Quantcast

നിശബ്ദമായി 'കൊല്ലുന്ന' സ്‌ട്രോക്ക്; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

മനുഷ്യരുടെ മരണകാരണങ്ങളിൽ മൂന്നാം സ്ഥാനം സ്ട്രോക്കിനാണെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    21 Sep 2022 10:10 AM GMT

നിശബ്ദമായി കൊല്ലുന്ന സ്‌ട്രോക്ക്; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം
X

മനുഷ്യരുടെ മരണകാരണങ്ങളിൽ മൂന്നാം സ്ഥാനം സ്ട്രോക്കിനാണെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. മരണം സംഭവിക്കാൻ സാധ്യത ഏറെയുളള ഒന്നാണ് ഇത്. സ്ട്രോക്കിന്റെ മറ്റൊരു പേരാണ് മസ്തിഷ്‌കാഘാതം. മസ്തിഷ്‌കാഘാതം വരുന്നതിനു മുൻപ് അതിന്റെ സാധ്യതകളെ കാട്ടി ശരീരം തന്നെ മുന്നറിയിപ്പു നൽകാറുണ്ട്. എന്നാൽ നമ്മളിൽ പലരും ഇത് ശ്രദ്ധിക്കാറില്ല. തലച്ചോറിന്റെ പ്രവർത്തനങ്ങൾ പെട്ടെന്ന് മന്ദീഭവിക്കുയോ ഭാഗികമായി നിൽക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് സ്ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം.

ശരീരത്തിന്റെ ഒരു ഭാഗത്തോ ചിലപ്പോൾ ഇരു ഭാഗങ്ങൾക്കോ തളർച്ചയുണ്ടാകാറുണ്ട്. കാഴ്ച, സംസാരം തുടങ്ങിയവകൾക്കൊക്കെ പ്രശ്നങ്ങൾ ഉണ്ടാകാം. ചിലപ്പോൾ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. രണ്ട് തരത്തിലുളള സ്ട്രോക്കുകളാണുളളത്. ഒന്ന് സ്ട്രോക്ക് ഇസ്‌കീമിക്, മറ്റൊന്ന് സ്ട്രോക്ക് ഹെമറാജിക്. രക്തധമനികളിൽ രക്തം കട്ടിപിടിക്കുന്ന അവസ്ഥയെ ആണ് സ്ട്രോക്ക് ഇസ്‌കീമിക് എന്നു പറയുന്നത്. ഇത് രക്തചംക്രമണത്തെ തടസ്സപ്പെടുത്തുകയും തലച്ചോറിലെ കോശങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്യുന്നു. രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളിൽ നിറയുകയും തകരാറുണ്ടാക്കുയും ചെയ്യുന്ന അവസ്ഥയെയാണ് സ്ട്രോക്ക് ഹെമറാജിക് എന്നു പറയുന്നത്. ഇക്സിമിക് സ്ട്രോക്കിനേക്കാൾ മാരകമാണ് സ്ട്രോക് ഹെമറാജിക്. സ്ട്രോക്കിന്റെ പ്രധാനമായ ലക്ഷണങ്ങൾ നോക്കാം.

മുഖത്തിന്റെ ഒരു വശം കോടുക

ഒരു വ്യക്തി ചിരിക്കാനോ സംസാരിക്കാനോ ശ്രമിച്ചാൽ മുഖം ഒരു വശത്തേക്ക് കോടിപ്പോകുന്നത് സ്ട്രോക്കിന്റെ മറ്റൊരു ലക്ഷണമാണ്. നിങ്ങളുടെ തലച്ചോറിന്റെ കഴിവിനെ ദുർബലമാക്കുന്നു. നിങ്ങൾ എങ്ങനെ സംസാരിക്കുന്നു, ഒരാൾ എന്താണ് പറയുന്നത് എന്നു മനസ്സിലാക്കാനുളള നിങ്ങളുടെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

സംസാരത്തിലെ ബുദ്ധിമുട്ട്

സാധാരണ സംസാരത്തിൽ നിന്നും സ്ട്രോക്കിന്റെ ലക്ഷണത്തിലെ സംസാരം വളരെ വ്യത്യാസമാണ്. വ്യക്തമായ സംസാരത്തിന് ആവശ്യമായ മസിലുകൾ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്തപ്പോൾ 'ഡിസ്പ്രാക്സിയ' സംഭവിക്കുന്നു. അതായത് തലച്ചോറിൽ നിന്നുളള സന്ദേശങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ശരിയായ തരത്തിൽ എത്തിച്ചേരാത്തതിനാൽ സൂക്ഷവും സ്ഥൂലവുമായ ശരീര ചലനങ്ങളേയും ചലനങ്ങളുടെ ഏകോപനത്തേയും ബാധിക്കുന്നു എന്നതാണ് ഈ അവസ്ഥയിലൂടെ സംഭവിക്കുന്നത്.




കഠിനമായ തലവേദന

പെട്ടന്ന് കഠിനമായ തലവേദന ഉണ്ടാകുന്നത് സ്ട്രോക്കിന്റെ മറ്റൊരു ലക്ഷണമാണ്. ഇത് ഹെമറോജിക് സ്ട്രോക്കിന് കാരണമാകുന്നു. കഠിനമായലവേദനയിലൂടെ നിങ്ങളുടെ കണ്ണുകൾ മിന്നിമിന്നി പ്രകാശിക്കുന്നു. ഈ ഒരു അവസ്ഥയിൽ ഡോക്ടറിനെ സമീപിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഒരു വശത്ത് കാണാൻ കഴിയില്ല

ബലഹീനതയേയും മരവിപ്പും പോലെ മറ്റൊന്നാണ് നിങ്ങളുടെ കാഴ്ച പ്രശ്നവും. ഇത് നിങ്ങളുടെ രണ്ട് കണ്ണിന്റെ കാഴ്ചയേയും ബാധിക്കുന്നു, അതായത് നിങ്ങളുടെ രണ്ട് കണ്ണുകൾ കൊണ്ട് ഒന്നുങ്കിൽ ഇടതു വശത്തേക്ക് അല്ലെങ്കിൽ വലതു വശത്തേക്ക് മാത്രമേ കാണാൻ സാധിക്കൂ.




തളർച്ചയോ മരവിപ്പോ അനുഭവപ്പെടാം

പെട്ടന്ന് നിങ്ങളുടെ ശരീരത്തിന്റെ ഒരു വശത്ത് തളർച്ചയോ അല്ലെങ്കിൽ മരവിപ്പോ അനുഭവപ്പെടാം. ഇതാണ് ട്രോക്കിന്റെ ഏറ്റവും പ്രധാന ലക്ഷണം. അമേരിക്കൻ സ്ട്രോക്ക് അസോസിയേഷൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്, നിങ്ങളുടെ മസ്തിഷ്‌കത്തിന്റെ ഓരോ വശവും ശരീരത്തിന്റെ എതിർ വശത്തെ ബാധിക്കുന്നു. നിങ്ങളുടെ തലച്ചോറിന്റെ വലതു വശത്ത് രക്തശ്രാവം ഉണ്ടെങ്കിൽ അത് നിങ്ങളുടെ ശരീരത്തിന്റെ ഇടതു വശത്ത് ലക്ഷണങ്ങൾ കാണിക്കുന്നു.

നടക്കാനുളള ബുദ്ധിമുട്ട്

നിങ്ങളുടെ കാലുകൾക്ക് പെട്ടന്ന് ബലഹീനത അനുഭവപ്പെട്ടാൽ ഇതും സ്ട്രോക്കിന്റെ മറ്റൊരു ലക്ഷണമാണ്. ഇത് ഗുരുതരമായ ഒരു ന്യൂറോളജിക്കൽ ലക്ഷണമാണ്. ഈ ഒരു അവസ്ഥ വരുകയാണെങ്കിൽ അടിയന്തരമായി ആശുപത്രിയിൽ പോകേണ്ടതാണ്.

TAGS :

Next Story