിയയുടെ ഹൃദ്രോഗസാധ്യതയുടെ സാധ്യത എത്രവലുതാണെന്ന് പലരും അറിയാതെ പോകുന്നുണ്ട്. അതാണ് ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story