Quantcast

അണുബാധ അടുക്കളയിൽ നിന്നും; മൂത്രാശയ അണുബാധ ശുചിമുറിയിൽ നിന്ന് മാത്രമല്ലെന്ന് പഠനം

ശരാശരി അഞ്ച് മൂത്രാശയ അണുബാധ കേസുകളിൽ ഒരെണ്ണം ഉണ്ടാകുന്നത് അടുക്കളയിൽ നിന്നാണെന്നാണ് പഠനം വ്യക്തമാക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-10-31 13:15:17.0

Published:

31 Oct 2025 5:04 PM IST

അണുബാധ അടുക്കളയിൽ നിന്നും; മൂത്രാശയ അണുബാധ ശുചിമുറിയിൽ നിന്ന് മാത്രമല്ലെന്ന് പഠനം
X

യുടിഐ അഥവാ മൂത്രാശയ അണുബാധ എന്നത് പലരും നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. വ്യക്തി ശുചിത്വത്തിലുണ്ടാവുന്ന വീഴ്ചയും ശുചിമുറിയടക്കമുള്ള ഇടങ്ങളിലെ ശുചിത്വത്തിലുണ്ടാകുന്ന കുറവും കാരണമാണ് പലപ്പോഴും യുടിഐ ഉണ്ടാവുന്നത്. ശുചിമുറിയിൽ നിന്നാണ് യുടിഐ ഉണ്ടാവുന്നത് എന്നാണ് പൊതുവിശ്വാസം. അത് ഏറെക്കുറേ ശരിയുമാണ്. എന്നാൽ ശുചിമുറി മാത്രമല്ല യുടിഐയുടെ പ്രഭവകേന്ദ്രമെന്നാണ് പുതിയ കണ്ടെത്തൽ. പുതിയ പഠന പ്രകാരം അടുക്കളയും യുടിഐയിലേക്ക് നയിക്കുന്ന ഇടമാണെന്നാണ് പറയുന്നത്.

സതേൺ കാലിഫോർണിയയിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. അഞ്ച് യുടിഐ കേസുകളിൽ ഒരെണ്ണം ഉണ്ടാകുന്നത് അടുക്കളയിൽ നിന്നാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ശരിയായ രീതിയിൽ വൃത്തിയാക്കാത്ത മാംസത്തിൽ നിന്നും മോശം ഭക്ഷണത്തിൽ നിന്നുമെല്ലാം ഉണ്ടാവുന്ന ബാക്ടീരിയകളാണ് യുടിഐക്ക് കാരണമാവുന്നതെന്നും ഇവ അടുക്കളയിൽ നിന്നാണ് പടരുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

2017 നും 2021 നും ഇടയിൽ പഠനം നടത്തിയ പ്രദേശങ്ങളിൽ നിന്ന് വാങ്ങിയ മാംസത്തിൽ നിന്നുണ്ടാവുന്ന ഇ-കോളി ബാക്ടീരിയയാണ് യുടിഐ രോഗികളിൽ പലരിലും കാണാൻ കഴിഞ്ഞത്. ഇത്തരത്തിൽ യുടിഐ ഉണ്ടാവുന്ന അഞ്ചിൽ ഒന്ന് മൃഗങ്ങളിൽ നിന്നും പടരുന്നതായി കണ്ടെത്തി. കോഴിയിറച്ചിയിലാണ് ഈ ബാക്ടീരിയ അധികമായി കാണുന്നത്. പണക്കാരെ അപേക്ഷിച്ച് പാവപ്പെട്ടവരിലാണ് ഭക്ഷണത്തിൽ നിന്നുള്ള യുടിഐ ഉണ്ടാവുന്നതെന്നും പഠനം പറയുന്നു. ഇത്തരത്തിൽ മലിനമായ മാംസം പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങളോ കത്തിയോ വീണ്ടും ഉപയോഗിക്കുന്നതുവഴി മറ്റ് പച്ചക്കറികളിലേക്കും ഗൃഹോപകരണങ്ങിലേക്കും പടരാനും സാധ്യതയുണ്ട്. ഭക്ഷണം പാകം ചെയ്തതിന് ശേഷം കൈ വൃത്തിയായി കഴുകാതെ ജനനേന്ദ്രിയത്തിലോ അടിവസത്രങ്ങളിലോ തൊടുമ്പോഴാണ് ഭക്ഷ്യജനിതകമായ യുടിഐ ഉണ്ടാവുന്നത്.

പ്രതിരോധ മാർഗങ്ങൾ

  • മാംസവും പാത്രങ്ങളും വൃത്തിയായി കഴുകുക
  • മാംസം കഴുകാൻ ശുദ്ധ ജലം തിരഞ്ഞെടുക്കുക
  • പാത്രം കഴുകുന്ന സ്പോഞ്ചുകൾ വൃത്തിയായി സൂക്ഷിക്കുക
  • മാംസത്തിൽ തൊട്ട ശേഷം കൈ വൃത്തിയായി കഴുകുക
  • ഭക്ഷണം നന്നായി വേവിച്ച് കഴിക്കുക
  • അടുക്കളയുടെ പ്രതലങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുക
  • ഇടക്കിടെ യുടിഐ വരുന്നവരാണെങ്കിൽ വൈദ്യസഹായം തേടുകയും കൂടുതൽ ശ്രദ്ധ പുലർത്തുകയും വേണം
TAGS :

Next Story