തേങ്ങാവെള്ളം ഇങ്ങനെ കുടിക്കണം; ഗുണങ്ങള്‍ ഇവ
തേങ്ങാവെള്ളത്തില്‍ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഫലമാണ് തേങ്ങ. പ്രത്യേകിച്ച് രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളിലുള്ളവര്‍ക്ക്. മലയാളികളെ സംബന്ധിച്ച് തേങ്ങ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. കറിയില്‍ ആയാലും പാനിയങ്ങളിലായാലും മലയാളികള്‍ തേങ്ങയും തെങ്ങ് ഉത്പന്നങ്ങളും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവരാണ്.
നല്ല സ്വാദ് ലഭിക്കാനാണ് കറിയില്‍ നമ്മള്‍ തേങ്ങ ഉപയോഗിക്കാറുള്ളത്. എന്നാല്‍ തേങ്ങയില്‍ നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്ര പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. തേങ്ങ വെള്ളത്തിനും നിരവധി പോഷക ഗുണങ്ങളുണ്ട്. വെറും വയറ്റില്‍ തേങ്ങ വെള്ളം കുടിച്ചാല്‍ കൂടുതല്‍ ഗുണം ലഭിക്കും.
മെറ്റബോളിസം വര്‍ദ്ധിപ്പിക്കും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും ചര്‍മത്തിന്റെ തിളക്കം കൂട്ടുന്നത് ഉള്‍പ്പെടെ ചിന്തിക്കാന്‍ പോലും കഴിയാത്ത വിധമുള്ള ഗുണങ്ങളാണ് തേങ്ങ വെള്ളത്തിന് ഉള്ളത്. ദിവസേന ഇത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ മാത്രമേ ഈ ഗുണങ്ങള്‍ ലഭിക്കുകയുള്ളൂ.
തേങ്ങാവെള്ളം പോലെ തന്നെ ഗുണമുള്ള ഒന്നാണ് തേങ്ങപാല്‍. തേങ്ങാവെള്ളത്തെ സംബന്ധിച്ചിടത്തോളം തേങ്ങ പാലില്‍ കൂടുതല്‍ കലോറിയും ഫാറ്റും അടങ്ങിയിട്ടുണ്ട്. കലോറി കൃത്യമായി വിലയിരുത്തുന്നവരാണെങ്കില്‍ തേങ്ങാവെള്ളമാണ് അതിന് ഉത്തമം. തേങ്ങാവെള്ളത്തിന്റെ ഗുണങ്ങളെക്കുറിച്ച് നിരവധി ഇടങ്ങളില്‍ ചര്‍ച്ചകളും നിരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ തേങ്ങാവെള്ളത്തിനും ചില ദോഷഫലങ്ങള്‍ ഉണ്ട്. തേങ്ങവെള്ളം ശരീരത്തിലെ പൊട്ടാസ്യം ലെവല്‍ ഉയരാന്‍ കാരണമാകുന്നു. ഇത് കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകും. ചിലര്‍ക്ക് ദഹനസംബന്ധമായ അസ്വസ്ഥതകളും അനുഭവപ്പെടാം.
Adjust Story Font
16