Quantcast

കോഫിയും പുകവലിയും മാത്രമല്ല, ഈ പത്ത് 10 ശീലങ്ങളും നിങ്ങളുടെ പല്ലിൽ കറ പിടിപ്പിക്കും!

കട്ടൻ ചായയിൽ ടാനിനുകൾ അടങ്ങിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    17 Dec 2025 11:12 AM IST

കോഫിയും പുകവലിയും മാത്രമല്ല, ഈ പത്ത് 10 ശീലങ്ങളും നിങ്ങളുടെ പല്ലിൽ കറ പിടിപ്പിക്കും!
X

കറ പിടിച്ച പല്ലുകൾ ആരുടെയും ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ്. സ്ഥിരമായുള്ള കാപ്പികുടി മൂലമോ അല്ലെങ്കിൽ പുകവലി കാരണമോ ആയിരിക്കും ഇങ്ങനെ സംഭവിക്കുന്നത്. അടിസ്ഥാനപരമായി പല്ലിന്‍റെ നിറം മാറൽ രണ്ട് തരത്തിലാണ് സംഭവിക്കുന്നതെന്ന് ദന്ത ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണം, പാനീയങ്ങൾ, ജീവിതശൈലി ശീലങ്ങൾ എന്നിവ കാരണം പല്ലിന്‍റെ പുറം ഇനാമലിനെ ബാധിക്കുന്ന കറയും മരുന്നുകൾ അല്ലെങ്കിൽ വളർച്ചാ പ്രശ്നങ്ങൾ എന്നിവ കാരണം പല്ലിന്‍റെ ഉള്ളിൽ ആഴത്തിൽ സംഭവിക്കുന്ന കറയും. നിങ്ങൾ പ്രതീക്ഷിക്കാത്ത ചില ദൈനംദിനം ശീലങ്ങൾ മൂലവും നിങ്ങളുടെ പല്ലിൽ കറയുണ്ടാകും.

1. ചായ

കട്ടൻ ചായയിൽ ടാനിനുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഇനാമലുമായി ബന്ധിപ്പിക്കുകയും മഞ്ഞ അല്ലെങ്കിൽ തവിട്ട് നിറമുള്ള പാടുകൾ ഉണ്ടാക്കുകയും ചെയ്യുന്ന സസ്യ സംയുക്തങ്ങളാണ്. ടാനിൻ സാന്ദ്രത കൂടുതലുള്ളതിനാൽ ചായ പല്ലുകളിൽ കറയുണ്ടാക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. പാൽ ചേര്‍ത്തുള്ള ചായ കഴിച്ചാൽ പാലിലെ പ്രോട്ടീനുകൾ ചായയുടെ കറ കുറയ്ക്കുന്നു. ഓരോ കപ്പ് ചായ കുടിച്ചതിന് ശേഷവും വൃത്തിയായി വായ കഴുകുക. ടാനിൻ അളവ് കുറവുള്ള ഹെർബൽ ടീകൾ (ഉദാ: ചമോമൈൽ, പെപ്പർമിന്റ്) തെരഞ്ഞെടുക്കുക.

2. പതിവായി മഞ്ഞൾ ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത്

മഞ്ഞളിന്‍റെ സ്വാഭാവിക പിഗ്മെന്‍റ്, കുർക്കുമിൻ, ഇനാമലിൽ ശക്തമായി പറ്റിപ്പിടിക്കും. ഇതൊഴിവാക്കാനായി മഞ്ഞൾ കലർന്ന ഭക്ഷണങ്ങൾ കഴിച്ച ഉടനെ വായ കഴുകുക. ആസിഡ് എക്സ്പോഷർ താൽക്കാലികമായി ഇനാമലിനെ ദുർബലപ്പെടുത്തുന്നതിനാൽ ഉടൻ തന്നെ ബ്രഷ് ചെയ്യുന്നത് ഒഴിവാക്കുക.

3. ലഘുഭക്ഷണവും മധുരങ്ങളും

ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും ഓറൽ പിഎച്ച് കുറയുന്നു. ഇത് ഇനാമലിനെ മൃദുവാക്കുകയും കറ ആഗിരണം ചെയ്യാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. അസിഡിറ്റി ഇനാമലിനെ ദുർബലപ്പെടുത്തുകയും നിറവ്യത്യാസ സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

4. പ്രീ-വർക്കൗട്ടുകൾ, പ്രോട്ടീൻ പൗഡറുകൾ പോലുള്ള ഫിറ്റ്നസ് സപ്ലിമെന്‍റുകൾ

ഫ്ലേവർഡ് സപ്ലിമെന്റുകളിലെ കൃത്രിമ ചായങ്ങൾ ഇനാമലിൽ പറ്റിപ്പിടിക്കും. ചില പ്രോട്ടീൻ പൗഡറുകൾ അസിഡിറ്റി ഉള്ളവയാണ്. ഇത് മൂലം ഇനാമലിൽ തേയ്മാനം സംഭവിക്കുകയും കറയുണ്ടാക്കുകയും ചെയ്യുന്നു.

5 . വായിലൂടെ ശ്വസിക്കുന്നത്(പ്രത്യേകിച്ച് ഉറങ്ങുമ്പോൾ)

വായിലൂടെ ശ്വസിക്കുന്നത് ഉമിനീർ വറ്റുന്നതിന് കാരണമാകുന്നു, കാരണം ഇത് വായിലെ സ്വാഭാവിക ശുദ്ധീകരണ ഘടകമാണ്. ഉമിനീർ കുറയുന്നത് കറ, പ്ലാക്ക് അടിഞ്ഞുകൂടൽ, ഇനാമലിന് കേടുപാടുകൾ എന്നിവ വർധിപ്പിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

6. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക

വെള്ളം പിഗ്മെന്റുകളെയും ഭക്ഷ്യകണങ്ങളെയും കഴുകി കളയുന്നു. അതിനാൽ കുറഞ്ഞ ജലാംശം കൂടുതൽ കറയുണ്ടാക്കുന്നു. അതിനാൽ ഓരോ മണിക്കൂറിലും വെള്ളം കുടിക്കുന്നത് ശീലമാക്കുക.

7. ഭക്ഷണം കഴിഞ്ഞ ഉടനെ പല്ല് തേയ്ക്കുന്നത്

കേട്ടാൽ അത്ഭുതം തോന്നുമെങ്കിലും ഈ ശീലം നല്ലതല്ല. ഇങ്ങനെ പല്ല് തേച്ചാൽ കറകൾ പോകുമെന്ന് കരുതുമെങ്കിലും അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ (സിട്രസ്, സോഡ, തക്കാളി) കഴിഞ്ഞ ഉടനെ പല്ല് തേക്കുന്നത് പിഗ്മെന്റ് മൃദുവായ ഇനാമലിലേക്ക് തള്ളിവിടുകയും കറകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ആസിഡ് എക്സ്പോഷർ ചെയ്തതിനുശേഷം പല്ലിന്റെ ഇനാമൽ താൽക്കാലികമായി മൃദുവാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.അതുകൊണ്ട് ഭക്ഷണം കഴിഞ്ഞ് 30 മിനിറ്റിന് ശേഷം പല്ല് തേയ്ക്കുക.

8. മൗത്ത് വാഷ്

നീല, പച്ച, പിങ്ക് നിറങ്ങളിലുള്ള മൗത്ത് വാഷുകൾ പതിവായി ഉപയോഗിക്കുകയാണെങ്കിൽ ഇനാമലിൽ കറയുണ്ടാക്കും. പകരം ഡൈ-ഫ്രീ, ആൽക്കഹോൾ-ഫ്രീ മൗത്ത് വാഷുകൾ തെരഞ്ഞെടുക്കുക

9. മോശം ബ്രഷിംഗ്/ രാത്രി പല്ല് തേയ്ക്കാതിരിക്കുക

രാത്രികാലങ്ങളിലാണ് ബാക്ടീരിയകൾ ഏറ്റവും വേഗത്തിൽ പെരുകുന്നത്. ഇത് മൂലം ഇനാമലിൽ കൂടുതൽ കറകൾ അടിഞ്ഞുകൂടുന്നു. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള വിദഗ്ധർ ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദിവസവും രണ്ടുതവണ 2 മിനിറ്റ് പല്ല് തേയ്ക്കാൻ ശിപാർശ ചെയ്യുന്നത്. ഓരോ മൂന്ന് മാസം കൂടുമ്പോഴും ബ്രഷുകൾ മാറ്റുക

10. മോശം ഉൽപന്നങ്ങൾ

വൈറ്റ്നിംഗ് സ്ട്രിപ്പുകളുടെയോ കരി ഉൽപന്നങ്ങളുടെയോ അമിത ഉപയോഗം ഇനാമലിനെ നശിപ്പിക്കും. ഇത് ദീർഘകാല മഞ്ഞനിറത്തിലേക്ക് നയിക്കും. ഇത് ഉദ്ദേശിച്ച ഫലത്തിന് വിപരീതമാണ്. പകരം ദന്തരോഗവിദഗ്ദ്ധർ അംഗീകരിച്ച വൈറ്റ്നിംഗ് പ്രോഡക്റ്റുകൾ മാത്രം ഉപയോഗിക്കുക.

TAGS :

Next Story