Quantcast

രാത്രി ഉറക്കം വരുന്നില്ലന്നേ....പരാതി പറഞ്ഞു മടുത്തോ... ?; ഇതൊന്ന് പരീക്ഷിച്ചുനോക്കൂ....

മൊബൈൽ ഫോണിന്റെ അമിത ഉപയോഗം പലരുടെയും ഉറക്കത്തെ തടസ്സപ്പെടുത്തുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    26 March 2024 5:48 AM GMT

രാത്രി ഉറക്കം വരുന്നില്ലന്നേ....പരാതി പറഞ്ഞു മടുത്തോ... ?; ഇതൊന്ന് പരീക്ഷിച്ചുനോക്കൂ....
X

ഭക്ഷണവും വെള്ളവും പോലെത്തന്നെ മനുഷ്യന് ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് ഉറക്കം..ശരിയായി ഉറങ്ങിയില്ലെങ്കിൽ അത് ആരോഗ്യത്തെ തന്നെ ബാധിക്കും..പലവിധ അസുഖങ്ങളും ഉറക്കമില്ലായ്മ മൂലം മാത്രം തേടിയെത്തിയേക്കാം... എന്തൊക്കെ ചെയ്തിട്ടും ഉറക്കം കിട്ടുന്നില്ലെന്നാണ് പലരുടെയും പരാതി. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം നല്ലൊരു ശതമാനം പേരുടെയും ഉറക്കത്തെ തടസ്സപ്പെടുത്തുന്നുണ്ട് എന്നതാണ് സത്യം. ശാന്തമായ ഉറക്കം ലഭിക്കാനായി നിങ്ങളുടെ രാത്രികാല ദിനചര്യകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിനോക്കൂ..മാറ്റം കണ്ടറിയാം...

ഉറക്കത്തിന്റെ സമയം നിശ്ചയിക്കുക

എത്ര സമയം ഉറങ്ങണമെന്നത് ആദ്യമേ നിശ്ചയിക്കുക. കുറഞ്ഞത് ഏഴുമുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതനുസരിച്ച് ഉറങ്ങാനായി കിടക്കുക.


സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുക

മൊബൈൽ ഫോണിന്റെ ഉപയോഗം പരിമിതപ്പെടുത്തുക എന്നതാണ് അടുത്ത കാര്യം. രാത്രി എത്രത്തോളം സ്‌ക്രീൻ സമയം കുറക്കാൻ പറ്റുമോ അത്രയും കുറക്കുക. പറ്റുമെങ്കിൽ ഉറങ്ങാൻ പോകുന്നതിന് ഏകദേശം ഒരു മണിക്കൂർ മുമ്പെങ്കിലും ഫോൺ ഉപയോഗിക്കുന്നത് നിർത്തുക. ഫോൺ സ്‌ക്രീനുകൾ പുറപ്പെടുവിക്കുന്ന നീല വെളിച്ചം ശരീരത്തിന്റെ ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിന്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്.


വായന

ഉറങ്ങാൻ പോകുന്നതിന് മുമ്പ് മനസിനെ ശാന്തമാക്കാൻ പറ്റിയ ഏറ്റവും നല്ല മാർഗം വായനയാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പുസ്തകം ഉറങ്ങുന്നതിന് മുമ്പ് വായിക്കാം.

യോഗ

മനസിനെ ശാന്തമാക്കാനും നല്ല ഉറക്കത്തിനുമായി അൽപനേരം യോഗ പരിശീലിക്കുന്നതും നല്ലതാണ്. ഇത് ശാന്തമായ ഉറക്കത്തിന് നിങ്ങളെ സഹായിക്കും.


സംഗീതം

നിങ്ങളുടെ മനസിനെ സന്തോഷിപ്പിക്കുന്ന പാട്ടുകൾ അൽപ നേരം കേൾക്കാം.മറ്റെല്ലാ ടെൻഷനുകളും മറക്കാനും സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാനും പാട്ടുകൾക്ക് സാധിക്കും.


കിടപ്പുമുറി ഒരുക്കാം..

നിങ്ങൾ കിടക്കുന്ന മുറിയും ഉറക്കത്തിൽ നല്ല പങ്കുവഹിക്കുന്നുണ്ട്. മെത്തയുടെയും തലയിണയുടെയും കവറുകൾ ഇടക്കിടക്ക് മാറ്റുക. കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കുക എന്നതെല്ലാം പ്രധാനപ്പെട്ടതാണ്.

TAGS :

Next Story